HOME
DETAILS

ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി

  
Web Desk
July 13 2025 | 02:07 AM

Infighting in BJP Escalates as Suresh Gopi Skips Amit Shahs Events

തിരുവനന്തപുരം: പുനഃസംഘടനയെ തുടര്‍ന്ന് സംസ്ഥാന ബി.ജെ.പിയില്‍ ഉടലെടുത്ത ചേരിപ്പോര് ഒടുങ്ങുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പാർട്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്നായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രതിഷേധം. തൃശൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന കെ.കെ അനീഷ് കുമാറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന ആവശ്യം നടപ്പാകാതിരുന്നതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. അടുപ്പക്കാരായ പി.ആര്‍ ശിവശങ്കരന്‍, ഉല്ലാസ് ബാബു, യുവരാജ് ഗോകുല്‍ എന്നിവരെയും പരിഗണിക്കാത്തതില്‍ സുരേഷ് ഗോപിക്ക് അസംതൃപ്തിയുണ്ട്. അമിത് ഷായുടെ അനുമതി വാങ്ങിയാണ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്നാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം. പ്രവര്‍ത്തനമികവാണ് മാനദണ്ഡമെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശും എസ്. സുരേഷും പറയുന്നത്. പാര്‍ട്ടിയില്‍ തുടര്‍ന്നുവരുന്ന സാമുദായിക സന്തുലിതാവസ്ഥ ഇത്തവണ അട്ടിമറിച്ചെന്നാണ് മുരളീധരപക്ഷത്തിന്റെ വിമര്‍ശനം.

അതിനിടെ, കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തിയ കെ. സുരേന്ദ്രന് കൈയടിക്കാന്‍ അമിത് ഷാ പുത്തരിക്കണ്ടത്തെ പൊതുസമ്മേളനത്തില്‍ ആഹ്വാനം ചെയ്തത് അവര്‍ പിടിവള്ളിയാക്കുകയും ചെയ്യുന്നു. വി. മുരളീധരന്‍ പക്ഷത്തെ ഭാരവാഹിപട്ടികയില്‍ വെട്ടിനിരത്തിയ വിവാദത്തിനിടെയാണ് അമിത് ഷായുടെ അഭിനന്ദനം. ഇതു റീലുകളാക്കി മുരളീധര-സുരേന്ദ്ര വിഭാഗം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഭാരവാഹിപട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ അതൃപ്തി പരസ്യമാക്കി മുരളീധരപക്ഷ നേതാവ് സി. ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു.

സംസ്ഥാന വക്താക്കളുടെ പട്ടികയില്‍ ഉല്ലാസ് ബാബുവിനെ ഉള്‍പ്പെടുത്താത്തതില്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപക വിമര്‍ശനം ഉയരുകയാണ്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടണമെന്ന് അമ്മ പഠിപ്പിച്ചിട്ടുണ്ടെന്നാണ് ഉല്ലാസ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഭിന്നത തുടരുന്ന പശ്ചാത്തലത്തില്‍ ദേശീയ നേതൃത്വത്തെ സമീപിക്കാനാണ് ഇരു വിഭാഗങ്ങളുടെയും തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി

International
  •  a day ago
No Image

പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

Football
  •  a day ago
No Image

വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ

Kerala
  •  a day ago
No Image

വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്

Kuwait
  •  a day ago
No Image

താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

uae
  •  a day ago
No Image

ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ

Kerala
  •  a day ago
No Image

കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്

Kerala
  •  a day ago
No Image

സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്

Weather
  •  a day ago
No Image

500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക് 

uae
  •  a day ago
No Image

പാലക്കാട് അ​ഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago