HOME
DETAILS

സമയം കളയല്ലേ...മില്‍മ, ജലഗതാഗത വകുപ്പ്, അച്ചടി വകുപ്പ്, കയര്‍ഫെഡ്, ഹൗസിങ് ബോര്‍ഡ്; 84 തസ്തികകളിലേക്ക് പിഎസ്‌സി റിക്രൂട്ട്‌മെന്റ് നാളെ അവസാനിക്കും

  
Ashraf
July 15 2025 | 11:07 AM

PSC Recruitment Closes Tomorrow for 84 categories

കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) വിവിധ തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. കാറ്റ​ഗ​റി നമ്പർ 90/2025 മുതൽ 174/2025 വരെയാണ് നിയമനങ്ങൾ നടക്കുന്നത്. ജൂലൈ 16നകം പി.എസ്.സി വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ പൂർത്തിയാക്കണം. 

ജനറൽ റിക്രൂട്ട്‌മെന്റ്, സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്, എൻസിഎ റിക്രൂട്ട്‌മെന്റുകൾ വിളിച്ചിട്ടുണ്ട്. മിൽമ, ആരോഗ്യ വകുപ്പ്, അധ്യാപകർ, ഹൗസിങ് ബോർഡ്, വാട്ടർ ട്രാൻസ്‌പോർട്ട്, കയർഫെഡ്, പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ, അച്ചടി വകുപ്പ്, വനിത ശിശു വികസന വകുപ്പ് തുടങ്ങിയ ഡിപ്പാർട്ടുമെന്റുകളിലായി ഒഴിവുകളുണ്ട്. 

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
അസിസ്റ്റന്റ് പ്രഫസർ -ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ന്യൂറോ സർജറി (മെഡിക്കൽ വിദ്യാഭ്യാസം), ജനറൽ മാനേജർ (മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ), നോൺ വൊക്കേഷനൽ ടീച്ചർ -ഇംഗ്ലീഷ് (എൽ.പി/ യു.പി സ്കൂൾ അധ്യാപകരിൽനിന്ന് തസ്തികമാറ്റം വഴി) (വി.എച്ച്.എസ്.ഇ) ലെക്ചറർ-ടൂൾ ആൻഡ് ഡൈ എൻജിനീയറിങ് (സാ​ങ്കേതികവകുപ്പ്), അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്​പെക്ടർ (ഇലക്ട്രിക്കൽ ഇൻസ്​പെക്ടറേറ്റ്), അസിസ്റ്റന്റ് എൻജീനിയർ -സിവിൽ (ഹൗസിങ് ബോർഡ്), ഫോർമാൻ (വാട്ടർ ട്രാൻസ്​പോർട്ട്), ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം) (വ്യവസായിക പരിശീലനം) മീഡിയമേക്കർ (ഡ്രഗ്സ് കൺട്രോൾ), ടെക്നീഷ്യൻ -ഗ്രേഡ് 2 (ഇലക്ട്രീഷ്യൻ) (ജനറൽ & സൊസൈറ്റി കാറ്റഗറി), (കെ.സി.എം.എം.എഫ്), ജനറൽ മാനേജർ (പ്രോജക്ട്) (കയർഫെഡ്), ഫിഷറീസ് അസിസ്റ്റന്റ് (ഫിഷറീസ് വകുപ്പ്), കോൾക്കർ (ജലഗതാഗതം), ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പൗൾട്രി ഡെവലപ്മെന്റ് കോർപറേഷൻ), എൽ.ഡി ടൈപ്പിസ്റ്റ് (സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/ കോർപറേഷനുകൾ/ ബോർഡുകൾ).

