
സമര നായകന് വിട

കോഴിക്കോട്: വി. എസ് എന്ന പോരാളി ഇനി ജ്വലിക്കുന്ന സ്മരണ. വ്യവസ്ഥിതിയോട് കലഹിച്ചാണ് സമരോത്സുക കേരളത്തിന്റെ നേതാവായി വി.എസ് അച്ച്യുതാനന്ദൻ വളർന്നത്. ഏഴാം ക്ലാസ് വരെ മാത്രം പഠിക്കുകയും തയ്യല്‍ തൊഴിലാളിയായി ഉപജീവനം തേടുകയും ചെയ്ത വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്റെ ജീവിതം മുഴുവന്‍ സമരതീക്ഷ്ണമാണ്. ഭരണത്തിലായിരിക്കുമ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും അദ്ദേഹം നിരന്തരമായ സമരത്തിലായിരുന്നു. അതുകൊണ്ടുതന്നെ സമരം ചെയ്യുന്നവരുടെ പ്രതീക്ഷയും പ്രതീകവുമായി വി.എസ് മാറി. സ്വാതന്ത്ര്യസമരകാലത്ത് തുടങ്ങിയ ആ സമരങ്ങള്‍ കര്‍ഷകത്തൊഴിലാളികളുടെയും ഭൂരഹിതരുടെയും അവകാശങ്ങള്‍ക്കുവേണ്ടിയും കുടിയൊഴിപ്പിക്കലിനെതിരായുമുള്ള പോരാട്ടങ്ങളായി മാറി.കേരളത്തിലെ ജനകീയസമരമുഖങ്ങളിലെല്ലാം വി.എസിന്റെ സാന്നിധ്യമുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒട്ടേറെ സമരങ്ങള്‍ക്ക് ഊര്‍ജംപകര്‍ന്നു.
ആലപ്പുഴയില്‍ കയര്‍ത്തൊഴിലാളിയായിരിക്കെ, കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനായ പി. കൃഷ്ണപിള്ളയാണ് വി.എസിലെ പോരാളിയെ കണ്ടെത്തിയത്. വി.എസിന്റെ ക്ഷോഭിക്കുന്ന യൗവനവും അസാമാന്യമായ നിശ്ചയദാര്‍ഢ്യവും കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളുടെ സമരസംഘാടനത്തിന്റെ ചുമതല നല്‍കാന്‍ കൃഷ്ണപ്പിള്ളയെ പ്രേരിപ്പിച്ചു.
അര്‍ധപട്ടിണിക്കാരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനുള്ള പോരാട്ടത്തിന് നേതൃത്വംകൊടുക്കാനുള്ള കൃഷ്ണപ്പിള്ളയുടെ നിര്‍ദേശം വി.എസ് മടിയൊന്നും കൂടാതെ ഏറ്റെടുത്തു. അവിടെനിന്നു ലഭിച്ച അനുഭവങ്ങളും പാഠങ്ങളുമാണ് വി.എസിലെ പോരാട്ടവീര്യത്തിന് ഊര്‍ജമായത്. കര്‍ഷകര്‍ക്കുള്ള ഭൂവകാശം, പട്ടയം, ഭൂസമരങ്ങള്‍ എന്നിവയില്‍ വി.എസിന്റെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടങ്ങള്‍ ഈ വിഭാഗം ജനങ്ങളില്‍ വലിയ സ്വാധീനം സൃഷ്ടിച്ചു.
