
തരൂരിനെ കരുതലോടെ നിരീക്ഷിച്ച് ഹൈക്കമാൻഡ്; സംസ്ഥാന കോൺഗ്രസിൽ കടുത്ത അമർഷം

കോഴിക്കോട്: സമീപകാലത്തായി കോൺഗ്രസിനെ വെട്ടിലാക്കുന്ന ശശി തരൂർ എം.പിയുടെ നിലപാടുകൾക്കെതിരേ ഹൈക്കമാൻഡ് മൗനം പാലിക്കുമ്പോൾ സംസ്ഥാന നേതൃത്വത്തിൽ അതൃപ്തി. അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ലേഖനത്തിൽ ഇന്ദിരാഗാന്ധിയെ ഉൾപ്പെടെ വിമർശിച്ചിട്ടും ദേശീയ നേതൃത്വം മൗനംപാലിക്കുന്നതിൽ അണികൾക്കും നേതാക്കൾക്കും അമർഷമുണ്ട്. എന്നാൽ, തരൂരിനെ കരുതലോടെ നിരീക്ഷിക്കുകയാണ് ദേശീയ നേതൃത്വം.
തരൂരിന്റെ നടപടികളെ കണ്ടില്ലെന്ന് നടിക്കുന്ന നിലപാട് ശരിയല്ലെന്ന വികാരം കോൺഗ്രസിൽ ശക്തമാണ്. സംസ്ഥാനത്തെ പല മുതിർന്ന നേതാക്കളും തരൂരിനെതിരേ ഇതിനകം രംഗത്തുവന്നിട്ടുണ്ട്. കെ. മുരളീധരനാണ് തരൂരിനെതിരായ വിമർശനത്തിന് തുടക്കമിട്ടത്. പിന്നീട് കെ.സി ജോസഫ്, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.ജെ കുര്യൻ തുടങ്ങിയവരും രൂക്ഷ ഭാഷയിൽ വിമർശിച്ചു.
മുസ് ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കും തരൂരിന്റെ നിലപാട് മാറ്റത്തിൽ ആശങ്കയുണ്ട്. എന്നാൽ, തരൂരിനെതിരേ പ്രതികരണം വേണ്ടെന്ന് ദേശീയ നേതൃത്വം പാർട്ടി വക്താക്കൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. കോൺഗ്രസിൽ പ്രതിസന്ധി പടർത്താനുള്ള തരൂരിന്റെ നീക്കത്തിന് വളംവയ്‌ക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ പൊതുനിലപാട്. തരൂർ പ്രവർത്തകസമിതി അംഗമായതിനാൽ അഭിപ്രായം പറയേണ്ടത് അഖിലേന്ത്യാ നേതൃത്വമാണെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും. പരസ്യമായി തരൂരിനെ തള്ളാൻ ഇവർ തയാറായിട്ടില്ല. കോൺഗ്രസ് പൂർണമായി തള്ളി പരസ്യമായി രംഗത്തിറങ്ങിയാൽ മാത്രം പ്രതികരിച്ചാൽ മതിയെന്ന നിലപാടിലാണ് ഇവർ. ഇക്കാര്യത്തിൽ ഹൈക്കമാൻഡുമായി നിരന്തരം ആശയവിനിമയം നടത്തിയാകും സംസ്ഥാന കോൺഗ്രസിന്റെ തുടർനീക്കങ്ങൾ. തരൂർ എവിടെവരെ പോകുമെന്ന് നോക്കാമെന്നും തങ്ങളായിട്ട് അതിന് പ്രാധാന്യം നൽകി വിഷയം സജീവമാക്കേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ളവർ.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികദിനമായ 18ന് പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നുണ്ട്. അന്നത്തെ പരിപാടിയിൽ തരൂർ എത്തുമോയെന്ന് ഉറ്റുനോക്കുകയാണ് കോൺഗ്രസ് നേതാക്കൾ. അടുത്തിടെ കോൺഗ്രസ് നിലപാടിന് വിരുദ്ധമായി നിരവധി പ്രസ്താവനകളാണ് തരൂർ നേരിട്ടും ലേഖനങ്ങളിലൂടെയും നടത്തിയത്.
High command keeping a close eye on Tharoor Deep resentment in state Congress
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി
Kerala
• 6 hours ago
കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala
• 6 hours ago
അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍
uae
• 6 hours ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും
uae
• 6 hours ago
സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 13 hours ago
പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
Kerala
• 14 hours ago
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം
Kerala
• 14 hours ago
വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം
Kerala
• 14 hours ago
കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• 14 hours ago
ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Kerala
• 14 hours ago
ഐസ്ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International
• 14 hours ago
ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്സ്ക്രിപ്ഷൻ പ്രഖ്യാപിച്ച് പാർക്കിൻ
uae
• 15 hours ago
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു
Kerala
• 15 hours ago
അബൂദബിയിൽ എഐ വാഹനങ്ങളും ക്യാമറകളും: സ്മാർട്ട് പാർക്കിംഗിന്റെ പുതിയ യുഗം
uae
• 16 hours ago
ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ
uae
• 17 hours ago
ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
Kerala
• 17 hours ago
സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം
uae
• 17 hours ago
സ്വകാര്യ ബസ് സമരം ഭാഗികമായി പിന്‍വലിച്ചു; ബസ് ഓപറേറ്റേഴ്സ് ഫോറം പിന്മാറി, മറ്റ് സംഘടനകള്‍ സമരത്തിലേക്ക്
Kerala
• 17 hours ago
കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ
Kerala
• 16 hours ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം
Kerala
• 16 hours ago
വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Kerala
• 17 hours ago