HOME
DETAILS

രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ് 

  
Muhammed Salavudheen
July 17 2025 | 02:07 AM

local bodies will be permitted to carry out euthanasia of stray dogs

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ പുതിയ നീക്കവുമായി സർക്കാർ. രോഗബാധിതരായ തെരുവുനായ്ക്കളെ 'ദയാവധ'ത്തിന് വിധേയമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രം ലഭിച്ചശേഷമാണ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കേണ്ടത്. മൃഗസംരക്ഷണ, തദ്ദേശ, നിയമ വകുപ്പുകളുടെ സംയുക്ത ചർച്ചയ്ക്കു ശേഷമാണ് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് ഇക്കാര്യം അറിയിച്ചത്.

ആനിമൽ ഹസ്ബൻഡറി പ്രാക്ടീസസ് ആൻഡ് പ്രൊസീജേഴ്സ് റൂൾസ് സെക്ഷൻ 8(എ) പ്രകാരം ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ നായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനാണ് തീരുമാനം. തെരുവുനായ വന്ധ്യംകരണത്തിന് തദ്ദേശ വകുപ്പ് 152 ബ്ലോക്കുകളിലായി മൊബൈൽ പോർട്ടബിൾ എ.ബി.സി കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും വാക്‌സിനേഷനായി ഓഗസ്റ്റിൽ വിപുലമായ യജ്ഞം നടത്തുമെന്നും മന്ത്രി പറഞ്ഞു. മൊബൈൽ എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാൻ തദ്ദേശ സ്ഥാപന തലത്തിൽ ജനകീയ കമ്മിറ്റി രൂപീകരിക്കും. കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തുന്നവർക്കെതിരേ സി.ആർ.പി.സി 107, ഐ.പി.സി 186 വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കാൻ പൊലിസിന് നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.

പോർട്ടബിൾ എ.ബി.സി യൂനിറ്റിന് 28 ലക്ഷം രൂപയാണ് ചെലവ്. ഓഡർ നൽകി ലഭ്യമാക്കാൻ രണ്ടുമാസം വേണം. ഇക്കാലയളവിൽ യൂനിറ്റുകൾ പ്രവർത്തിപ്പിക്കാൻ അനുയോജ്യ സ്ഥലം തദ്ദേശ സ്ഥാപനം കണ്ടെത്തും. ബ്ലോക്കുകളിൽ വിന്യസിക്കുന്നതിനു മുന്നോടിയായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഒരു യൂനിറ്റ് ഉപയോഗിച്ച് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പൈലറ്റ് സ്റ്റഡി നടത്തും. സ്ഥിരം എ.ബി.സി കേന്ദ്രങ്ങളേക്കാൾ ചിലവ് കുറവാണിവയ്ക്ക്. പട്ടിപിടിത്തത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലനം നേടിയ 158 പേരുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീ മുഖേന കൂടുതൽ പേരെ കണ്ടെത്തും. എ.ബി.സി കേന്ദ്രത്തിനായി പട്ടിയെ പിടിക്കുന്നവർക്ക് 300 രൂപ നൽകും. എ.ബി.സി ചട്ടങ്ങളുടെ ഇളവിന് കേന്ദ്രത്തെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.

 

The state government has initiated a new move to control the stray dog population. Local bodies will be permitted to carry out euthanasia of stray dogs that are confirmed to be diseased. Euthanasia will only be allowed upon certification from a veterinary expert. This decision was announced by Local Self-Government Minister M.B. Rajesh following a joint discussion between the Animal Welfare, Local Self-Government, and Law Departments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടി; സ്കൂളിലും വീട്ടിലും സന്ദർശനം നടത്തി മന്ത്രിമാർ

Kerala
  •  19 hours ago
No Image

തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദേശത്ത് നിന്ന് അമ്മ ഉച്ചയോടെ വീട്ടിലെത്തും

Kerala
  •  19 hours ago
No Image

കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്

Kerala
  •  20 hours ago
No Image

ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സം​ഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ  

National
  •  20 hours ago
No Image

അദ്ദേഹം മാത്രമാണ് 20 വർഷമായി ഫുട്ബാളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയത്: ഇവാൻ റാക്കിറ്റിച്ച്

Football
  •  21 hours ago
No Image

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മന്ത്രിയുടെ സൂംബാ ഡാൻസിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  21 hours ago
No Image

ഉമ്മൻ ചാണ്ടി എന്റെ ഗുരു: അദ്ദേഹത്തെപ്പോലെയുള്ളവർ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകണം; രണ്ടാം ചരമവാർഷികത്തിൽ രാഹുൽ ഗാന്ധി

Kerala
  •  21 hours ago
No Image

എയർടെൽ ഉപയോക്താക്കൾക്ക് 17,000 രൂപയുടെ പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: എങ്ങനെ നേടാം?

Tech
  •  21 hours ago
No Image

ആ മൂന്ന് താരങ്ങളുടെ ജേഴ്സി നമ്പർ സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും: ലാമിൻ യമാൽ

Football
  •  a day ago
No Image

ഭർത്താവിനെ സുഹൃത്തുക്കൾക്ക് മുന്നിൽ കളിയാക്കുന്നത് ക്രൂരതയ്ക്ക് തുല്ല്യം: ബോംബെ ഹൈക്കോടതി

National
  •  a day ago