According to data released by the Electrical Inspectorate Department, 241 people have lost their lives to electrical accidents in the past year in Kerala, with 222 of them being members of the general public. Additionally, 73 animals also died due to electrocution-related incidents. The growing number of electrocution deaths in Kerala has sparked widespread public concern and demands for improved electrical safety measures.
HOME
DETAILS

MAL
ഷോക്കേറ്റ് കേരളം; ഒരുവർഷത്തിനിടെ ജീവൻ നഷ്ടമായത് 241 പേർക്ക്
Muhammed Salavudheen
July 20 2025 | 03:07 AM

കൊല്ലത്ത് സ്‌കൂൾ വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ ഷോക്കേറ്റ് മരിക്കുന്നവരുടെ എണ്ണം സംബന്ധിച്ച് സംസ്ഥാനത്ത് ചർച്ചകൾ ഉയരുകയാണ്. ഇന്നലെ രാത്രി കാറ്ററിങ് ജോലി ചെയ്ത് മടങ്ങുന്ന ബിരുദ വിദ്യാർഥി വഴിയിൽ പൊട്ടി വീണ് കിടന്നിരുന്ന ലൈനിൽ തട്ടി മരിച്ച സംഭവമാണ് ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അക്ഷയ് ആണ് മരിച്ചത്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം വൈദ്യുതി അപകടത്തെ തുടർന്ന് ഒരു വർഷത്തിനിടെ 241പേർക്ക് ജീവൻ നഷ്ടമായി. ഇതിൽ 222 പേരും പൊതുജനങ്ങളാണ്. 73 മൃഗങ്ങളും ചത്തു.
ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവര കണക്കിലാണ് ഈ വിവരങ്ങളുള്ളത്. 2024 ഏപ്രിൽ ഒന്നു മുതൽ ഈ വർഷം മാർച്ച് 31വരെയുള്ള കണക്കാണിത്. 105 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. വൈദ്യുതി ജീവനക്കാരും പൊതുജനങ്ങളും മൃഗങ്ങളും തുടങ്ങി പ്രത്യേകമായി ഇനം തിരിച്ചാണ് കണക്കുകൾ. ഇക്കാലയളവിൽ കെ.എസ്.ഇ.ബി ജീവനക്കാരായ ഒൻപതു പേർക്ക് ജീവഹാനി നേരിട്ടപ്പോൾ 12 പേർക്ക് പരുക്കേറ്റു. താൽക്കാലിക വൈദ്യുതി ജീവനക്കാരായ പത്തുപേർ മരിച്ചപ്പോൾ 23 പേർക്ക് പരുക്കേറ്റു.
ഇരുമ്പ് ഗോവണിയും തോട്ടിയും വൈദ്യുതി ലൈനിന് സമീപത്തു കൊണ്ടുപോയതുമൂലമാണ് 22 പേർ മരിച്ചത്. കേബിൾ ടി.വിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേരും ഗൃഹോപകരണങ്ങൾ ഉപയോഗിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ 14 പേരും ഇൻവർട്ടറിൽ നിന്ന് ഷോക്കേറ്റ് ഒരാളും അനധികൃത വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 24 പേരും മരിച്ചു. ആറ് മൃഗങ്ങളും വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ചത്തു. 12 തീപിടിത്തങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളിൽ അപകടമരണമുണ്ടായിട്ടില്ലെങ്കിലും സബ്‌സ്റ്റേഷനിലുണ്ടായ അപകടത്തിൽ ഒരാളും ട്രാൻസ്മിഷൻ ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേരും മൂന്ന് മൃഗങ്ങളും 33 കെ.വി ലൈനിൽ നിന്ന് മൂന്നുപേരും 22 കെ.വി ലൈനിൽ നിന്ന് ഒരാളും 11 കെ.വി ലൈനിൽ നിന്ന് 35 പേരും 11 കെ.വിയിൽ താഴെയുള്ള ലൈനിൽ നിന്ന് ഷോക്കേറ്റ് 67 പേരുമാണ് മരിച്ചത്.സർക്കാർ സ്ഥാപനങ്ങളിൽ ഷോക്കേറ്റ് ഒരാളും സ്വകാര്യ സ്ഥാപനങ്ങളിൽ അഞ്ചുപേരുമാണ് മരിച്ചത്.
ജീവഹാനിയുണ്ടായ അപകടത്തിൽ ഭൂരിപക്ഷത്തിനും കാരണം വൈദ്യുതി ലൈനിലോ ഉപകരണങ്ങളിലോ നേരിട്ട ബന്ധമുണ്ടായതുമൂലമാണ്. ഇത്തരത്തിൽ മാത്രം മരിച്ചത് 116 പേരാണ്. മതിയായ സുരക്ഷ സ്വീകരിക്കാത്തതുമൂലം 29 പേരും പ്രവർത്തന ക്ഷമമല്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ചതുകാരണം 26 പേരും അനധികൃത വൈദ്യുതി ഉപയോഗത്തിന് ശ്രമിച്ചതിലൂടെ 48 പേരും മരിച്ചതായാണ് വിശദീകരിക്കുന്നത്.
