HOME
DETAILS

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും 

  
Farzana
July 15 2025 | 08:07 AM

Execution of Malayali Nurse Nimisha Priya in Yemen Postponed Amid Ongoing Talks

ഡല്‍ഹി: യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. അതേസമയം, യമനില്‍ ചര്‍ച്ച തുടരും. നാളെയായിരുന്നു വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. ചര്‍ച്ച തുടരുന്നതിനാലാണ് തീരുമാനമെന്നാണ് സൂചന. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ  ഇടപെടലില്‍ യമനിലെ സുന്നി പണ്ഡിതനാണ് കുടുംബവുമായി ആദ്യഘട്ടത്തിലെ ചര്‍ച്ച നടത്തിയത്.

നോര്‍ത്ത് യമനില്‍ നടക്കുന്ന അടിയന്തിര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍, യമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായദ് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരായിരുന്നു പങ്കെടുത്തിരുന്നത്. ചര്‍ച്ചയില്‍ ബ്ലഡ് മണിക്ക് സ്വീകരിച്ചുകൊണ്ട് തലാലിന്റെ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നല്‍കണമെന്നും വധശിക്ഷയില്‍ നിന്നും ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആണ് ആവശ്യപ്പെട്ടിരുന്നത്.

2008 മുതല്‍ യമനില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന നിമിഷ, 2011ല്‍ വിവാഹത്തിന് ശേഷം ഭര്‍ത്താവ് ടോമി തോമസിനൊപ്പം കേരളത്തിലേക്ക് മടങ്ങിയിരുന്നു. 2014ലെ യമന്‍ ആഭ്യന്തരയുദ്ധത്തിന് ശേഷം ഭര്‍ത്താവും മകളും കേരളത്തിലേക്ക് മടങ്ങി, എന്നാല്‍ നിമിഷ യമനില്‍ തുടര്‍ന്നു. പിന്നീട് തലാല്‍ അബ്ദോ മഹ്ദിയുമായി ചേര്‍ന്ന് നഴ്‌സിംഗ് ഹോം ആരംഭിച്ചു. താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടുവെന്നും, പാസ്‌പോര്‍ട്ട് കൈക്കലാക്കപ്പെട്ടുവെന്നും, സാമ്പത്തിക നിയന്ത്രണം നേരിട്ടുവെന്നും ആരോപിച്ച്, സ്വയം പ്രതിരോധത്തിനായാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷയുടെ വാദം. പാസ്‌പോര്‍ട്ട് വീണ്ടെടുക്കാന്‍ ശ്രമിക്കവെ മയക്കുമരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയതാണെന്നും അവര്‍ അവകാശപ്പെട്ടു.

The execution of Nimisha Priya, a Malayali nurse imprisoned in Yemen, has been deferred. The hanging, scheduled for tomorrow, was postponed due to ongoing negotiations. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  14 hours ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  14 hours ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  14 hours ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  14 hours ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  14 hours ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  14 hours ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  14 hours ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  14 hours ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  15 hours ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  15 hours ago