HOME
DETAILS

വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്‍; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം 

  
Muqthar
July 18 2025 | 02:07 AM

Union Coop partners with ENOC launched new eLink station in Dubai

ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായ യൂണിയന്‍ കോഓപറേറ്റിവ് സൊസൈറ്റിയും (Union Coop) എനോക് ഗ്രൂപ്പിന്റെ നൂതന ഡിജിറ്റല്‍ ഇന്ധന വിതരണ പ്ലാറ്റ്‌ഫോമായ എനോക് ലിങ്കും (ENOC Link) ചേര്‍ന്ന് പുതിയ മൊബൈല്‍ ഇ ലിങ്ക് സ്റ്റേഷന്‍ ആരംഭിച്ചു. മുഹൈസ്‌ന1ലെ ഇത്തിഹാദ് മാളിലാണ് ഈ അത്യാധുനിക ഇന്ധന സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. മാള്‍ സന്ദര്‍ശകര്‍ക്കും സമീപ വാസികള്‍ക്കും ഇത് വലിയ തോതില്‍ പ്രയോജനപ്പെടും. 

യൂണിയന്‍ കോപ്പിന്റെ സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് എനോക് ഗ്രൂപ്പുമായുള്ള തന്ത്രപരമായ ഈ സഹകരണം. ആധുനിക ജീവിത ശൈലിക്ക് അനുയോജ്യമായതും ദുബൈയിലെ പ്രധാന പ്രദേശങ്ങളിലെ താമസക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതുമായ നൂതന പരിഹാരങ്ങള്‍ നല്‍കാനാണ് യൂണിയന്‍ കോപ് ലക്ഷ്യമിടുന്നത്. ദുബൈയിലെ വളര്‍ന്നു വരുന്ന റെസിഡന്‍ഷ്യല്‍വാണിജ്യ മേഖലകളില്‍ ഇന്ധനം നിറയ്ക്കാന്‍ സൗകര്യപ്രദമായ പരിഹാരങ്ങള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് ഇത്തിഹാദ് മാളില്‍ ഇലിങ്ക് സ്റ്റേഷന്‍ ഒരുക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. 

മുഹൈസ്‌ന1 ഒരു പ്രധാന കമ്മ്യൂണിറ്റി ഹബ്ബായി മാറുന്ന സാഹചര്യത്തില്‍ ഈ നീക്കം അവിടത്തെ താമസക്കാര്‍ക്ക് കാര്യക്ഷമമായ ഓണ്‍ സൈറ്റ് ഇന്ധന സേവനങ്ങള്‍ നല്‍കും. ഈ മൊബൈല്‍ ഇ ലിങ്ക് സ്റ്റേഷന്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും. ഒരേ സമയം നാല് വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ സാധിക്കുന്ന ഈ സ്റ്റേഷനില്‍ ഒരു ദിവസം 500ലേറെ വാഹനങ്ങള്‍ക്ക് സേവനം നല്‍കാനാകും. സ്‌പെഷ്യല്‍ 95, സൂപര്‍ 98 എന്നീ ഇന്ധനങ്ങള്‍ സാധാരണ റീടെയില്‍ വിലയില്‍ ഇവിടെ ലഭിക്കുന്നതാണ്. 

എനോകിന്റെ 'യെസ്' റിവാര്‍ഡ്‌സ് പ്രോഗ്രാമുമായി ഇത് സംയോജിപ്പിച്ചിട്ടുള്ളതിനാല്‍ ഉപയോക്താക്കള്‍ക്ക് അത്യാധുനിക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലോയല്‍റ്റി പോയിന്റുകള്‍ നേടാനും ഉപയോഗിക്കാനും കഴിയും. ഉപയോക്താക്കള്‍ക്കും മാള്‍ സന്ദര്‍ശകര്‍ക്കും സമീപ വാസികള്‍ക്കും ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകളുടെയും ജീവിതം മെച്ചപ്പെടുത്താനുള്ള മികച്ച പരിഹാരങ്ങള്‍ നല്‍കാന്‍ യൂണിയന്‍ കോപ് പ്രതിജ്ഞാബദ്ധമാണെന്ന് സി.ഇ.ഒ മുഹമ്മദ് അല്‍ ഹാഷിമി പറഞ്ഞു. എനോക് ഗ്രൂപ് ആക്ടിങ് സി.ഇ.ഒ ഹുസൈന്‍ സുല്‍ത്താന്‍ ലൂത്ത ചടങ്ങില്‍ സംസാരിച്ചു.

Union Coop, a leading Dubai-based retailer, in collaboration with ENOC Group’s innovative digital fuel delivery platform, ENOC Link, announced the launch of a mobile eLink station at Etihad Mall in Muhaisnah 1, providing convenient on-site refuelling services to mall visitors and surrounding communities.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി

Kerala
  •  7 hours ago
No Image

എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇനി റാഗിങ് വിരുദ്ധ സെല്ലുകൾ; ലക്ഷ്യമിടുന്നത് റാഗിങ്ങിൻ്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് അറുതി വരുത്തൽ  

Kerala
  •  7 hours ago
No Image

എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി; പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും

Kerala
  •  7 hours ago
No Image

കനത്ത മഴ; റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ ഇന്ന് അവധി

Kerala
  •  8 hours ago
No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  15 hours ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  15 hours ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  16 hours ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  16 hours ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  16 hours ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  17 hours ago