HOME
DETAILS

ഫലസ്തീനിലെ ഏക കത്തോലിക്ക ചര്‍ച്ചും തകര്‍ത്ത് ഇസ്‌റാഈല്‍; അപലപിച്ച് മാര്‍പാപ്പയും ലോക രാജ്യങ്ങളും

  
Muqthar
July 18 2025 | 01:07 AM

Israel bombs Gazas only Catholic church sheltering elderly children

ഗസ്സ സിറ്റി: ഫലസ്തീനിലെ ഏക കത്തോലിക്ക ദേവാലയവും ബോംബിട്ട് തകര്‍ത്ത് ഇസ്‌റാഈല്‍. ഗസ്സയിലെ ഹോളി ഫാമിലി ചര്‍ച്ചിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെടുകയും വികാരി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ജറൂസലമിലെ ലാറ്റിന്‍ പാട്രിയാര്‍ക്കേറ്റ് അറിയിച്ചു.


ആറുപേര്‍ക്ക് ഗുരുതര പരുക്കേറ്റതായി ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. ഫലസ്തീനിലെ ഇസ്‌റാഈലി ആക്രമണങ്ങളെക്കുറിച്ച് അന്തരിച്ച പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ അറിയിച്ചുകൊണ്ടിരുന്ന ഇടവക വികാരിയായ ഫാദര്‍ ഗബ്രിയേലെ റോമനെല്ലിയുടെ കാലിനും പരുക്കേറ്റു.

ആക്രമണത്തെ ലിയോ മാര്‍പാപ്പ അപലപിച്ചു. സംഭവത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം ഉടന്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. അംഗീകരിക്കാനാവാത്ത നടപടിയാണെന്ന് ആക്രമണത്തെ അപലപിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പറഞ്ഞു. മാസങ്ങളായി ഫലസ്തീനിലെ സാധാരണ ജനതയ്ക്കു നേരെ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല. ഒന്നുകൊണ്ടും അതിനെ ന്യായീകരിക്കാനാവില്ലെന്നും മെലോണി പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തെ ഫ്രാന്‍സും ഹമാസും അപലപിച്ചു.
അതേസമയം, ആക്രമണത്തില്‍ ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രി ഖേദം പ്രകടിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായി സൈന്യം വ്യക്തമാക്കി. 2023 ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിയ ആക്രമണങ്ങളില്‍ നേരത്തെയും ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെട്ടിരുന്നു. സെന്റ് പോര്‍ഫറസ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിനു നേരെയുണ്ടായ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജബലിയയിലെ ബൈസന്റൈന്‍ ചര്‍ച്ചും സെന്റ് ഹിലാരിയന്‍ മൊണാസ്റ്ററിയും തകര്‍ക്കപ്പെട്ടിരുന്നു.

As we previously reported, Israeli forces bombed Gaza’s only Catholic church on Thursday, killing three people and wounding at least 10 others.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്

Kerala
  •  11 hours ago
No Image

വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്‍; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം 

uae
  •  11 hours ago
No Image

സ്‌കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി

Kerala
  •  12 hours ago
No Image

എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇനി റാഗിങ് വിരുദ്ധ സെല്ലുകൾ; ലക്ഷ്യമിടുന്നത് റാഗിങ്ങിൻ്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് അറുതി വരുത്തൽ  

Kerala
  •  12 hours ago
No Image

എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി; പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും

Kerala
  •  12 hours ago
No Image

കനത്ത മഴ; റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ ഇന്ന് അവധി

Kerala
  •  13 hours ago
No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  20 hours ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  20 hours ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  20 hours ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  20 hours ago