
മെസിയുടെ മഴവിൽ ഗോളിനെ പോലും കടത്തിവെട്ടി; ഒന്നാമനായി ബ്രസീലിയൻ സൂപ്പർതാരം

2025 ഫിഫ ക്ലബ് ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള അവാർഡ് സ്വന്തമാക്കി ബ്രസീലിയൻ താരം ലൂക്കാസ് റിബെയ്‌റോ കോസ്റ്റ. ആഫ്രിക്കൻ ക്ലബായ മാമെലോഡി സൺഡൗൺസ് ടീമിന്റെ താരമാണ് ലൂക്കാസ്. ക്ലബ് ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ജർമൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെയാണ് താരം ഗോൾ നേടിയത്. കോസ്റ്റ അതിശയകരമായ ഒരു സോളോ ഗോൾ നേടുകയായിരുന്നു. എന്നാൽ ആവേശം നിറഞ്ഞ മത്സരത്തിൽ 4-3 എന്ന സ്കോർ ലൈനിൽ അഫ്രിക്കൻ ടീം പരാജയപ്പെടുകയായിരുന്നു.
ടൂർണമെന്റിൽ മികച്ച ഗോളുകൾ നേടിയ ഒരുപാട് താരങ്ങളുണ്ടായിട്ടും ഇവരെയെല്ലാം മറികടന്നുകൊണ്ടാണ് ബ്രസീലിയൻ താരം ഈ നേട്ടം സ്വന്തമാക്കിയത്. ടൂർണമെന്റിൽ ഇന്റർ മയാമിക്കായി ഒരു തകർപ്പൻ ഫ്രീ കിക്ക് ഗോൾ ലയണൽ മെസി നേടിയിരുന്നു.
പോർച്ചുഗൽ ക്ലബ് പോർട്ടോക്കെതിരെയായിരുന്നു മെസിയുടെ ഫ്രീ കിക്ക് ഗോൾ പിറന്നത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്റർ മയാമി വിജയിച്ചത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് ഇന്റർ മയാമി വിജയിച്ചത്. ഫ്രീകിക്ക് ഗോളാക്കി മാറ്റി മെസിയാണ് മയാമിക്ക് വിജയം നേടിക്കൊടുത്തത്.

സെമി ഫൈനലിൽ ചെൽസിയുടെ ബ്രസീലിയൻ താരം ജാവോ പെഡ്രോയും മികച്ചൊരു ഗോൾ സ്കോർ ചെയ്തിരുന്നു. ഫ്ലുമിനെൻസിനെതിരെയായിരുന്നു താരത്തിന്റെ മനോഹരമായ ഗോൾ പിറന്നത്. മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ് പെഡ്രോ തിളങ്ങിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. എന്നാൽ ഇവരെയെല്ലാം മറികടന്നുകൊണ്ട് കോസ്റ്റയുടെ ഗോളിനാണ് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത്. ഗോൾ റിപ്പോർട്ട് ചെയ്‌തതനുസരിച്ച് 40000ത്തിലധികം ആളുകളാണ് ബ്രസീലിയൻ താരത്തിന്റെ ഗോളിന് വോട്ട് രേഖപ്പെടുത്തിയത്.
2025 ഫിഫ ക്ലബ് വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയത് ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയാണ്. ഫൈനൽ പോരാട്ടത്തിൽ നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരീസ് സെയ്ന്റ് ജെർമെയ്നെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ചെൽസി കിരീടം ചൂടിയത്. ചെൽസിയുടെ രണ്ടാം ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടമാണിത്. ഇതിനുമുമ്പ് 2021ലാണ് ചെൽസി ക്ലബ്ബ് ലോകകപ്പ് നേടിയത്.

