HOME
DETAILS

ജപ്തി ഭീഷണിയെ തുടര്‍ന്ന് സ്‌കൂള്‍ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലികമായി വീട് നല്‍കി മുസ്‌ലിം ലീഗ്

  
Laila
July 20 2025 | 08:07 AM

Kozhikode Family Evicted by Bank Finds Temporary Shelter with Help from Muslim League

 

കോഴിക്കോട്: കോഴിക്കോട് ചെങ്ങോട്ടു കാവ് സ്വദേശി റിയാസിന്റെ കുടുംബത്തിന്റെ ജപ്തി ഭീഷണിയിലുള്ള വീട് ബാങ്ക് ജീവനക്കാരെത്തി പൂട്ടിപ്പോയതിനാല്‍ സ്‌കൂള്‍ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നല്‍കി മുസ്‌ലിം ലീഗ്. ചെങ്ങോട്ടുകാവ് സ്വദേശി റിയാസിനും കുടുംബത്തിനുമാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്.

പതിനൊന്നും പതിനാറും വയസുള്ള രണ്ടു കുട്ടികളടങ്ങുന്ന കുടുംബത്തെ താത്കാലികമായി പുനരധിവസിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ബാങ്ക് ജീവനക്കാര്‍ പൊലിസുമായി ചെങ്ങോട്ടുകാവിലെ റിയാസിന്റെ വീട്ടിലേക്കെത്തിയത്. വീട്ടിലുണ്ടായിരുന്ന കുട്ടികളെയടക്കം ബലം പ്രയോഗിച്ച് വീട്ടില്‍ നിന്നിറക്കിയ ശേഷം ഗേറ്റ് താഴിട്ടു പൂട്ടുകയായിരുന്നു ജീവനക്കാര്‍.

 തുടര്‍ന്നാണ് കുടുംബം തൊട്ടടുത്ത സ്‌കൂള്‍ വരാന്തയില്‍ പോയി അഭയം തേടിയത്. സംഭവം ശ്രദ്ധയില്‍ പെട്ട മുസ്‌ലിം ലീഗ് വിഷയത്തില്‍ ഇടപെടുകയും മുസ്‌ലിം ലീഗ് നഗരസഭ കൗണ്‍സിലര്‍ സാദിഖിന്റെ നേതൃത്വത്തില്‍ കുടുംബത്തെ തത്കാലം ഒരു വീട്ടിലേക്ക് മാറ്റുകയും ചെയ്തു.

സ്വകാര്യ ബാങ്കില്‍ നിന്നു ലോണെടുത്ത 44 ലക്ഷം രൂപയില്‍ 32 ലക്ഷം റിയാസ് തിരിച്ചടച്ചിരുന്നു. പ്രവാസിയായ റിയാസിന് കോവിഡ് പ്രതിസന്ധിയില്‍ ഖത്തറിലെ ജോലി നഷ്ടമായതോടെയാണ് തിരിച്ചടവ് മുടങ്ങിപ്പോയത്. തിരിച്ചടവിന് സാവകാശം ആവശ്യപ്പെട്ടെങ്കിലും ബാങ്കധികൃതര്‍ നല്‍കിയില്ലെന്നാണ് റിയാസ് ആരോപിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഎസിന്റെ വിയോഗം; നാളെ സംസ്ഥാനത്തെ ബാങ്കുകൾക്കും അവധി

Kerala
  •  12 hours ago
No Image

ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലം കുവൈത്തോ?, ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ

Kuwait
  •  13 hours ago
No Image

ഡൽഹി-കൊൽക്കത്ത എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം വൈകി; ആറ് മാസത്തിനിടെ എയർ ഇന്ത്യയ്ക്ക് ഒമ്പത് സുരക്ഷാ ലംഘന നോട്ടീസുകൾ

National
  •  13 hours ago
No Image

വമ്പന്‍ തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സും ഇത്തിഹാദും ഫ്‌ളൈ ദുബൈയും; ഒഴിവുള്ള തസ്തികകള്‍ ഇവ

uae
  •  13 hours ago
No Image

ഇന്ത്യ vs ഇംഗ്ലണ്ട്; നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം കളത്തിലറങ്ങുന്നു

Cricket
  •  13 hours ago
No Image

വാടകയ്‌ക്കെടുത്ത കാറില്‍ അനുവദനീയമായ ദൂരത്തിന്റെ ഇരട്ടി സഞ്ചരിച്ചു; പിഴ ചുമത്തി അബൂദബി കോടതി

uae
  •  14 hours ago
No Image

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു: ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് രാജിയെന്ന് റിപ്പോർട്ട്

National
  •  14 hours ago
No Image

അടുത്ത അഞ്ച് വർഷം കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിൽ ആ കാഴ്ച കാണാം: സഞ്ജു

Cricket
  •  14 hours ago
No Image

ദക്ഷിണ കൊറിയയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 18 മരണം, 9 പേരെ കാണാതായി

International
  •  14 hours ago
No Image

മകന്‍ ഉണരുമെന്ന് പ്രതീക്ഷിച്ച് 20 വര്‍ഷം കാത്തിരുന്ന പിതാവ്; പ്രത്യാശയുടെ പര്യായമായി മാറിയ ഖാലിദ് ബിന്‍ തലാല്‍

Saudi-arabia
  •  14 hours ago