HOME
DETAILS

ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

  
Web Desk
July 16 2025 | 06:07 AM

Odisha College Students Suicide Nation Needs Justice Accountability Not Modis Silence Rahul Gandhis Sharp Criticism Against Modi

 

ന്യൂഡൽഹി: ഒഡിഷയിലെ ബാലാസോർ ജില്ലയിലെ ഫക്കീർ മോഹൻ സ്വയംഭരണ കോളജിൽ പ്രൊഫസറുടെ ലൈംഗിക പീഡനത്തെ തുടർന്ന് രണ്ടാം വർഷ ബി.എ വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി ഭരണകൂടത്തിനുമെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചു. "ലൈംഗിക അതിക്രമത്തിനെതിരെ ശബ്ദമുയർത്തിയാണ് പെൺകുട്ടി ജീവൻ വെടിഞ്ഞത്. എന്നാൽ, എല്ലായ്‌പ്പോഴും സംഭവിക്കുന്നതുപോലെ ബി.ജെ.പി ഭരണകൂടം പ്രതികളെ സംരക്ഷിക്കുകയാണ് ചെയ്തത്. ഇത് ആത്മഹത്യയല്ല, വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ്. രാജ്യത്തിന്റെ പെൺമക്കൾ കത്തുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്," രാഹുൽ ഗാന്ധി ആരോപിച്ചു.

ഭുവനേശ്വർ: സംഭവത്തിൽ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാളെ സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. "നീതി തേടി കോളജ് പ്രിൻസിപ്പൽ മുതൽ മുഖ്യമന്ത്രിയുടെ ഓഫിസ് വരെ സമീപിച്ചിട്ടും പെൺകുട്ടിക്ക് നീതി ലഭിച്ചില്ല. ഭരണകൂടം പൂർണമായും പ്രതികളെ സംരക്ഷിക്കുകയായിരുന്നു," മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് ആരോപിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി, ശനിയാഴ്ച കോളജ് കാമ്പസിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിനി, 95 ശതമാനം പൊള്ളലേറ്റ് തിങ്കളാഴ്ച രാത്രി ഭുവനേശ്വർ എയിംസിൽ വച്ച് മരണമടഞ്ഞു. സംഭവത്തിൽ വകുപ്പ് മേധാവി സമീറ കുമാർ സാഹുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടർന്ന് പ്രിൻസിപ്പൽ ദിലീപ് ഘോഷിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു.

പിതാവിന്റെ ആരോപണം: "എന്റെ മകളുടെ ആത്മഹത്യയ്ക്ക് കാരണം കോളജിലെ ആഭ്യന്തര പരാതി സമിതിയാണ്," മരിച്ച വിദ്യാർഥിനിയുടെ പിതാവ് ആരോപിച്ചു. "തെളിവുകൾ സഹിതം പരാതിപ്പെട്ടിട്ടും സമിതി പക്ഷപാതപരമായ റിപ്പോർട്ടാണ് നൽകിയത്. വകുപ്പ് മേധാവിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചെന്ന് പറഞ്ഞ് മകൾക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തി," പിതാവ് കുറ്റപ്പെടുത്തി.

 

Following the tragic suicide of a college student in Odisha, Rahul Gandhi sharply criticized Prime Minister Narendra Modi, stating that the nation demands justice and accountability, not silence, in response to the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

തലപ്പാടിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി; നാലു മരണം 

Kerala
  •  3 days ago
No Image

വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു

Kerala
  •  3 days ago
No Image

നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിം​ഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം

Kerala
  •  3 days ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

Kerala
  •  3 days ago
No Image

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലിസ്

Kerala
  •  3 days ago
No Image

മഴയൊഴിയുന്നില്ല; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Kerala
  •  3 days ago
No Image

ഓണാഘോഷം അതിരുവിട്ടു; വിദ്യാർഥികൾ രൂപമാറ്റം വരുത്തിയ ആറ് കാറുകളുമായി ക്യാമ്പസിലെത്തി, പൊലിസ് കേസെടുത്തു

Kerala
  •  3 days ago
No Image

രാഹുലിനെതിരായ കേസന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും

Kerala
  •  3 days ago