ഇതോടെ ഫിഫ ക്ലബ്ബ് ലോകകപ്പ് രണ്ട് തവണ നേടുന്ന ചരിത്രത്തിലെ ആദ്യ ഇംഗ്ലീഷ് ക്ലബ്ബായി മാറാനും ചെൽസിക്ക് സാധിച്ചു. നിലവിൽ ഫുട്ബോളിലെ എല്ലാ മേജർ കിരീടങ്ങളും സ്വന്തമാക്കിയ ടീം ചെൽസി മാത്രമാണ്. ഫിഫ ക്ലബ് വേൾഡ് കപ്പിന് പുറമെ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, ഇഎഫ്എൽ കപ്പ്, യുവേഫ കോൺഫറൻസ് ലീഗ്, എഫ്എ കപ്പ് എന്നീ കിരീടങ്ങളാണ് ചെൽസി സ്വന്തമാക്കിയിട്ടുള്ളത്.
Brazilian player Lucas Ribeiro Costa has won the award for the best goal at the 2025 FIFA Club World Cup Lucas is a player for the African club Mamelodi Sundowns team
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മത്സ്യബന്ധന ബോട്ട് വഴി ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
oman
• 2 hours ago
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ: പേരാമ്പ്രയിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
Kerala
• 2 hours ago
ദിവസം പതിനെട്ടു മണിക്കൂര്‍ വരെ ജോലി: വര്‍ഷത്തില്‍ വെറും ഏഴ് അവധി; ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഥവാ ജനങ്ങളുടെ നേതാവ്
uae
• 2 hours ago
ആ മനോഹര നിമിഷത്തിന് ഒരു ദശാബ്ദം: സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് പത്തു വര്‍ഷം; കുറിപ്പുമായി താരം
Cricket
• 3 hours ago.png?w=200&q=75)
വെള്ളാപ്പള്ളി പച്ചക്ക് വർഗീയത പറയുന്നതിൽ സർക്കാരും കൂട്ടുനിൽക്കുന്നു; നികുതി ഇല്ലാത്തതിനാൽ ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ്: സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി
Kerala
• 3 hours ago
റെസിഡന്‍സി, ലേബര്‍ നിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23,000ലധികം പേര്‍
Saudi-arabia
• 3 hours ago
ഷാർജയിൽ മലയാളി യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്; കൊലക്കുറ്റം ചുമത്തി കേസെടുത്ത് പൊലിസ്
International
• 4 hours ago
സഊദിയില്‍ പലയിടത്തും ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യത | Saudi Weather Updates
Saudi-arabia
• 4 hours ago
റഷ്യയുടെ തീരത്ത് ശക്തമായ ഭൂകമ്പങ്ങൾ; സുനാമി മുന്നറിയിപ്പ്
International
• 4 hours ago
തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം
Kerala
• 4 hours ago
ജപ്തി ഭീഷണിയെ തുടര്‍ന്ന് സ്കൂള്‍ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലികമായി വീട് നല്കി മുസ്ലിം ലീഗ്
Kerala
• 4 hours ago
വിയറ്റ്നാമിൽ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് അപകടം: മരണസംഖ്യ 38 ആയി ഉയർന്നു; കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു
International
• 5 hours ago
ആപ്പിൾ ഐഫോൺ 17 സീരീസ് സെപ്റ്റംബറിൽ: പുതിയ ഡിസൈനും ക്യാമറയും ഞെട്ടിക്കും
Gadget
• 5 hours ago
ഭാര്യയെയും കുട്ടികളെയും മറയാക്കി ലഹരിക്കടത്ത്; അന്താരാഷ്ട്ര കുറ്റവാളിയെ പിടികൂടി ഷാര്‍ജ പൊലിസ്
uae
• 6 hours ago
ഡാമില്‍ പോയ വിനോദസഞ്ചാരിയുടെ സ്വര്‍ണമാല മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തി ദുബൈ പൊലിസ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
uae
• 7 hours ago
കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിംഗ് രക്ഷിതാക്കള്‍ നിരീക്ഷിക്കണം; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 7 hours ago
സംസ്ഥാനത്ത് 22 മുതല്‍ സ്വകാര്യബസ് പണിമുടക്ക്; ബസ് ഓപറേറ്റേഴ്സ് ഫോറം പങ്കെടുക്കില്ല
Kerala
• 7 hours ago
കേരളത്തിന്റെ രക്ഷകനെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; കേരള ക്രിക്കറ്റ് ലീഗ് അണിയറയിൽ ഒരുങ്ങുന്നു
Cricket
• 7 hours ago
'ക്രിസ്ത്യാനിയും മുസ്‌ലിമും നന്നായി, ലീഗില്‍ എല്ലാവരും മുസ്‌ലിംകള്‍ ആയിട്ടും അത് മതേതര പാര്‍ട്ടി ' വര്‍ഗീയത പറഞ്ഞ് വീണ്ടും വെള്ളാപ്പള്ളി; കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യമുള്ള നേതാവെന്ന് വാസവന്റെ പുകഴ്ത്തല്‍
National
• 6 hours ago
70 കൊല്ലം ഒരു നാട് അധികാരികളുടെ പിറകെ നടന്നു ഒരു റോഡ് നന്നാക്കാന്‍, ഒടുവില്‍ നാട്ടുകാരിറങ്ങി റോഡുണ്ടാക്കി; വോട്ടും ചോദിച്ചിനി ആരും വരേണ്ടെന്നും താക്കീത്, സംഭവം ഉത്തര്‍പ്രദേശില്‍
National
• 6 hours ago
പരിവാഹൻ സൈറ്റിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മൂവർ സംഘം വരാണസിൽ പിടിയിൽ
Kerala
• 7 hours ago