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലതലം)
 ഹൈസ്കൂൾ ടീച്ചർ (മലയാളം -തസ്തികമാറ്റം വഴി) തിരുവനന്തപുരം, പാലക്കാട്; അറബിക് (തസ്തികമാറ്റം വഴി) -കാസർകോട്; സംസ്കൃതം (തസ്തികമാറ്റം വഴി), തൃശൂർ, കണ്ണൂർ; ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ -അറബിക് (യു.പി.എസ്), കണ്ണൂർ; അറബിക് (തസ്തികമാറ്റം വഴി), കണ്ണൂർ; ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) -എൽ.പി.എസ്, കൊല്ലം, മലപ്പുറം, വയനാട്, കണ്ണൂർ, പാലക്കാട്; എൽ.പി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം) (തസ്തികമാറ്റം വഴി നിയമനം) കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കണ്ണൂർ (വിദ്യാഭ്യാസം). കമ്പ്യൂട്ടർ ഗ്രേഡ് -2, കോട്ടയം (അച്ചടിവകുപ്പ്); സാഡ്‍ലർ (വിമുക്ത ഭടന്മാരിൽനിന്ന്) തൃശൂർ (എൻ.സി.സി); ആയ -പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് (വിവിധം) ഇലക്ട്രിസിറ്റി വർക്കർ, തൃശൂർ (തൃശൂർ കോർപറേഷൻ)

സ്​പെഷൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ), കോമേഴ്സ് (പട്ടികജാതി/ വർഗം) (ഹയർസെക്കൻഡറി വിദ്യാഭ്യാസം)

സ്​പെഷൽ റിക്രൂട്ട്മെന്റ് (ജില്ലതലം)
 ഫോറസ്റ്റ് വാച്ചർ, കോട്ടയം, തൃശൂർ (പുരുഷന്മാർ മാത്രം), കോഴിക്കോട് (വനിതകൾ മാത്രം) (വനംവകുപ്പ്)

എൻ.സി.എ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
 അസി. പ്രഫസർ- മൈക്രോബയോളജി (ഹിന്ദു നാടാർ), നിയോനാറ്റോളജി (എൽ.സി)/ ആംഗ്ലോ ഇന്ത്യൻ- മെഡിക്കൽ വിദ്യാഭ്യാസം): പ്രഫസർ, പാത്തോളജി, മൈക്രോബയോളജി (ഈഴവ/ തിയ്യ/ ബില്ലവ) (ഗവ. ഹോമിയോപ്പതിക് മെഡി. കോളജുകൾ); സോയിൽ സർവേ ഓഫിസർ/ റിസർച്ച് അസിസ്റ്റന്റ്/ കാർട്ടോഗ്രാഫർ/ ടെക്നിക്കൽ അസിസ്റ്റന്റ് (എസ്.സി.സി.സി) (മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണവകുപ്പ്); സ്റ്റോർസ്/ പ​ർച്ചേസ് ഓഫിസർ, എസ്.സി (മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ); പ്രീപ്രൈമറി ടീച്ചർ (ബധിര വിദ്യാലയം, (ഈഴവ/ തിയ്യ/ ബില്ലവ) (പൊതു വിദ്യാഭ്യാസം); ജൂനിയർ സിസ്റ്റംസ് ഓഫിസർ (ഇ.ടി.ബി) (സൊസൈറ്റി വിഭാഗം) (മിൽക്ക്മാർക്കറ്റിങ് ഫെഡറേഷൻ); ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ് മാൻ ഗ്രേഡ് -2 (പട്ടികജാതി) (പൊതുമരാമത്ത് വകുപ്പ്). കെയർടേക്കർ (പുരുഷൻ) (എൽ.സി/ ആംഗ്ലോ ഇന്ത്യൻ/ വിശ്വകർമ) (വനിത-ശിശു വികസന വകുപ്പ്); അക്കൗണ്ട്സ് ഓഫിസർ (പട്ടികജാതി); ജൂനിയർ അസിസ്റ്റന്റ് (പട്ടികജാതി) (മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ); പ്യൂൺ/ അറ്റൻഡർ (മുസ്‍ലിം) (അപെക്സ് സൊസൈറ്റീസ് ഓഫ് കോഓപറേറ്റിവ് സെക്ടർ).

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (https://www.keralapsc.gov.in/home-2) സന്ദർശിക്കുക. ശേഷം ഹോം പേജിൽ നിന്ന് notification ലിങ്ക് തിരഞ്ഞെടുക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിൽ കാറ്റ​ഗറി നമ്പർ നോക്കി അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.

PSC Recruitment Closes Tomorrow for 84 categories



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  12 hours ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  12 hours ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  12 hours ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  12 hours ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  12 hours ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  12 hours ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  12 hours ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  13 hours ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  13 hours ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  13 hours ago