HOME
DETAILS

തേയില കുന്നുകളെ വിറപ്പിച്ച മുഖ്യമന്ത്രി ;  വിഎസിന്റെ വിശ്വസ്തര്‍ പണി തുടങ്ങിയപ്പോള്‍ ഞെട്ടിയത് കേരളം

  
ലൈല
July 21 2025 | 13:07 PM

vs achuthanandan-detailed story-info

ജനങ്ങളുടെ വികാരം കൊണ്ട് അധികാരത്തിലെത്തിയ മുഖ്യമന്ത്രിയായിരുന്നു വി.എസ് അച്യുതാനന്ദന്‍. മൂന്നാര്‍ ഓപ്പറേഷനിലൂടെ വി.എസ് തരംഗമാണ് കേരളത്തില്‍ അലയടിച്ചത്. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്തിയായിരിക്കുമ്പോഴും പാര്‍ട്ടിയിലെ പ്രതിപക്ഷനേതാവുകൂടിയായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടവും വിശ്വാസമായിരുന്നു വി.എസിനെ. ആ വിശ്വാസമാണ് അന്ന് ഇടതുമുന്നണിയേ 98 സീറ്റോടെ അധികാരത്തിലെത്തിച്ചത്. പ്രായം തളര്‍ത്താത്ത, പുന്നപ്ര വയലാര്‍ സമരനായകന്‍ 2006 മെയ് 18ന് 82 ാം വയസില്‍  കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തി.  സെന്‍ട്രല്‍ സ്റ്റേഡിയേത്തിലെ സത്യപ്രതിജ്ഞ അന്ന് ഉല്‍സവമായിരുന്നു.   പാര്‍ട്ടിയിലെ ഭൂരിപക്ഷ സ്വാധീനത്തെ ജനാധിപത്യത്തിലെ സാധ്യതകളുപയോഗിച്ച് മറികടന്ന ഏക കമ്മ്യൂണിസ്റ്റ് ഭരണാധികാരിയും വി.എസ് മാത്രമായിരുന്നു. 

കേരളത്തിന്റെ മനസ് തൊട്ടറിഞ്ഞ നിരവധി വിഷയങ്ങള്‍ വിഎസ് മുഖ്യമന്ത്രിയായിരിക്കെ ഏറ്റെടുത്തിട്ടുണ്ടെങ്കിലും  അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനും നടത്തിയ ദൗത്യം ചരിത്രത്തില്‍ പ്രത്യേക ഇടം നേടിയിരുന്നു. ഭരണാധികാരി എന്ന നിലയില്‍ വിഎസ് നടത്തിയ ഏറ്റവും ശക്തമായ ഇടപെടലായിരുന്നു 28 ദിവസം കൊണ്ട് 92 അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുകയും 16,000ത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റക്കാരില്‍ നിന്ന് തിരിച്ചു പിടിക്കുകയും ചെയ്തത്. എന്നാല്‍ ഇതു സംബന്ധിച്ച തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും ഇപ്പോഴും ബാക്കിനില്‍ക്കുകയാണ്. നിയമം ലംഘിച്ചവരെ കൈയാമം വച്ച് തെരുവിലൂടെ നടത്തിക്കുമെന്ന് കേരളത്തിന് വാക്ക് നല്‍കിയിരുന്നു.  പിന്നീട് മൂന്നാറില്‍ കണ്ടതും അതിനായി വി.എസ് തുനിഞ്ഞിറങ്ങുന്നതായിരുന്നു.

മാത്രമല്ല, റവന്യൂ വകുപ്പിനെ അന്ന് കാഴ്ചക്കാരാക്കി നിര്‍ത്തുകയും വികസനത്തിന്റെ പേരില്‍ കൊള്ളയടിക്കാന്‍ വന്നവരെ ആട്ടിയോടിച്ചും മൂന്നാറിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യ സംഘത്തിന് വിഎസ് രൂപം നല്‍കുകയും ചെയ്തു. സുരേഷ് കുമാറും രാജു നാരായണ സ്വാമിയും ഋഷിരാജ് സിങും അടങ്ങുന്ന വിഎസിന്റെ വിശ്വസ്തര്‍ പണി തുടങ്ങിയതോടെ വന്‍കിടക്കാര്‍ നടുങ്ങിപ്പോയി. അതുവരെ കണ്ടു ശീലിച്ച ഒഴിപ്പിക്കല്‍ നാടകങ്ങള്‍ക്ക് പകരം നിയമം ലംഘിച്ചും കൈയേറിയും നിര്‍മിച്ച എല്ലാ കെട്ടിടങ്ങളും സംഘം ഒന്നൊന്നായി പൊളിച്ചടുക്കുകയായിരുന്നു. 

