HOME
DETAILS

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും

  
Muqthar
July 17 2025 | 01:07 AM

Vipanchikas babys body to be cremated in UAE

ഷാര്‍ജ: കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി വിപഞ്ചികയും മകള്‍ ഒന്നര വയസുകാരി വൈഭവിയും ദുരൂഹ സാഹചര്യത്തില്‍ ഷാര്‍ജയിലെ താമസ സ്ഥലത്ത് മരിച്ച സംഭവത്തില്‍, കുഞ്ഞിന്റെ മൃതദേഹം യു.എ.ഇയില്‍ തന്നെ സംസ്‌കരിക്കും. കുഞ്ഞിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കാനുള്ള വിപഞ്ചികയുടെ മാതാവ് ശൈലജയുടെ ശ്രമം പരാജയപ്പെട്ടതോടെയാണ് യു.എ.ഇയില്‍ സംസ്‌കരിക്കാന്‍ അന്തിമമായി തീരുമാനിച്ചത്.വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനും ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. ഇതനുസരിച്ച്, ദുബൈയിലെ പൊതുശ്മശാനത്തില്‍ ഹിന്ദു ആചാര പ്രകാരം വൈഭവിയുടെ സംസ്‌കാരം നടക്കും.

ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുടെ സാന്നിധ്യത്തില്‍ വിപഞ്ചികയുടെ മാതാവ് ഷൈലജ, സഹോദരന്‍ വിനോദ് മണിയന്‍, വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ് മോഹന്റെ ബന്ധുക്കള്‍ എന്നിവരുമായാണ് ചര്‍ച്ച നടന്നത്. കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവ് കോടതിയെ സമീപിച്ചെങ്കിലും യു.എ.ഇ നിയമ പ്രകാരം കുട്ടിയുടെ പിതാവിനാണ് മൃതദേഹം വിട്ടുകൊടുക്കേണ്ടതെന്ന് കോടതി ഉത്തരവിട്ടു. ചൊവ്വാഴ്ച നടത്താനിരുന്ന കുഞ്ഞിന്റെ സംസ്‌കാരം ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിലൂടെ മാറ്റിവച്ചെങ്കിലും കോടതി വിധി കുഞ്ഞിന്റെ പിതാവ് നിധീഷിന് അനുകൂലമായതോടെ കോണ്‍സുലേറ്റിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ സാധിക്കാത്ത സാഹചര്യം വന്നു. ഇതോടെയാണ് വൈഭവിയുടെ സംസ്‌കാരം ദുബൈയില്‍ നടത്താമെന്ന കാര്യത്തില്‍ ധാരണയായത്.

അതേസമയം, വിപഞ്ചികയും കുഞ്ഞും ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും യു.എ.ഇ അധികൃതരില്‍ നിന്ന് വിവരമൊന്നുമില്ലെന്നാരോപിച്ചാണ് ഹരജി. ഹരജി പരിഗണിച്ച ജസ്റ്റിസ് നഗരേഷ് വിപഞ്ചികയുടെ ഭര്‍ത്താവിനെയും ഇന്ത്യന്‍ എംബസിയേയും കൂടി കേസില്‍ കക്ഷി ചേര്‍ക്കാന്‍ നിര്‍ദേശിച്ചു. മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് ചോദിച്ച കോടതി മൃതദേഹത്തിന് നിയമപരമായ അവകാശം ഭര്‍ത്താവിനല്ലേയെന്നും ആരാഞ്ഞിരുന്നു. അതിനാല്‍ ഭര്‍ത്താവിനെ കൂടി കക്ഷി ചേര്‍ക്കണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

A decision has been made regarding the final rites of Kollam native Vipanchika Maniyan (33) and her one-and-a-half-year-old daughter Vaibhavi, who were found dead in Sharjah in a suspected case of dowry abuse. It was agreed that the baby's body would be cremated in the UAE and Vipanchika's body would be taken home.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ റാഗിങ്ങിനിരയായെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  5 hours ago
No Image

സർവ്വാധിപത്യം: തുടർച്ചയായ എട്ടാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ

Kerala
  •  5 hours ago
No Image

ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻതീപിടുത്തം; 50 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരുക്കേറ്റതായി വിവരം

International
  •  6 hours ago
No Image

സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി: നിയമവിരുദ്ധ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കേന്ദ്രവും, യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയും അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  6 hours ago
No Image

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: അതീവ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി; വീഴ്ച അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി

Kerala
  •  6 hours ago
No Image

നീറ്റ് പരീക്ഷയിൽ തോറ്റു; സിവിൽ സർവീസും കൈവിട്ടു; 20 വയസ്സുകാരി എത്തി നിൽക്കുന്നത് റോൾസ് റോയ്‌സ് കമ്പനിയിലെ 72 ലക്ഷം ശമ്പളത്തോടെയുള്ള ജോലിയിൽ 

National
  •  6 hours ago
No Image

പഹൽഗാം ഭീകരാക്രമണം മോദി സർക്കാരിന്റെ വീഴ്ച; ഓപ്പറേഷൻ സിന്ദൂർ തുടരണമെന്ന് അസദുദ്ദീൻ ഒവൈസി, ഗവർണർ രാജിവെക്കണം

National
  •  6 hours ago
No Image

സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

ഇന്ത്യയിലെ വിദ്യാർഥികൾക്ക് ​ഗൂ​ഗിളിന്റെ സമ്മാനം: ജെമിനി എഐ പ്രോ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: ഓഫർ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Tech
  •  7 hours ago
No Image

വയനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; നടുവിന് ചവിട്ടേറ്റു, പിന്‍കഴുത്തിലും കൈകാലുകള്‍ക്കും പരുക്ക് 

Kerala
  •  7 hours ago