HOME
DETAILS

ബഹ്‌റൈനില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കുന്നു | Bahrain to ban Smoking

  
Muqthar
July 20 2025 | 04:07 AM

Smoking ban sought in public spaces in Bahrain

മനാമ: ബഹ്‌റൈനില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കുന്നു. രാജ്യത്തെ എല്ലാ പൊതു പാര്‍ക്കുകള്‍, നടപ്പാതകള്‍, പൂന്തോട്ടങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പുകവലി നിരോധിക്കാനുള്ള നിര്‍ദ്ദേശം ക്യാപിറ്റല്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സാലിഹ് തരാദ സമര്‍പ്പിച്ചു. പുകവലിക്കാരുടെ അടുത്തുള്ളവര്‍ അനുഭവിക്കുന്ന റിസ്‌ക്കുകള്‍ കുറയ്ക്കുകയും പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. ഇത് സംബന്ധിച്ച നിര്‍ദ്ദേശം പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലമിനും ശൂറാ കൗണ്‍സില്‍ ചെയര്‍മാന്‍ അലി സാലിഹ് അല്‍ സാലിഹിക്കും കൈമാറി. എല്ലാ പൊതുസ്ഥലങ്ങളും ഔദ്യോഗികമായി ഈ നിയമത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി ഭേദഗതി വരുത്തുന്നതിന് അടിയന്തര പിന്തുണ നല്‍കണമെന്നും തരാദ അഭ്യര്‍ത്ഥിച്ചു.

പാര്‍ലമെന്റിന്റെ വിദേശകാര്യ, പ്രതിരോധം, ദേശീയ സുരക്ഷാ സമിതി ചെയര്‍മാന്‍ ഹസന്‍ ബുഖമ്മാസ് ഈ നിര്‍ദ്ദേശത്തെ പൂര്‍ണ്ണമായി പിന്തുണച്ചു. നിര്‍ദ്ദേശം ഔദ്യോഗികമായി ഒക്ടോബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

പുകയില വില്‍പ്പനയിലും പൊതുജനാരോഗ്യ നിലവാരത്തിലും നിയന്ത്രണം കര്‍ശനമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്രമായ കരട് നിയന്ത്രണങ്ങളുടെ ഭാഗമായി കിയോസ്‌കുകള്‍, പലചരക്ക് കടകള്‍, കേന്ദ്ര വിപണികള്‍ എന്നിവയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കാന്‍ അടുത്തിടെ സൗദി അറേബ്യയുടെ മുനിസിപ്പാലിറ്റികളും ഭവന മന്ത്രാലയവും നിര്‍ദ്ദേശിച്ചിരുന്നു. 

A proposal to ban smoking across all public parks, walkways, gardens and coastal areas in Bahrain has been submitted by Capital Trustees Board chairman, in an effort to cut exposure to second-hand smoke and protect the health of citizens and residents. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി

Kerala
  •  10 hours ago
No Image

'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത് 

Kerala
  •  11 hours ago
No Image

പഹൽഗാം ഭീകരാക്രമണ പശ്ചാത്തലം; ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടം ഉപേക്ഷിച്ചു

Cricket
  •  11 hours ago
No Image

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; ഒന്നര ലക്ഷം നഷ്ടമായി, ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  11 hours ago
No Image

ഷോക്കേറ്റ് കേരളം; ഒരുവർഷത്തിനിടെ ജീവൻ നഷ്ടമായത് 241 പേർക്ക് 

Kerala
  •  11 hours ago
No Image

ആര്‍.എസ്.എസിന്റെ നാലുദിവസത്തെ വിദ്യാഭ്യാസസമ്മേളനം കാലടിയില്‍; വിദ്യാഭ്യാസമന്ത്രിമാരും വിസിമാരും പങ്കെടുക്കും

Kerala
  •  11 hours ago
No Image

വാഗമണ്ണില്‍ ചാര്‍ജിങ് സ്റ്റേഷനില്‍ കാറടിച്ചു കയറി നാലുവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലിസ്

Kerala
  •  12 hours ago
No Image

മെസിയുടെ ഗോൾ മഴയിൽ റൊണാൾഡോ വീണു; ചരിത്രം സൃഷ്ടിച്ച് അർജന്റൈൻ ഇതിഹാസം

Football
  •  12 hours ago
No Image

തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന്‍ മരിച്ചു

Kerala
  •  12 hours ago
No Image

യുഎഇയില്‍ പലയിടങ്ങളിലും ഇന്നലെ മഴ, മേഘാവൃത അന്തരീക്ഷം; ഇന്നും മഴയ്ക്ക് സാധ്യത | UAE weather today

uae
  •  12 hours ago