HOME
DETAILS

നമ്മുടെ സമൂസ ശരിക്കും ഇന്ത്യക്കാരനല്ല..!  വിദേശിയായ സമൂസയുടെ രസകരമായ ചരിത്രം നോക്കാം

  
Laila
July 15 2025 | 09:07 AM

 Samosa The Foreign Snack That Became Indias Spicy Favorite

 

ചായക്കൊപ്പം എരിവുള്ള എന്തെങ്കിലും കഴിക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ അതില്‍ ആദ്യം മനസിലേക്കോടി വരുന്നത് സമൂസയായിരിക്കും. ഇത് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ വായില്‍ വെള്ളമൂറും. ചൂടുള്ളതും  ക്രിസ്പിയുമായ സമൂസയും എരിവുള്ള ചട്ണിയും അല്ലെങ്കില്‍ മധുരമുള്ള ചട്ണിയും ഉണ്ടെങ്കില്‍ രാവിലത്തെ ഭക്ഷണമായാലും വൈകുന്നേരത്തേ ചായയാലും സുഹൃത്തുക്കളുമൊത്തുള്ള ചായ കുടിയാണെങ്കിലും നമ്മുടെ പ്ലേറ്റില്‍ സമൂസക്കൊരു സ്ഥാനമുണ്ടായിരിക്കും.

രാജ്യത്തൊട്ടാകെ ലഭ്യമായ ഈ ലഘുഭക്ഷണം യഥാര്‍ഥത്തില്‍ ഇന്ത്യക്കാരനല്ലെന്ന് എത്ര പേര്‍ക്കറിയാം. അതേ, സമൂസ ഇന്ത്യയില്‍ നിന്നുള്ളതല്ല. നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ അടുത്തേക്ക് വന്നു നമ്മുടെ ഹൃദയങ്ങളില്‍ ഇടം നേടിയ വിദേശ അതിഥിയാണ് സമൂസ. 

 

samo2.jpg

എവിടെ നിന്നു വന്നു

സമൂസയുടെ ആരംഭം മിഡില്‍ ഈസ്റ്റില്‍ നിന്നാണ്. അതായത് പശ്ചിമേഷ്യയില്‍ നിന്ന്. പത്താം നൂറ്റാണ്ടില്‍ സമൂസ പോലുള്ള വിഭവങ്ങള്‍ അവിടെ ഉണ്ടാക്കിയിരുന്നതായാണ് വിശ്വസിക്കുന്നത്. പേര്‍ഷ്യന്‍ ഭാഷയില്‍ ഇതിനെ സമോസ അല്ലെങ്കില്‍ സാംബോസ എന്നാണ് വിളിച്ചിരുന്നത്. ക്രമേണ ഈ വാക്ക് സമൂസ എന്നും സമോസ എന്നുമൊക്കെ ആയി മാറി. 

 


അന്നത്തെ കാലത്ത് ഇറാനിയന്‍ പാചകരീതിയില്‍ ഒരു പ്രത്യേകതരം സ്റ്റഫ്ഡ് പേസ്ട്രി ഉണ്ടായിരുന്നു. അതില്‍ ഉണങ്ങിയ പഴങ്ങളോ മാംസമോ നിറച്ച് വറുത്തതോ ചുട്ടതോ ആയിരുന്നു. ഈ രൂപത്തിലാണ് ഇന്ത്യയില്‍ സമൂസയെത്തിയത്. ചരിത്രകാരന്‍മാര്‍ പറയുന്നത്, മധ്യേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന വ്യാപാരികളും രാജകീയ പാചകക്കാരും ഈ വിഭവത്തെ ഇന്ത്യയിലെത്തിച്ചിരുന്നു. അങ്ങനെ ഇത് നമ്മുടെ അടുക്കളയിലും എത്തി. 

 

laia.jpg

ഇന്ത്യയിലെ സമോസ എങ്ങനെയാണ് മാറിയത്

വിദേശ സമൂസയില്‍ മാംസവും പരിപ്പുമായിരുന്നെങ്കില്‍ ഇന്ത്യയിലെത്തിയതോടെ പ്രാദേശിക മണ്ണിന്റെ രുചിയും സമോസയെ സ്വാധീനിച്ചു. ഇന്ത്യക്കാര്‍ ഇത് സസ്യാഹാരമാക്കി. ഇന്ത്യയില്‍ ധാരാളമായി ഉരുളക്കിഴങ്ങും സുഗന്ധ വ്യഞ്ജനങ്ങളും ഉള്ളതിനാല്‍ ഗരംമസാല, പച്ചമുളക്, മല്ലിയില, ഇഞ്ചി, ഉള്ളി തുടങ്ങിയവയിട്ടും സമൂസ വിഭവമൊരുങ്ങി. താമസിയാതെ ഈ ലഘു ഭക്ഷണം എല്ലാ തെരുവുകളിലും മുക്കിലും മൂലയിലും ചായക്കടകളിലും വിവാഹങ്ങളിലും ഉത്സവങ്ങളിലുമൊക്കെ പ്രധാനപ്പെട്ട ഭക്ഷണമായി മാറി. 

എന്ത് കൊണ്ടാണ് ഇതിന് ത്രികോണാകൃതി

സമൂസയുടെ ത്രികോണാകൃതി തന്നെയാണ് അതിന്റെ ഐഡന്റിറ്റി. ഇതിനു പിന്നില്‍ ചരിത്രപരമായ കാരണമൊന്നുമില്ലെങ്കിലും പേര്‍ഷ്യന്‍ സംസ്‌കാരത്തിന്റെ ഒരു സമ്മാനമാണെന്ന് വിശ്വസിക്കപ്പെടുന്നു. 

 

smoos.jpg

രുചികളിലെ മാറ്റം

കാലക്രമേണ സമൂസയിലും നിരവധി മാറ്റങ്ങള്‍ വന്നു തുടങ്ങി. ഇതില്‍ വെജ് സമൂസ, ചിക്കന്‍ സമൂസ, ബീഫ് സമോസ, ചീസ് സമോസ, മിക്‌സ് വെജ് സമോസ, പനീര്‍ സമോസ, ചോക്ലേറ്റ് സമൂസ മാഗി സമോസ തുടങ്ങിയവയും വിപണിയില്‍ ലഭ്യമാണ്. വിദേശിയാണെങ്കിലും ഇന്ത്യക്കാരനായി മാറിയ സമൂസയുടെ രുചി കൊട്ടാരങ്ങളിലും റോഡരികിലെ ഉന്തുവണ്ടികളിലും വരെ എത്തി ഹൃദയം കീഴടക്കി. ഏതു കാലവസ്ഥയായാലും സമൂസ തന്നെ സൂപ്പര്‍. 

 

 

 

Summary:
Pairing something spicy with tea is a favorite habit for many — and for most, the first thing that comes to mind is the crispy, golden samosa. Whether it’s breakfast, evening tea, or a gathering with friends, the samosa holds a cherished place on our plates. But did you know this beloved snack is not originally from India?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  12 hours ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  13 hours ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  13 hours ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  13 hours ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  13 hours ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  13 hours ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  13 hours ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  13 hours ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  14 hours ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  14 hours ago