കൂടുതൽ പേർ വൈദ്യുതാഘാതമേറ്റ് മരിച്ചത് പാലക്കാട് ജില്ലയിലാണ്. 32 പേർ. കൊല്ലമാണ് തൊട്ടുപിന്നിൽ 31. 25 പേർ തിരുവനന്തപുരത്തും 24 പേർ തൃശൂരും മരിച്ചു. കുറവ് യഥാക്രമം വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ്. കൂടുതൽ മൃഗങ്ങൾ ചത്തത് തൃശൂർ ജില്ലയിലാണ് 17 എണ്ണം. തൊട്ടുപിന്നിൽ പാലക്കാടും (13) കോഴിക്കോടും (11) ആണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആര്‍.എസ്.എസിന്റെ നാലുദിവസത്തെ വിദ്യാഭ്യാസസമ്മേളനം കാലടിയില്‍; വിദ്യാഭ്യാസമന്ത്രിമാരും വിസിമാരും പങ്കെടുക്കും
Kerala
• 6 hours ago
വാഗമണ്ണില്‍ ചാര്‍ജിങ് സ്റ്റേഷനില്‍ കാറടിച്ചു കയറി നാലുവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലിസ്
Kerala
• 7 hours ago
മെസിയുടെ ഗോൾ മഴയിൽ റൊണാൾഡോ വീണു; ചരിത്രം സൃഷ്ടിച്ച് അർജന്റൈൻ ഇതിഹാസം
Football
• 7 hours ago
തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന്‍ മരിച്ചു
Kerala
• 7 hours ago
യുഎഇയില്‍ പലയിടങ്ങളിലും ഇന്നലെ മഴ, മേഘാവൃത അന്തരീക്ഷം; ഇന്നും മഴയ്ക്ക് സാധ്യത | UAE weather today
uae
• 7 hours ago
കോട്ടേക്കാട് -മധുക്കരൈ സെക്ഷനിൽ പാളത്തിൽ സെൻസറിങ് സംവിധാനം
Kerala
• 7 hours ago
ബോംബ് വീഴുന്നതിനിടെ ഓണ്‍ലൈനില്‍ പരീക്ഷയെഴുതി ഗസ്സയിലെ കുട്ടികള്‍; ആക്രമണം തുടങ്ങിയ ശേഷം ഇതാദ്യം
International
• 7 hours ago
എസ്.സി, എസ്.ടി, മുസ് ലിം വിഭാഗങ്ങളിൽ തൊഴിലില്ലായ്മ വർധിച്ചു
Kerala
• 8 hours ago
പാകിസ്താനെതിരെയുള്ള മത്സരത്തിൽ നിന്നും പിന്മാറി മുൻ ഇന്ത്യൻ താരങ്ങൾ; റിപ്പോർട്ട്
Cricket
• 8 hours ago
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കാണും; നിർണായക കൂടിക്കാഴ്ച രാജ്‌ഭവനിൽ
Kerala
• 8 hours ago
കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി
Kerala
• 16 hours ago
അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം
uae
• 16 hours ago
മുഖ്യമന്ത്രി നാളെ ഗവർണറെ കാണും; കൂടിക്കാഴ്ച വൈകിട്ട് 3:30ന് രാജ്‌ഭവനിൽ
Kerala
• 17 hours ago
കോഴിക്കോട് നാലംഗ കുടുംബത്തോട് ബാങ്കിന്റെ ക്രൂരത; ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി; സ്കൂള്‍ വരാന്തയില്‍ അന്തിയുറങ്ങി കുടുംബം
Kerala
• 17 hours ago
'ജെഎസ്കെ' വിവാദത്തിൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി
Kerala
• 18 hours ago
രാമപുരത്ത് സ്വർണക്കട ഉടമയെ കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി; ശേഷം പൊലിസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി പ്രതി
Kerala
• 18 hours ago
മിർദിഫ് സിറ്റി സെന്ററിന് സമീപം കാറിന് തീപിടിച്ചു; അബൂദബി-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം
uae
• 18 hours ago
"ഫ്ലെക്സിബിൾ സാലറി": സഊദി അറേബ്യയുടെ പുതിയ സേവനം, ജീവനക്കാർക്ക് ആശ്വാസം
Saudi-arabia
• 19 hours ago
ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാരണം ഭർത്താവുമായി വഴക്കിട്ടതോ?
uae
• 17 hours ago
ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്സി; 'ഇനി വെജ് മാത്രം'
National
• 17 hours ago
ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു
Saudi-arabia
• 17 hours ago