HOME
DETAILS

തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ

  
July 18 2025 | 05:07 AM

Neymar reached a new milestone in his career with a goal against Flamengo the first-placed team in the Brazilian league Serie A

ബ്രസീലിയൻ ലീഗ് സീരി എയിൽ ഒന്നാം സ്ഥാനക്കാരായ ഫ്ലമംഗോക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സാന്റോസ് തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് സാന്റോസ് ഫ്ലമംഗോയെ വീഴ്ത്തിയത്. സൂപ്പർതാരം നെയ്‌മർ നേടിയ ഒറ്റ ഗോളാണ് മത്സരത്തിൽ സാന്റോസിന് ജയം സമ്മാനിച്ചത്. മത്സരത്തിന്റെ 84-ാം മിനിറ്റിൽ, ഗിൽഹെർമെ ഇടതുവശത്ത് നിന്ന് ബോക്സിലേക്ക് നൽകിയ പന്ത് നെയ്‌മർ ഗോളാക്കി മാറ്റി. പ്രതിരോധ താരങ്ങളെ വെട്ടിച്ച്‌ നെയ്‌മർ എടുത്ത ഷോട്ട് ഗോൾകീപ്പറെ നിസഹായനാക്കി വലയിലേക്ക് പോയി. 

ഇതോടെ തന്റെ ഫുട്ബോൾ കരിയറിൽ പുതിയൊരു നാഴികക്കല്ല് സ്വന്തമാക്കാനും ബ്രസീലിയൻ സൂപ്പർതാരത്തിന് സാധിച്ചു. ഫുട്ബോളിൽ 700 ഗോൾ കോൺട്രിബ്യൂഷൻസ് സ്വന്തമാക്കാനാണ് നെയ്മറിന് സാധിച്ചത്. സാന്റോസിനായി 140 ഗോളുകളും 69 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്. പിഎസ്ജിക്കായി 118 ഗോളുകൾ, 79 അസിസ്റ്റുകൾ ബാഴ്‌സലോണക്കായി 105 ഗോളുകൾ, 76 അസിസ്റ്റുകൾ സ്വന്തമാക്കിയ നെയ്മർ ബ്രസീൽ ദേശീയ ടീമിനായി 79 ഗോളുകൾ, 59 അസിസ്റ്റുകൾ നേടിയിട്ടുണ്ട്. അൽ ഹിലാലിനായി ഒരു ഗോളും മൂന്ന് അസിസ്റ്റും നെയ്മർ നേടി. 

ഈ വർഷമാദ്യമാണ് നെയ്മർ ബ്രസീലിയൻ ലീഗിലേക്ക് ചേക്കേറിയത്. ആറ് മാസത്തെ കരാറിലാണ് നെയ്മർ അൽ ഹിലാലിൽ നിന്നും സാന്റോസിലെത്തിയത്.2023ൽ പരുക്കേറ്റതിന് പിന്നാലെ അൽ ഹിലാലിനൊപ്പം ഒരുപാട് മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു. 2023ൽ ഉറുഗ്വായ്ക്കെതിരെ നടന്ന വേൾഡ് കപ്പ്‌ യോഗ്യത മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. ഇതിനു പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഫുട്ബോളിൽ നിന്നും നീണ്ട കാലത്തോളം പുറത്താവുകയുമായിരുന്നു. 

സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിലാണ് നെയ്മർ മികച്ച താരമായി സ്വയം അടയാളപ്പെടുത്തിയത്. 2013 മുതൽ 2017 വരെയാണ് നെയ്മർ ബാഴ്‌സലോണയിൽ കളിച്ചത്. ഈ നാല് സീസണുകളിൽ അവിസ്മരണീയമായ ഒരുപിടി നിമിഷങ്ങളാണ് നെയ്മർ ബാഴ്സക്ക് വേണ്ടി നടത്തിയത്.

സ്പാനിഷ് വമ്പൻമാർക്ക് വേണ്ടി 186 മത്സരങ്ങളിലാണ് നെയ്മർ കളത്തിലിറങ്ങിയത്. ഇതിൽ 105 ഗോളുകളും 76 അസിസ്റ്റുകളുമാണ് നെയ്മർ നേടിയത്. ബാഴ്സലോണക്കൊപ്പം ഒമ്പത് കിരീടങ്ങളാണ് നെയ്മർ നേടിയെടുത്തത്. 2017ലാണ് നെയ്മർ ബാഴ്സ വിട്ട് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് ചേക്കറിയത്. 2023ൽ നെയ്മർ പിഎസ്ജി വിട്ട് സഊദി ക്ലബ്ബിലേക്കും കൂടുമാറി.

Neymar reached a new milestone in his career with a goal against Flamengo the first-placed team in the Brazilian league Serie A Neymar has managed to achieve 700 goal contributions in football

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  3 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  3 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  3 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  3 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  3 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  3 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  3 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  3 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  3 days ago