1946ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുന്നപ്ര വയലാര്‍ സമരം നടക്കുന്നത്. അന്നത്തെ രാജവാഴ്ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ നടന്ന സമരത്തിന് നേരെ പട്ടാളവെടിവെപ്പുണ്ടായി. സമരത്തില്‍ പങ്കെടുത്തവരില്‍ പ്രധാനിയായിരുന്നു വി.എസ്. ഒളിവിലായിരുന്ന വി.എസ് പിന്നീട് പൂഞ്ഞാറില്‍നിന്ന് അറസ്റ്റിലായി. എന്നാല്‍, പാര്‍ട്ടിയെ കുറിച്ചോ നേതാക്കളെ കുറിച്ചോ വിവരം നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് കടുത്ത ക്രൂരതകളനുഭവിക്കേണ്ടിവന്നു. അവസാനം ബോധം നശിച്ച വി.എസിനെ പൊലിസ് ആശുപത്രിയിലുപേക്ഷിച്ചു. പിന്നീട് നാലു വര്‍ഷക്കാലം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു. കനല്‍വഴികളിലൂടെയുള്ള ദീര്‍ഘയാത്ര അദ്ദേഹത്തെ ഔന്നത്യങ്ങളിലെത്തിച്ചു. ജനങ്ങള്‍ അദ്ദേഹത്തിന് ആദരവും സ്‌നേഹവും വാരിക്കോരി നല്‍കി.
അധ്വാനത്തിന്റെ കറകളഞ്ഞ പാരമ്പര്യമുള്ള വി.എസ് ഒരു ഘട്ടത്തിലും പതറിയില്ല. സ്വഭാവഹത്യകളെയും കെട്ടിച്ചമച്ച ആരോപണങ്ങളെയും അദ്ദേഹം അതിജീവിച്ചു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള സമ്പൂര്‍ണമായ സമര്‍പ്പണവും കഠിനാദ്ധ്വാനവുമാണ് പല പരിമിതികളും മറികടന്ന് ഉന്നത പദവികളിലേക്കെത്താന്‍ വി.എസിനെ സഹായിച്ചത്. 1952ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായാണ് സംഘടനാ നേതൃരംഗത്തേക്ക് അദ്ദേഹമെത്തിയത്. 1954ല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ അംഗമായ വി.എസ് 1956ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ദീര്‍ഘകാലം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവും പി.ബി അംഗത്വം ഉള്‍പ്പെടെയുള്ള പദവികളില്‍. 1967ല്‍ ആദ്യമായി നിയമസഭയിലെത്തിയ വി.എസ് പിന്നീട് ആറുതവണ കൂടി എം.എല്‍.എയായി. മൂന്നുതവണയായി 14 വര്‍ഷക്കാലം അദ്ദേഹം പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ചു. കെ. കരുണാകന്‍, എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവര്‍ നയിച്ച യു.ഡി.എഫ് സര്‍ക്കാരുകള്‍ക്കെതിരേ അദ്ദേഹം പടപൊരുതി.
അഴിമതിക്കെതിരേ വി.എസ് തെരുവിലും നിയമസഭയിലും കോടതികളിലുമായി പോരാട്ടം നടത്തി.2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ വി.എസ് മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത തന്നെയായിരുന്നു കാരണം. എന്നാല്‍, വി.എസ് തന്നെ മുഖ്യമന്ത്രിയായി. അഞ്ചു വര്‍ഷം മുഖ്യമന്ത്രി വി.എസ് സെക്രട്ടേറിയറ്റിലും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എ.കെ.ജി സെന്ററിലും ഇരുന്ന് കൊമ്പുകോര്‍ക്കുന്നതു കേരളം കണ്ടു. ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളിലൂടെയും അതുണ്ടാക്കുന്ന പ്രതിസന്ധികളിലൂടെയും തുടര്‍ച്ചയായി സി.പി.എം കടന്നുപോയ മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ല. പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതയെ കുറിച്ച് പരസ്യപ്രസ്താവനയിറക്കിയതിലൂടെയാണ് 2007 മെയ് 26ന് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കുന്നത്. 2009 ജൂലൈ 12ന് വീണ്ടും അച്ചടക്കലംഘനം ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് പുറത്താക്കുകയും കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്യുകയുണ്ടായി.അച്ചടക്കവാളുകള്‍ വി.എസിനെ മുറിവേല്‍പിച്ചെങ്കിലും തെറ്റ് അംഗീകരിച്ച് അദ്ദേഹം പാര്‍ട്ടിക്ക് വഴങ്ങുന്നതാണ് പിന്നീട് കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിഎസിന്റെ വിയോഗം; നാളെ സംസ്ഥാനത്തെ ബാങ്കുകൾക്കും അവധി
