HOME
DETAILS

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം

  
Sabiksabil
July 16 2025 | 02:07 AM

Dramatic Scenes at Kerala University VC Orders Restriction on Registrars Official Vehicle

 

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വീണ്ടും നാടകീയ സംഭവങ്ങൾ. സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാർ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനം തടയാൻ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നിർദേശം നൽകി. വാഹനം സർവകലാശാലയുടെ ഗ്യാരേജിൽ സൂക്ഷിക്കാനാണ് ഉത്തരവ്. നിലവിൽ ഔദ്യോഗിക വാഹനം രജിസ്ട്രാർ അനിൽകുമാർ തന്നെയാണ് ഉപയോഗിക്കുന്നത്. വാഹനത്തിന്റെ താക്കോൽ ഡ്രൈവറിൽ നിന്ന് വാങ്ങി താൽക്കാലിക രജിസ്ട്രാറായ ഡോ. മിനി കാപ്പന് കൈമാറണമെന്നാണ് വി.സി.യുടെ നിർദേശം. ഈ ഉത്തരവ് നടപ്പാക്കാൻ മിനി കാപ്പനെയും സെക്യൂരിറ്റി ഓഫീസറെയും വി.സി. ചുമതലപ്പെടുത്തി.

എന്നാൽ, ഇക്കാര്യത്തിൽ തനിക്ക് യാതൊരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കെ.എസ്. അനിൽകുമാർ വ്യക്തമാക്കി. താൻ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തുടരുമെന്നും, ഇന്നലെ സർവകലാശാലയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത് ഈ വാഹനത്തിൽ തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാഹനം പിന്നീട് കാര്യവട്ടത്തേക്ക് തിരികെ അയച്ചതായും, നാളെ സർവകലാശാലയിലേക്ക് എത്തുന്നതും ഔദ്യോഗിക വാഹനത്തിൽ തന്നെയായിരിക്കുമെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.

അതിനിടെ, കേരള സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ രംഗം "കുളമായി" മാറിയെന്നും, ചോദ്യം ചെയ്യാൻ ആളില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

ഈ സാഹചര്യത്തിൽ, എസ്.എഫ്.ഐ. കേരള സർവകലാശാല ആസ്ഥാനത്ത് ഇന്നും പ്രതിഷേധം സംഘടിപ്പിച്ചു. എന്നാൽ, വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെ ഒരു ഘട്ടത്തിലും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വ്യക്തമാക്കി.

 

In a dramatic turn of events at Kerala University, Vice Chancellor Dr. Mohanan Kunnummel has directed that the official vehicle used by Registrar K.S. Anil Kumar be restricted and stored in the university garage. The keys are to be handed over to temporary Registrar Dr. Mini Kappan. Anil Kumar, unaware of any official notice, insists on continuing to use the vehicle. Meanwhile, Higher Education Minister R. Bindu criticized the VC for failing in his duties, and the SFI staged protests, denying any threats against the VC



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  14 hours ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  14 hours ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  15 hours ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  15 hours ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  15 hours ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  15 hours ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  15 hours ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  15 hours ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  16 hours ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  16 hours ago