HOME
DETAILS

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജ അല്‍ ഖാസിമിയ സര്‍വകലാശാല

  
Shaheer
July 16 2025 | 11:07 AM

Al Qasimia University Sharjah Announces Scholarships for International Students

ഷാര്‍ജ: അല്‍ഖാസിമിയ സര്‍വകലാശാലയുടെ 2025-2026 അധ്യയന വര്‍ഷത്തേക്കുള്ള സാമ്പത്തിക ബജറ്റിന് ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി അംഗീകാരം നല്‍കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 2025-2026 അധ്യയന വര്‍ഷത്തെ ആദ്യ സെമസ്റ്ററില്‍ സര്‍വകലാശാലയുടെ വിവിധ വിഷയങ്ങളിലേക്കും കോളേജുകളിലേക്കും പ്രവേശനം നേടിയവര്‍ക്ക് 500 സ്‌കോളര്‍ഷിപ്പുകള്‍ക്കും അദ്ദേഹം അംഗീകാരം നല്‍കി.

വിദ്യാഭ്യാസ മികവിനുള്ള പിന്തുണ

ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുകയും സംയോജിത അക്കാദമിക് അന്തരീക്ഷത്തില്‍ പഠനം തുടരാനുള്ള അവസരം ഒരുക്കുകയും ചെയ്യുക എന്ന അല്‍ഖാസിമിയ സര്‍വകലാശാലയുടെ (AQU) പ്രധാന ദൗത്യത്തിന്റെ ഭാഗമായാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. അക്കാദമിക് പരിപാടികള്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍, ശാസ്ത്ര ഗവേഷണം, കമ്മ്യൂണിറ്റി സേവനം എന്നിവയ്ക്കുള്ള പിന്തുണ ബജറ്റില്‍ ഉള്‍പ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തേജകവും ഉചിതവുമായ പഠനപരിശീലന അന്തരീക്ഷം ഒരുക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു.

നിലവില്‍ 133 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അല്‍ഖാസിമിയ സര്‍വകലാശാലയില്‍ പഠിക്കുന്നു. 500 സ്‌കോളര്‍ഷിപ്പുകള്‍ വിവിധ പഠനവകുപ്പുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും. ഈ കോളേജുകളില്‍ ശരീഅത്ത് ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസ്, ആര്‍ട്‌സ് ആന്‍ഡ് ഹ്യുമാനിറ്റീസ്, ഇക്കണോമിക്‌സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍, കമ്മ്യൂണിക്കേഷന്‍, ഹോളി ഖുറാന്‍ എന്നിവ ഉള്‍പ്പെടുന്നു.

ട്യൂഷന്‍ ഫീസ്, താമസം, പ്രതിമാസ സ്‌റ്റൈപ്പന്‍ഡ്, യാത്രാ ചെലവുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, വിസ, റെസിഡന്‍സി സേവനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സ്‌കോളര്‍ഷിപ്പുകള്‍. ഇസ്‌ലാാമിക മൂല്യങ്ങളോടൊപ്പം ആധുനിക വിദ്യാഭ്യാസം സമന്വയിപ്പിക്കുന്ന അല്‍ഖാസിമിയ സര്‍വകലാശാല, ലോകമെമ്പാടുമുള്ള മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനം സുഗമമാക്കുന്നു.

Al Qasimia University in Sharjah has opened scholarship opportunities for international students, offering full financial support for eligible candidates across various programs.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  7 hours ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  8 hours ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  8 hours ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  8 hours ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  8 hours ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  8 hours ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  8 hours ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  8 hours ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  9 hours ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  9 hours ago