HOME
DETAILS

കണ്ടുകെട്ടിയ വാഹനങ്ങൾ അടുത്ത ആഴ്ച ലേലം ചെയ്യും: ഖത്തർ ആഭ്യന്തര മന്ത്രാലയം

  
September 09 2025 | 10:09 AM

qatar auction of impounded vehicles on september 14

ദോഹ: 2025 സെപ്റ്റംബർ 14 മുതൽ കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേലം ആരംഭിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് ഓക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. മന്ത്രാലയം തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ലേലം ഓരോ ദിവസവും വൈകുന്നേരം 3:15 മുതൽ 6:30 വരെ ഇൻഡസ്ട്രിയൽ ഏരിയയിലെ 52-ാം സ്ട്രീറ്റിലുള്ള വെഹിക്കിൾ ഇംപൗണ്ട്മെന്റ് യാർഡിൽ നടക്കും. താൽപ്പര്യമുള്ളവർക്ക് 2025 സെപ്റ്റംബർ 10, 11 തീയതികളിൽ രാവിലെ വാഹന പരിശോധനയ്ക്കായി യാർഡ് സന്ദർശിക്കാം.

‌‌ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള നിബന്ധനകൾ

1) ലേലത്തിൽ പങ്കെടുക്കുന്ന ഏതൊരു വ്യക്തിയും വിൽപ്പനയ്ക്ക് വച്ച വാഹനങ്ങൾ പരിശോധിച്ച് അവയുടെ നിലവിലെ അവസ്ഥ “അതേപടി” സ്വീകരിക്കുന്നതായി അംഗീകരിക്കുന്നു. 

2) താൽപ്പര്യമുള്ളവർ ലേല യാർഡിൽ പ്രവേശിക്കുന്നതിന് മുമ്പ് 3,000 ഖത്തർ റിയാൽ കാഷ് ഡെപ്പോസിറ്റ് നൽകി ബിഡ്ഡിംഗ് കാർഡ് നേടണം. ഓരോ ലേല ദിവസത്തിന്റെയും അവസാനം കാർഡ് തിരികെ നൽകുമ്പോൾ നിക്ഷേപം തിരികെ ലഭിക്കും. അല്ലെങ്കിൽ, ലേലം അവസാനിക്കുന്നതുവരെ കാർഡ് കൈവശം വയ്ക്കാനും ഒന്നിലധികം ഇടപാടുകൾക്കായി ഉപയോഗിക്കാനുമുള്ള ഓപ്ഷനുമുണ്ട്.

3) വാഹനത്തിന്റെ ഡെപ്പോസിറ്റ് അടയ്ക്കാത്ത ലേലക്കാരന്റെ ബിഡ്ഡിംഗ് കാർഡ് പിൻവലിക്കപ്പെടും. 

4) 50,000 ഖത്തർ റിയാലിന് മുകളിലുള്ള കാഷ് പേയ്മെന്റുകൾ നിരോധിച്ചിരിക്കുന്നു.

5) വാഹനത്തിന്റെ വില 50,000 ഖത്തർ റിയാൽ കവിയുകയാണെങ്കിൽ, കസ്റ്റമർ സർവിസ് കൗണ്ടറിലെ ഫിനാൻസ് ഓഫിസർ നൽകുന്ന IBAN നമ്പർ ഉപയോഗിച്ച് തുക പൊലിസ് ട്രഷറി അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം.

6) ലേലം ലഭിച്ചാൽ, വിൽപ്പന മൂല്യത്തിന്റെ 20% തുക റീഫണ്ട് ചെയ്യാനാകാത്ത ഡൗൺ പേയ്മെന്റായി അടയ്ക്കണം. ബാക്കി തുക അടുത്ത ദിവസം അടക്കണം.

7) ലേലം ലഭിച്ച് 24 മണിക്കൂറിനുള്ളിൽ മുഴുവൻ തുക അടയ്ക്കാൻ വാങ്ങുന്നയാൾക്ക് കഴിയാതെ വന്നാൽ, കമ്മിറ്റിക്ക് വാഹനം വീണ്ടും ലേലത്തിൽ വക്കാനുള്ള അവകാശമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, വാങ്ങുന്നയാൾക്ക് ഡൗൺ പേയ്മെന്റ് നഷ്ടപ്പെടും.

8) വാങ്ങിയ തുക പൂർണമായി അടച്ച ശേഷം മാത്രമേ വാങ്ങുന്നയാൾക്ക് ഡെപ്പോസിറ്റ് രസീതിലെ പേര് മറ്റൊരാളുടെ പേർക്ക് മാറ്റാൻ കഴിയൂ. ഈ നടപടിക്ക് 200 ഖത്തർ റിയാൽ ഫീസ് ബാധകമാണ്.

9) രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി ലേലം ലഭിക്കുമ്പോൾ ഒരു ഐഡി കാർഡ് ഹാജരാക്കണം.

10) മുൻപുള്ള ലേലങ്ങളിലെ ബാക്കി തുക തീർപ്പാക്കാത്തവരെയോ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നവരെയോ ഒഴിവാക്കാനുള്ള അവകാശം കമ്മിറ്റിക്ക് ഉണ്ട്. 

The Public Auction Committee of Qatar's Ministry of Interior has announced that auctions for confiscated vehicles will begin on September 14, 2025. Vehicle owners who have not claimed their impounded vehicles within the specified timeframe will lose ownership, and their vehicles will be sold through public auctions following approved procedures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  10 hours ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  10 hours ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  11 hours ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  11 hours ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  11 hours ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  12 hours ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  12 hours ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  12 hours ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  13 hours ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  13 hours ago