
കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

കൊച്ചി: എംഡിഎംഎയുമായി അറസ്റ്റിലായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റിൻസി മുംതാസിന്റെ മലയാള സിനിമാ മേഖലയിലെ ബന്ധങ്ങൾ പൊലീസ് അന്വേഷണത്തിൽ വെളിവായി. ലഹരി കേസുമായി ബന്ധപ്പെട്ട് നാല് സിനിമാ താരങ്ങളെ പൊലീസ് ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞ നാല് മാസമായി ഈ താരങ്ങൾ റിൻസിയുമായി സ്ഥിരമായി ഫോൺ സംഭാഷണം നടത്തിയതായി ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായി. ഒരു പ്രമുഖ സംവിധായകനെയും പൊലീസ് ചോദ്യം ചെയ്തതായി വിവരമുണ്ട്.
താരങ്ങൾ പൊലീസിനോട് പറഞ്ഞത്, സിനിമാ പ്രമോഷനുകൾക്കായാണ് റിൻസിയെ ബന്ധപ്പെട്ടതെന്നാണ്. എന്നാൽ, പൊലീസ് ഈ വാദം പൂർണമായി വിശ്വസിച്ചിട്ടില്ല. റിൻസിയുമായി പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്. റിൻസിയെ കസ്റ്റഡിയിൽ വാങ്ങാൻ ഡിസ്ട്രിക്ട് ആന്റി-നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) സംഘം തയ്യാറെടുക്കുന്നു.
പൊലീസിന്റെ അന്വേഷണത്തിൽ, റിൻസി സിനിമാ മേഖലയിലെ പ്രമുഖർക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നതായി കണ്ടെത്തി. റിൻസിയുടെ ഇടപാടുകാർ അടങ്ങിയ ലിസ്റ്റും പൊലീസിന് ലഭിച്ചു. വാട്ട്സ്ആപ്പ് ചാറ്റുകളിൽ ലഹരി വാങ്ങലിന്റെയും വിൽപ്പനയുടെയും വിശദമായ രേഖകൾ കണ്ടെത്തി. മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ റിൻസി സുപരിചിതയായിരുന്നു, തന്റെ ബന്ധങ്ങൾ ലഹരിക്കച്ചവടത്തിനായി ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്നു. നിലവിൽ റിൻസി റിമാൻഡിലാണ്.
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കൂടിയായ റിൻസി മുംതാസിനെ പൊലീസ് 'സിനിമാ മേഖലയിലെ ഡ്രഗ് ലേഡി' എന്നാണ് വിശേഷിപ്പിക്കുന്നത്. സിനിമാ പ്രമോഷൻ പരിപാടികളുടെ മറവിൽ താരങ്ങൾക്ക് ലഹരി എത്തിക്കുകയായിരുന്നു ഇവരുടെ പ്രധാന ജോലി. ഷൂട്ടിംഗ് ലൊക്കേഷനുകളിലും വൻതോതിൽ ലഹരി വിതരണം ചെയ്തതായി വിവരം ലഭിച്ചു. ലഹരി ഇടപാടുകാരുമായുള്ള റിൻസിയുടെ ചാറ്റുകൾ പുറത്തുവന്നതോടെ അന്വേഷണം കൂടുതൽ കണ്ണികളിലേക്ക് വ്യാപിച്ചു.
കാക്കനാട്ടെ റിൻസിയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ഡാൻസാഫ് സംഘം 20.55 ഗ്രാം എംഡിഎംഎയുമായാണ് റിൻസിയെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസ ലഹരി എത്തിക്കുന്ന പ്രധാന കണ്ണിയായ യാസർ അറഫാത്തിനൊപ്പമാണ് റിൻസി അറസ്റ്റിലായത്. യാസറിനെ നിരീക്ഷിച്ചിരുന്ന ഡാൻസാഫ്, ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ റിൻസിയുടെ ഫോൺ പരിശോധിച്ചപ്പോൾ ലഹരി ഇടപാടുകളുടെ വിശദാംശങ്ങൾ ലഭിച്ചു. ഇടപാടുകാർ സിനിമാ മേഖലയിലെ പ്രമുഖരാണെന്നും, പണം കൈമാറ്റത്തിന് ഗൂഗിൾ പേ മുതൽ ക്രിപ്റ്റോ കറൻസി വരെ ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി
International
• a day ago
പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
Football
• a day ago
വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ
Kerala
• a day ago
വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്
Kuwait
• a day ago
താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം
uae
• a day ago
ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ
Kerala
• a day ago
കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്
Kerala
• a day ago
സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്
Weather
• a day ago
500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക്
uae
• a day ago
പാലക്കാട് അഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
Kerala
• a day ago
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ നേട്ടമാണത്: രോഹിത് ശർമ്മ
Cricket
• a day ago
ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ
Football
• a day ago
ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ
uae
• a day ago
പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്
Cricket
• a day ago
ക്രിപ്റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി
uae
• a day ago
‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്
Kerala
• a day ago
ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര
Cricket
• a day ago
ബ്രേക്കിനു പകരം ആക്സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി
uae
• a day ago
കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി
International
• a day ago
രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു
Cricket
• a day ago
ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും
auto-mobile
• a day ago