Kerala
• 8 hours ago
ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലം കുവൈത്തോ?, ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ
Kuwait
• 8 hours ago
ഡൽഹി-കൊൽക്കത്ത എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം വൈകി; ആറ് മാസത്തിനിടെ എയർ ഇന്ത്യയ്ക്ക് ഒമ്പത് സുരക്ഷാ ലംഘന നോട്ടീസുകൾ
National
• 8 hours ago
വമ്പന്‍ തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സും ഇത്തിഹാദും ഫ്‌ളൈ ദുബൈയും; ഒഴിവുള്ള തസ്തികകള്‍ ഇവ
uae
• 8 hours ago
ഇന്ത്യ vs ഇംഗ്ലണ്ട്; നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം കളത്തിലറങ്ങുന്നു
Cricket
• 9 hours ago
വാടകയ്‌ക്കെടുത്ത കാറില്‍ അനുവദനീയമായ ദൂരത്തിന്റെ ഇരട്ടി സഞ്ചരിച്ചു; പിഴ ചുമത്തി അബൂദബി കോടതി
uae
• 9 hours ago
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു: ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് രാജിയെന്ന് റിപ്പോർട്ട്
National
• 9 hours ago
അടുത്ത അഞ്ച് വർഷം കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിൽ ആ കാഴ്ച കാണാം: സഞ്ജു
Cricket
• 9 hours ago
ദക്ഷിണ കൊറിയയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 18 മരണം, 9 പേരെ കാണാതായി
International
• 9 hours ago
മകന്‍ ഉണരുമെന്ന് പ്രതീക്ഷിച്ച് 20 വര്‍ഷം കാത്തിരുന്ന പിതാവ്; പ്രത്യാശയുടെ പര്യായമായി മാറിയ ഖാലിദ് ബിന്‍ തലാല്‍
Saudi-arabia
• 10 hours ago
വി.എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദർശനത്തിന്; ബുധനാഴ്ച ആലപ്പുഴയിൽ സംസ്കാരം
Kerala
• 10 hours ago
ബംഗ്ലാദേശിൽ സ്കൂൾ ക്യാമ്പസിൽ സൈനിക വിമാനം ഇടിച്ച് കയറി അപകടം: മരണം 19 ആയി ഉയർന്നു; 164 പേർക്ക് പരുക്ക്
International
• 10 hours ago
വിഎസ് അച്യുതാനന്ദൻ; കനൽവഴിയിലെ സമരതാരകം
Kerala
• 11 hours ago
വിപ്ലവ സൂര്യന് തമിഴ്നാടിന്റെ ലാൽ സലാം; വി.എസിന്റെ വിയോഗത്തിൽ എം.കെ സ്റ്റാലിൻ
Kerala
• 11 hours ago
കൊത്തിനുറുക്കപ്പെട്ട ടി.പിക്കു മുന്നില്‍ ഹൃദയഭാരത്തോടെ നിന്ന മനുഷ്യന്; കൊടുംവെട്ടിനെതിരെ നിരന്തരമായി കലഹിച്ച നേതാവ്
Kerala
• 12 hours ago
നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു; ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ ധാരണ
Kerala
• 12 hours ago
വിപഞ്ചികയുടെ മൃതദേഹം നാളെ കേരളത്തിലെത്തിക്കും; എമ്പാമിംഗ് ഷാര്‍ജയില്‍ വെച്ച് പൂര്‍ത്തിയാക്കും
uae
• 12 hours ago
വി.എസിന്റെ വിയോഗത്തോടെ കളമൊഴിയാന്‍ കണ്ണൂര്‍ ലോബിയും
latest
• 12 hours ago
ആദർശ ധീരതയുള്ള നേതാവ്’; വിഎസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
Kerala
• 11 hours ago
സ്വകാര്യ മേഖലയിലെ ഇമാറാത്തി തൊഴിലാളികളുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു
uae
• 11 hours ago
തേയില കുന്നുകളെ വിറപ്പിച്ച മുഖ്യമന്ത്രി ; വിഎസിന്റെ വിശ്വസ്തര്‍ പണി തുടങ്ങിയപ്പോള്‍ ഞെട്ടിയത് കേരളം
Kerala
• 12 hours ago