HOME
DETAILS

ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി

  
Sudev
July 15 2025 | 03:07 AM

Widespread adulteration in salt Action taken without even naming anyone

ആലപ്പുഴ: ഉപ്പില്ലാത്ത ഭക്ഷണത്തെ കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ലെങ്കിലും ഉപ്പിലും വ്യാപക മായം. വ്യാജ ഉപ്പ് പൊതുജനാരോഗ്യത്തെ സാരമായി ബാധിക്കുമെങ്കിലും നടപടികൾ പേരിന് മാത്രം. പ്രമുഖ ബ്രാൻഡുകളുടെ ഉപ്പിലും മായമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അടുത്തിടെ സ്പ്രിങ്കിൾ ബ്രാൻഡ് സാമ്പിൾ ശേഖരിച്ചതിൽ  നിലവാരമില്ലാത്ത ഉപ്പ് കണ്ടെത്തിയെങ്കിലും പിഴ ശിക്ഷയിൽ അവസാനിപ്പിച്ചു. 

മറ്റൊരു ബ്രാൻഡിന്റെ ഉപ്പിലെ മായം കണ്ടെത്തിയ വിഡിയോയും ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തൂത്തുക്കുടിയിൽ നിന്ന് പാക്ക് ചെയ്തു വരുന്നതാണ് മിക്ക കമ്പനികളുടെയും ഉപ്പ്. ഇതിന്റെ ഗുണനിലവാരം പരിശോധിച്ചാണ് പാക്കിങ്ങെന്ന് കമ്പനികൾ അവകാശപ്പെടുന്നുണ്ടെങ്കിലും പരിശോധനകളിൽ മായം കണ്ടെത്തുന്നുണ്ട്. ഉപ്പിന് വെളുത്ത നിറം ലഭിക്കാൻ കാത്സ്യം കാർബൊണേറ്റ് ചേർക്കാറുണ്ട്. ഇത് എളുപ്പത്തിൽ കണ്ടെത്താനാവും. അര ഗ്‌ളാസ് വെള്ളമെടുത്തശേഷം ഒരു സ്പൂൺ ഉപ്പുചേർത്ത് കലക്കാം. ലായനിക്ക് വെളുത്തനിറം വരികയാണെങ്കിൽ ഉപ്പിൽ മായമുണ്ടെന്ന് തിരിച്ചറിയാം. 

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം നിലവിൽ വന്നെങ്കിലും മായത്തിൽ കർശന നടപടിയില്ലെന്നാണ് പരാതി. പുതിയ നിയമ പ്രകാരം ഭക്ഷ്യവസ്തു മായംചേർന്നതാണെന്നോ ഗുണനിലവാരം കുറഞ്ഞതാണെന്നോ കണ്ടെത്തിയാൽ കുറ്റക്കാർക്ക് തടവും പിഴയുമടക്കമുള്ള ശിക്ഷകൾ ലഭിക്കും. കുറ്റകൃത്യത്തിന്റെ കാഠിന്യമനുസരിച്ച് 10 ലക്ഷം രൂപ വരെ പിഴയും ജീവപര്യന്തം വരെ തടവും ശിക്ഷ ലഭിക്കാം. എന്നാൽ പ്രമുഖ ബ്രാൻഡുകൾക്കെതിരേ പേരിന് മാത്രമാണ് നടപടിയെന്നാണ് ഉപഭോക്താക്കളുടെ പരാതി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം

Kerala
  •  12 hours ago
No Image

വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്

Kerala
  •  12 hours ago
No Image

മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്

Kerala
  •  13 hours ago
No Image

പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം

Kerala
  •  13 hours ago
No Image

ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു

uae
  •  13 hours ago
No Image

തരൂരിനെ കരുതലോടെ നിരീക്ഷിച്ച് ഹൈക്കമാൻഡ്; സംസ്ഥാന കോൺഗ്രസിൽ കടുത്ത അമർഷം

Kerala
  •  13 hours ago
No Image

ചരിത്രം സൃഷ്ടിച്ച് വീണ്ടും ഭൂമിയിലേക്ക്; ശുഭാംശു ശുക്ലയും സംഘവും ഇന്ന് തിരിച്ചെത്തും

National
  •  13 hours ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ; മോചനത്തിനായുള്ള അവസാന ചർച്ചകൾ ഇന്നും തുടരും

Kerala
  •  14 hours ago
No Image

കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട് 

Kerala
  •  14 hours ago
No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  a day ago