28 ദിവസം കൊണ്ട് 92 അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയ ദൗത്യ സംഘം 16000ത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് കൈയേറ്റക്കാരില്‍ നിന്ന് തിരിച്ചു പിടിച്ചത്. സര്‍ക്കാര്‍ ഭൂമി ആര് കൈയേറിയാലും അതൊഴിപ്പിക്കാന്‍ നിലവിലുളള നിയമങ്ങള്‍ തന്നെ ധാരാളമാണെന്ന് പൊതുസമൂഹത്തെ ബോധിപ്പിച്ച സംഭവം കൂടിയായിരുന്നു അത്. 

എന്നാല്‍ പൊടുന്നനെ കൈയേറ്റമൊഴിപ്പിക്കലിന് കടിഞ്ഞാണ്‍ വീണു. ഇതിന് മുന്നില്‍ നിന്നത് സിപിഐയിലെ ഒരു വിഭാഗവും പിന്തുണ നല്‍കിയത് സിപിഎമ്മിലെ ഔദ്യോഗിക പക്ഷവുമായിരുന്നുവെന്നും ദൗത്യ സംഘത്തലവനായ സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. സിപിഐയില്‍ നിന്നുളള സമ്മര്‍ദത്തെക്കുറിച്ച് വിസഎസ് തന്നെ തന്നോട് പറഞ്ഞിരുന്നതായും സുരേഷ് കുമാര്‍ പറഞ്ഞു. ദൗത്യം പരാജയപ്പെടുത്തുന്നതിനായി സിപിഐയും സിപിഎമ്മിന്റെ ഔദ്യോഗിക പക്ഷവും സംയുക്തമായി തന്നെ ശ്രമിച്ചു. അതിന്റെ രാഷ്ട്രീയ സമ്മര്‍ദം മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസിനുമായിരുന്നു. സമ്മര്‍ദമുള്ളതിനാലായിരിക്കണം അന്ന് ഒഴിപ്പിക്കല്‍ നിര്‍ത്തിവക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടതെന്ന് സുരേഷ് കുമാര്‍ പറഞ്ഞതും.

പിന്നീട് ഈ ദൗത്യം, സിപിഐ തീരുമാനിച്ച മൂന്നാര്‍ ദൗത്യം വി.എസ് ഏറ്റെടുക്കുകയായിരുന്നുവെന്ന് സിപിഐ നേതാവും മുന്‍ റവന്യൂ മന്ത്രിയുമായ കെ.ഇ ഇസ്മയില്‍ പറഞ്ഞിരുന്നു. കൈയേറ്റം ഒഴിപ്പിക്കാന്‍ സമിതിയുണ്ടാക്കുകയും ആ സമിതി കൈയേറ്റത്തെ തുരങ്കം വയ്ക്കുകയും ചെയ്തു. ടാറ്റ ഗ്രൂപ്പിനെ പോലും വിറപ്പിച്ചു വി.എസ്.  കേരളത്തിന്റെ ഭൂമി ലക്ഷ്യമിട്ട് സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി വന്ന ടീകോമിനെ വരച്ച വരയില്‍ നിര്‍ത്തിയ വി.എസ് കരാര്‍ തിരുത്തിച്ചു. കളമശ്ശേരി എച്ച്.എം.ടി കമ്പനിയുടെ ഭൂമിയില്‍ സ്ഥാപിച്ച സൈബര്‍ സിറ്റിയുടെ ഉദ്ഘാടനത്തില്‍ നിന്ന് മുഖ്യമന്ത്രിയായിരിക്കെ മണിക്കൂറുകള്‍ക്ക് മുന്‍പ് വി.എസ് പിന്‍മാറിയതും പദ്ധതിയുടെ മറവിലുള്ള ഭൂമിവില്‍പന വിവാദത്തിലായതോടെയായിരുന്നു. ഭരണം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഉയരത്തില്‍ തന്നെയായിരുന്നു വി.എസ് ജനമനസുകളില്‍ . എക്കാലവും കൈയടി നേടിയ ഒരേയൊരു വിഎസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  20 hours ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  21 hours ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  21 hours ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  a day ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  a day ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  a day ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  a day ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  a day ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  a day ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  a day ago