Anti-ragging cells to be set up in all police stations; aimed at ending the atrocities committed in the name of ragging.
HOME
DETAILS

MAL
എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇനി റാഗിങ് വിരുദ്ധ സെല്ലുകൾ; ലക്ഷ്യമിടുന്നത് റാഗിങ്ങിൻ്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് അറുതി വരുത്തൽ
സുനി അൽഹാദി
July 18 2025 | 02:07 AM

കൊച്ചി: റാഗിങ്ങിൻ്റെ പേരിലുള്ള ക്രൂരതകൾ ഇനിയും ആവർത്തിക്കുന്നത് തടയാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത് സമഗ്ര നിയമഭേദഗതിക്ക്. റാഗിങ് നിരോധന നിയമ ഭേദഗതിയുടെ കരടിൽ, പരാതി ലഭിച്ചാലുടൻ കേസെടുക്കണം എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളാണ് നിഷ്കർഷിക്കുന്നത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ് വിരുദ്ധ സമിതികളും സ്‌ക്വാഡുകളും മെന്ററിങ് സെല്ലുകളും കൂടാതെ, സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും റാഗിങ് വിരുദ്ധ സെല്ലുകളും സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ട്. റാഗിങ്ങിനെ കുറിച്ച് വിവരം ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ സ്ഥാപന മേധാവി, പ്രഥമദൃഷ്ട്യാ കേസ് ഫയൽ ചെയ്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും നടപടിയെടുക്കണമെന്നും കരടിലുണ്ട്. റാഗിങ് ആരോപിക്കപ്പെട്ട വിദ്യാർഥിയെ ഉടൻ തന്നെ സസ്‌പെൻഡ് ചെയ്യണമെന്നും നിർദേശിക്കുന്നുണ്ട്.
സ്ഥാപന മേധാവിയുടെ നേതൃത്വത്തിലുള്ള റാഗിങ് വിരുദ്ധ സമിതിയിൽ അധ്യാപകർ, അനധ്യാപക ജീവനക്കാർ, സീനിയർ വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊലിസ്, ഭരണകൂടം, പ്രാദേശിക മാധ്യമങ്ങൾ, എൻ.ജി.ഒകൾ എന്നിവരുടെ പ്രതിനിധികളും ഉണ്ടാകും. റാഗിങ് നിരോധന നിയമം കർശനമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് നിയമഭേദഗതിയുടെ കരട് തയാറാക്കി യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷനും (യു.ജി.സി) സംസ്ഥാന ലീഗൽ സർവിസസ് അതോറിറ്റിക്കും അയച്ചത്. ആൻ്റി റാഗിങ് സ്ക്വാഡുകൾക്ക് ഹോസ്റ്റലുകളിലും റാഗിങ്ങിന് സാധ്യതയുള്ള മറ്റ് ഇടങ്ങളിലും മിന്നൽ പരിശോധന നടത്താമെന്നും കരട് നിയമത്തിൽ പറയുന്നുണ്ട്. റാഗിങ് തുടച്ചുമാറ്റുന്നതിനായി സംസ്ഥാനതലത്തിൽ മോണിറ്ററിങ് സെൽ രൂപീകരിക്കും. നോഡൽ ഓഫിസറായിരിക്കും കാര്യങ്ങൾ നിയന്ത്രിക്കുക.
റാഗിങ്ങിന് ഇരയായ വിദ്യാർഥിയുടെ വിവരങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും നിർദേശത്തിലുണ്ട്. എന്നാൽ റാഗിങ് നടത്തുന്നവർക്ക് കർശന ശിക്ഷയും നിഷ്കർഷിക്കുന്നുണ്ട്. സസ്പെൻഷൻ, പുറത്താക്കൽ,ഫലം തടഞ്ഞുവയ്ക്കൽ, പ്രവേശനം റദ്ദാക്കൽ എന്നീ ശിക്ഷകൾ ലഭിക്കും. വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേയും നടപടിയുണ്ടാകും. ഇത്തരം സ്ഥാപനങ്ങളുടെ സ്കോളർഷിപ്പുകളും മറ്റും പിൻവലിക്കുന്നതിനൊപ്പം അംഗീകാരവും റദ്ദാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍, അടിയന്തരമായി തടയണം; അയ്യപ്പ സംഗമത്തിനെതിരെ സുപ്രിംകോടതിയില്‍ ഹരജി
Kerala
• 2 days ago
'പോസിറ്റിവ് റിസല്‍ട്ട്‌സ്' ഖത്തര്‍-യുഎസ് ചര്‍ച്ചകള്‍ ഏറെ ഫലപ്രദമെന്ന് വൈറ്റ്ഹൗസ് വക്താവ്; ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്തു, ആക്രമണങ്ങള്‍ ചെറുക്കാന്‍ സുരക്ഷാപങ്കാളിത്തം ശക്തമാക്കും
International
• 2 days ago
ബാങ്കില്‍ കൊടുത്ത ഒപ്പ് മറന്നു പോയാല്‍ എന്ത് ചെയ്യും..? പണം നഷ്ടമാകുമോ..? പുതിയ ഒപ്പ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?
Kerala
• 2 days ago
അവൻ ഇന്ത്യക്കൊപ്പമില്ല, പാകിസ്താന് വിജയിക്കാനുള്ള മികച്ച അവസരമാണിത്: മിസ്ബ ഉൾ ഹഖ്
Cricket
• 2 days ago
കെട്ടിത്തൂക്കി യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടിച്ചത് 23 സ്റ്റാപ്ലര്‍ പിന്നുകള്‍; ഹണി ട്രാപ്പില്‍ കുടുക്കി ദമ്പതിമാരുടെ ക്രൂരപീഡനം, അറസ്റ്റില്‍
Kerala
• 2 days ago
തോറ്റത് ബംഗ്ലാദേശ്, വീണത് ഇന്ത്യ; ഏഷ്യ കീഴടക്കി ലങ്കൻ പടയുടെ കുതിപ്പ്
Cricket
• 2 days ago
പൊലിസ് യൂനിഫോമില്‍ മോഷണം; കവര്‍ന്നത് പണവും മൂന്ന് ലക്ഷം രൂപയുടെ ആഭരണങ്ങളും
National
• 2 days ago
'ബന്ദി മോചനത്തിന് തടസ്സം നില്‍ക്കുന്നത് നെതന്യാഹു, താമസിപ്പിക്കുന്ന ഓരോ നിമിഷവും മരണതുല്യം' പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധത്തിരയായി ഇസ്‌റാഈല്‍ തെരുവുകള്‍, ഖത്തര്‍ ആക്രമണത്തിനും വിമര്‍ശനം
International
• 2 days ago
പിങ്ക് പേപ്പറില്‍ മാത്രമാണ് സ്വര്‍ണം പൊതിയുന്നത്...! സ്വര്‍ണം പൊതിയാന്‍ മറ്റു നിറങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്
Kerala
• 2 days ago
ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നുനല്‍കി ട്രംപ്; ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ യു.എസില്‍ ചര്‍ച്ച
International
• 2 days ago
Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്
Cricket
• 2 days ago
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്
Kerala
• 2 days ago
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും
Kerala
• 2 days ago
തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ
National
• 2 days ago
നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്റ്
International
• 2 days ago
'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി
International
• 2 days ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
Cricket
• 2 days ago
വാഹനമിടിച്ച് വയോധികന് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്
Kerala
• 2 days ago
ബഹ്റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും
bahrain
• 2 days ago
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ
Kerala
• 2 days ago
ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates
qatar
• 2 days ago