HOME
DETAILS

കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും 

  
Web Desk
July 16, 2025 | 7:05 AM

Supreme Court Upholds KEAM Rank List Cancellation  No Relief for Kerala State Syllabus Students in 2025 Admissions

ന്യൂഡല്‍ഹി: കേരള എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് (കീം) പരീക്ഷയുടെ റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി. വിഷയത്തില്‍ ഈ വര്‍ഷം ഇടപെടാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.  റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിം കോടതി റദ്ദ് ചെയ്തില്ല. പുതുക്കിയ പട്ടിക പ്രകാരം ഈ വര്‍ഷം തന്നെ പ്രവേശനം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 

അതേസമയം, അപ്പീല്‍ നല്‍കില്ലെന്ന് കേരളം വ്യക്തമാക്കി. അടുത്ത വര്‍ഷം പരിഷ്‌ക്കരിക്കാമെന്നും കേരളം കോടതിയില്‍ അറിയിച്ചു. നാലാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. 

സംസ്ഥാനത്തിന് പ്രോസ്‌പെക്ടസില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റംവരുത്താന്‍ അധികാരമുണ്ടെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണന്‍ വാദിച്ചിരുന്നു. കേരളം വിദഗ്ധ സമിതിക്ക് രൂപം നല്‍കിയ ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും സംസ്ഥാന സിലബസുകാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

സര്‍ക്കാര്‍ നടപ്പാക്കിയ ഫോര്‍മുല നയപരമായ തീരുമാനമാണെന്നും ഹൈക്കോടതി ഇടപെടല്‍ ശരിയല്ലന്നുമാണ് അപ്പീലില്‍ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിരുന്നത്. സുപ്രിം കോടതി നിശ്ചയിച്ച പരിധിക്കപ്പുറത്തേയ്ക്ക് പോയ ഹൈക്കോടതി സ്വഭാവിക നീതി നിഷേധിച്ചുവെന്നും 15 വിദ്യാര്‍ഥികള്‍ ചേര്‍ന്നുനല്‍കിയ അപ്പീലില്‍ ചൂണ്ടിക്കാട്ടി.

 

The Supreme Court declined to stay the Kerala High Court's verdict canceling the KEAM 2025 rank list, impacting state syllabus students. Admissions will proceed based on the revised rank list. Kerala government confirms it won’t appeal and will consider changes next year.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

മത്സ്യത്തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന 'തിമിംഗല ഛർദ്ദി' കുടുങ്ങി; വൻ നിധി കോസ്റ്റൽ പൊലിസിന് കൈമാറി

Kerala
  •  a month ago
No Image

 'ഗുഡ് മോണിങ് കളക്ടർ' പദ്ധതിയുമായി ജില്ലാ ഭരണകൂടം: വിദ്യാർഥികൾക്ക് വയനാട് കളക്ടറുമായി സംവദിക്കാം

Kerala
  •  a month ago
No Image

ഡല്‍ഹി സ്‌ഫോടനം: പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന ചുവന്ന കാർ കണ്ടെത്തി; വാഹനം രജിസ്റ്റർ ചെയ്തത് വ്യാജരേഖകൾ ഉപയോഗിച്ചെന്ന് സംശയം

National
  •  a month ago
No Image

മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞ് ടാക്സി ഡ്രൈവർമാർ; വിദേശ വനിതകൾക്ക് ദുരനുഭവം

Kerala
  •  a month ago
No Image

റോഡ് അറ്റകുറ്റപ്പണി; ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ 10 ദിവസത്തെ താതാക്കാലിക ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

സുരക്ഷാ ഭീഷണിയിൽ വിമാനത്താവളങ്ങൾ: ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസിന് ബോംബ് ഭീഷണി; വാരണാസിയിൽ അടിയന്തര ലാൻഡിംഗ്

National
  •  a month ago
No Image

ഡല്‍ഹി സ്‌ഫോടനം:  ചുവന്ന കാറിനായി തിരച്ചില്‍ ഊര്‍ജ്ജിതം, ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

National
  •  a month ago
No Image

ഖത്തറിൽ മഴതേടിയുള്ള നിസ്‌കാരം നാളെ; നിസ്‌കാരം നടക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തുവിട്ട് ഔഖാഫ് മന്ത്രാലയം

qatar
  •  a month ago
No Image

ശിരോവസ്ത്രം വിലക്കിയ പള്ളുരുത്തിയിലെ വിവാദ സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാർഥി

Kerala
  •  a month ago