HOME
DETAILS

മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ നിയമനിർമാണം: ഹൈക്കോടതിയിൽ നിലപാട് തിരുത്തി സർക്കാർ

  
Sabiksabil
July 16 2025 | 05:07 AM

Legislation to Regulate Black Magic and Sorcery Government Revises Stance in High Court

 

കൊച്ചി: മന്ത്രവാദവും ആഭിചാര കർമങ്ങളും നിയന്ത്രിക്കുന്നതിന് നിയമനിർമാണം നടത്തുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. നേരത്തെ നിയമ നിർമാണത്തിൽ നിന്ന് പിന്മാറ്റം സൂചിപ്പിച്ച നിലപാട് തിരുത്തി, ആഭ്യന്തര വകുപ്പ് പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. നിയമപരവും ഭരണഘടനാപരവുമായ സങ്കീർണതകൾ കാരണം മന്ത്രിസഭാ ചർച്ച മാറ്റിവച്ചതാണെന്നും, എന്നാൽ നിയമനിർമാണം പരിഗണനയിലുണ്ടെന്നും സർക്കാർ അറിയിച്ചു.

ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്, ഈ സങ്കീർണതകൾ എന്തൊക്കെയാണെന്ന് വിശദമാക്കാൻ സർക്കാരിനോട് നിർദേശിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മന്ത്രവാദവും ആഭിചാരവുമായി ബന്ധപ്പെട്ട് എത്ര കേസുകൾ രജിസ്റ്റർ ചെയ്തു, നിലവിലുള്ള നിയമങ്ങൾ പ്രകാരം അവ എങ്ങനെ കൈകാര്യം ചെയ്തു എന്നതിന്റെ വിശദാംശങ്ങളും സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ഹരജി ഓഗസ്റ്റ് 5-ന് വീണ്ടും പരിഗണിക്കും.

നേരത്തെ, ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ, മന്ത്രവാദത്തിനും ആഭിചാര കർമങ്ങൾക്കുമെതിരെ നിയമനിർമാണത്തിൽനിന്ന് പിന്മാറിയതായി സൂചിപ്പിച്ചിരുന്നു. ഇതിനെതിരെ കോടതി, ദുരാചാരങ്ങളെ സർക്കാർ അംഗീകരിക്കുകയാണോ എന്ന് ചോദ്യം ഉന്നയിക്കുകയും ഉന്നത ഉദ്യോഗസ്ഥന്റെ മറുപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്.

 

The Kerala government revised its stance in the High Court, affirming that it is considering legislation to regulate black magic and sorcery. Addressing legal and constitutional complexities, the Home Department submitted a new affidavit, clarifying it has not withdrawn from the plan. The court directed the government to detail these complexities and provide data on related cases over the past five years. The matter is set for further hearing on August 5



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  13 hours ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  14 hours ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  14 hours ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  14 hours ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  14 hours ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  14 hours ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  14 hours ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  14 hours ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  15 hours ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  15 hours ago