HOME
DETAILS

വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്

  
Web Desk
July 18 2025 | 02:07 AM

kollam school boy tragic accident mother will arrive to kerala

ശാസ്താംകോട്ട: എല്ലാ ദിവസവും സ്‌കൂൾ ബസിൽ പോയിരുന്ന മിഥുൻ ഇന്നലെ പിതാവ് മനുവിൻ്റെ  സ്‌കൂട്ടറിലാണ് സ്കൂളിൽ എത്തിയത്. മകനെ സ്‌കൂളിലിറക്കിയ ശേഷം പിതാവ് മടങ്ങി. കുറച്ചുകഴിഞ്ഞ് പെട്ടെന്ന് ആരൊക്കെയോ മനുവിനെ വിളിച്ചു. അപ്പോഴും എന്തിനാണെന്ന് മനസിലായിരുന്നില്ല. ആശുപത്രിയിലെത്തുമ്പോൾ കണ്ടത് ജീവനറ്റ മകന്റെ ശരീരമാണ്.  

''വൈകിട്ട് ചെരിപ്പ് മേടിക്കണമെന്ന് പറഞ്ഞ് പോയതാണ്. അവനെ സ്‌കൂളിൽ വിട്ട് കുറച്ചുകഴിഞ്ഞ് ആരൊക്കെയോ വിളിച്ചു. പെട്ടെന്ന് ആശുപത്രിയിലേക്ക് ചെല്ലാൻ പറഞ്ഞു. എനിക്കത്രയേ അറിയുകയുള്ളൂ. എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു''
പൊട്ടിക്കരഞ്ഞ ആ പിതാവിന് വാക്കുകൾ പൂർത്തിയാക്കാൻ സാധിച്ചില്ല. ആ വാക്കുകൾ കേട്ടുനിന്നവരുടെ ഹൃദയവും വെന്തുപോയി. ഒരു നിമിഷം കൊണ്ട് ജീവിതത്തിൽ നിന്ന് പറിച്ചെറിയപ്പെട്ട പ്രിയപ്പെട്ട മകനെക്കുറിച്ചുള്ള ഓർമകൾ അദ്ദേഹത്തെയും നാട്ടുകാരെയും കൂട്ടുകാരെയും തളർത്തി. രണ്ട് ആൺ മക്കളിൽ മൂത്തവനാണ് മരിച്ച മിഥുൻ. പട്ടുകടവ് സെന്റ് ആൻഡ്രൂസ് സ്‌കൂളിൽനിന്ന് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലേക്ക്  ഈ അധ്യയന വർഷമാണ് മാറിയത്. ഇളയ സഹോദരൻ സുജിൻ  പട്ടുകടവ് സ്കൂളിൽ ആറാം ക്ലാസിലാണ്.  

കുടുംബത്തിൻ്റെ പ്രതീക്ഷയായിരുന്നു മിഥുൻ. പഠിക്കാനും മിടുക്കൻ. ചിത്രരചനയിൽ മികച്ച ഭാവിയും ഉയർച്ചയും കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ ദുരന്തമെത്തിയത്. രണ്ടുമുറികളുള്ള ചെറിയ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. കൂലിപ്പണിയാണ് മനുവിന്. സാമ്പത്തിക ബാധ്യത രൂക്ഷമായപ്പോൾ ഭാര്യ സുജ കുവൈറ്റിലേക്ക് മൂന്നുമാസം മുമ്പാണ് പോയത്. പുതിയ വീട് നിർമിക്കാൻ ലൈഫ് പദ്ധതിയിൽ പേര് നൽകിയിട്ടുണ്ട്. ഇതിന്റെ അനുമതി ലഭിച്ചിട്ടില്ല. താമസയോഗ്യമായ വീട് പോലും ഈ കുടുംബത്തിനില്ല. 

കുവൈത്തിൽ ഹോം നഴ്‌സാണ് മാതാവ് സുജ. മക്കളെ പൊന്നുപോലെ നോക്കണമെന്ന് ഭർത്താവിനെ ഏൽപ്പിച്ചാണ് സുജ കടൽ കടന്നത്. മകൻ മരിച്ച വിവരം അവരെ എങ്ങനെ അറിയിക്കും എന്നറിയാതെ കുഴങ്ങുകയായിരുന്നു ബന്ധുക്കൾ. ജോലി ചെയ്തിരുന്ന കുടുംബത്തോടൊപ്പം 15 ദിവസത്തേക്ക് തുർക്കിയിലേക്ക് വിനോദയാത്ര പോയതായിരുന്നു സുജ. ഇന്നലെ രാവിലെ മുതൽ വിളിക്കാൻ ശ്രമിച്ചെങ്കിലും  കിട്ടിയില്ല. ഇന്നലെ വൈകിട്ട് ആറോടെയാണ് ഒടുവിൽ ബന്ധപ്പെടാനായത്. അവർ നാളെ നാട്ടിലെത്തും. മരവിച്ച മനസുമായി. മകനെ ഒരുനോക്കുകാണാൻ. തുർക്കിയിൽ നിന്ന് ഇന്ന് കുവൈറ്റിൽ ഇറങ്ങും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

10 വര്‍ഷത്തോളമായി ചികിത്സയില്‍, മാനസിക വെല്ലുവിളി നേരിടുന്ന മകനുമായി യുവതി 13ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

National
  •  a day ago
No Image

ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം; പാസ്റ്ററെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു

Kerala
  •  a day ago
No Image

രാഹുലിന് നിയമസഭയില്‍ വരാം, പ്രതിപക്ഷ നിരയില്‍ മറ്റൊരു ബ്ലോക്ക് നല്‍കും; സ്പീക്കര്‍ എ.എന്‍ ഷംസീര്‍

Kerala
  •  2 days ago
No Image

അമീബിക് മസ്തിഷ്‌കജ്വരം; ആക്കുളം നീന്തല്‍കുളം അണുവിമുക്തമാക്കാന്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം

Kerala
  •  2 days ago
No Image

'പോരാടുക അല്ലെങ്കില്‍ മരിക്കുക' ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ റാലിയില്‍ ആഹ്വാനവുമായി ഇലോണ്‍ മസ്‌ക് ; ബ്രിട്ടന്‍ താമസിയാതെ നാശത്തിലേക്ക് പോകുമെന്നും പ്രസ്താവന

International
  •  2 days ago
No Image

കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്ത പ്രതിയെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 days ago
No Image

റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം; എമര്‍ജന്‍സി ബ്രേക്കിട്ട് പൈലറ്റ്, ഡിംപിള്‍ യാദവ് ഉള്‍പ്പെടെ 151 യാത്രക്കാരും സുരക്ഷിതര്‍

National
  •  2 days ago
No Image

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി

Kerala
  •  2 days ago
No Image

ഇന്ത്യൻ നിരയിൽ അവർ രണ്ട് പേരും പാകിസ്താനെ ബുദ്ധിമുട്ടിലാക്കും: മുൻ സൂപ്പർതാരം

Cricket
  •  2 days ago
No Image

കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago