HOME
DETAILS

ഉമ്മൻ ചാണ്ടി എന്റെ ഗുരു: അദ്ദേഹത്തെപ്പോലെയുള്ളവർ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകണം; രണ്ടാം ചരമവാർഷികത്തിൽ രാഹുൽ ഗാന്ധി

  
Sabiksabil
July 18 2025 | 09:07 AM

Oommen Chandy My Guru Kerala Politics Needs Leaders Like Him Says Rahul Gandhi on Second Death Anniversary

 

പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ നടന്ന ഉമ്മൻ ചാണ്ടി സ്മൃതി സംഗമം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടി ഒരു വ്യക്തി മാത്രമല്ല, കേരള രാഷ്ട്രീയത്തിന്റെ ആവിഷ്കാരമാണെന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു.

"ഉമ്മൻ ചാണ്ടി എന്റെ ഗുരുവാണ്. കേരളത്തിലെ പലർക്കും അദ്ദേഹം അങ്ങനെയാണ്. ജനങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കി അവർക്കായി ചിന്തിച്ച നേതാവായിരുന്നു അദ്ദേഹം. അദ്ദേഹം കാട്ടിത്തന്ന വഴിയിലൂടെയാണ് ഞങ്ങൾ നടക്കുന്നത്," രാഹുൽ ഗാന്ധി പറഞ്ഞു.

രാഷ്ട്രീയ ആക്രമണങ്ങളും നുണപ്രചാരണങ്ങളും നേരിട്ടിട്ടും ഉമ്മൻ ചാണ്ടി ആരെക്കുറിച്ചും മോശമായി സംസാരിച്ചില്ലെന്ന് അദ്ദേഹം അനുസ്മരിച്ചു. "ഡോക്ടർമാർ അനുവദിക്കാതിരുന്നിട്ടും ഭാരത് ജോഡോ യാത്രയിൽ നടക്കാൻ അദ്ദേഹം വന്നു. ഒടുവിൽ ഞാൻ നിർബന്ധിച്ചാണ് അദ്ദേഹത്തെ മടക്കി അയച്ചത്. കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയെപ്പോലുള്ളവർ ഉണ്ടാകണം," രാഹുൽ കൂട്ടിച്ചേർത്തു. വയനാട്ടിലെ മനുഷ്യ-മൃഗ സംഘർഷം ചൂണ്ടിക്കാട്ടി, ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകുന്നതിന് പകരം അവരുടെ യഥാർത്ഥ വികാരങ്ങൾ മനസ്സിലാക്കണമെന്ന് രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. "പല യുവനേതാക്കളും എന്റെ അടുത്ത് വന്ന് ഒരുപാട് കാര്യങ്ങൾ പറയാറുണ്ട്. അവർക്ക് നന്നായി സംസാരിക്കാൻ കഴിയും. പക്ഷേ, ഞാൻ നോക്കുന്നത് അവർ ജനങ്ങളെ എങ്ങനെ മനസ്സിലാക്കുന്നു എന്നാണ്. അത് എനിക്ക് മനസ്സിലായത് ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനങ്ങളിൽ നിന്നാണ്," അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസിനെയും സിപിഐഎമ്മിനെയും ആശയപരമായി എതിർക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. "അവർ ജനങ്ങൾക്കായി ഒന്നും ചെയ്യുന്നില്ല. ജനങ്ങളെ മനസ്സിലാക്കി രാഷ്ട്രീയ പ്രവർത്തനം നടത്തണം," അദ്ദേഹം വിമർശിച്ചു. ഉമ്മൻ ചാണ്ടിയെപ്പോലെ ജനങ്ങളെ വളർത്തിക്കൊണ്ടുവരുന്ന നേതാക്കളെ സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

 

On the second death anniversary of former Kerala Chief Minister Oommen Chandy, Rahul Gandhi, the Leader of Opposition in the Lok Sabha, inaugurated the Oommen Chandy Smrithi Sangamam in Puthuppally, organized by the KPCC.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയർടെൽ ഉപയോക്താക്കൾക്ക് 17,000 രൂപയുടെ പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: എങ്ങനെ നേടാം?

Tech
  •  7 hours ago
No Image

ആ മൂന്ന് താരങ്ങളുടെ ജേഴ്സി നമ്പർ സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും: ലാമിൻ യമാൽ

Football
  •  7 hours ago
No Image

ഭർത്താവിനെ സുഹൃത്തുക്കൾക്ക് മുന്നിൽ കളിയാക്കുന്നത് ക്രൂരതയ്ക്ക് തുല്ല്യം: ബോംബെ ഹൈക്കോടതി

National
  •  7 hours ago
No Image

ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും

Tech
  •  8 hours ago
No Image

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്

Cricket
  •  10 hours ago
No Image

'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍

Kerala
  •  10 hours ago
No Image

14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച്  വൈഭവ് സൂര്യവംശി

Cricket
  •  11 hours ago
No Image

'സ്‌കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി'  വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

Kerala
  •  11 hours ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി

Kerala
  •  11 hours ago
No Image

തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ

Football
  •  11 hours ago