HOME
DETAILS

കൊത്തിനുറുക്കപ്പെട്ട ടി.പിക്കു മുന്നില്‍ ഹൃദയഭാരത്തോടെ നിന്ന മനുഷ്യന്‍;  കൊടുംവെട്ടിനെതിരെ നിരന്തരമായി കലഹിച്ച നേതാവ് 

  
Avani
July 21 2025 | 13:07 PM

tp chandrashekhar-murder-vsachuthanandan-death

'ഒരു മനുഷ്യനെ ഇങ്ങനെ വെട്ടിനുറുക്കാന്‍ മറ്റൊരു മനുഷ്യന് എങ്ങനെ കഴിയും? അതു മാത്രമെങ്കിലും ആലോചിക്കൂ. പിന്നെ മനുഷ്യരാണെന്നു പറഞ്ഞു നടന്നിട്ട് എന്തു കാര്യം?' തുണ്ടം തുണ്ടമായി വെട്ടിനുറുക്കിയ ടി.പി ചന്ദ്രശേഖരന്‍ എന്ന യുവനേതാവിന്റെ ഓര്‍മകളില്‍ നീറി വി.എസ് അച്യുതാനന്ദന്‍ കേരത്തിലെ ഇടതുപക്ഷത്തിന് നേര്‍ക്ക് ഉയര്‍ത്തിയ ചോദ്യമായിരുന്നു അത്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലെ തന്റെ നിലപാടുകള്‍ വിമര്‍ശിക്കപ്പെട്ടപ്പോഴാണ് സിപിഎമ്മിന്റെ മനഃസാക്ഷിക്കുനേരെ വി.എസ് ആ ചോദ്യമെറിഞ്ഞത്. 

2012 മേയ് 4ന് രാത്രിയിലായിരുന്നു ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം. അതേക്കുറിച്ച് തൃശൂര്‍ കറന്റ്് ബുക്സ് പുറത്തിറക്കിയ  'വിഎസിന്റെ ആത്മരേഖ' എന്ന ജീവചരിത്രത്തില്‍ അദ്ദേഹം പറയുന്നതിങ്ങനെ 'വെട്ടിനുറുക്കപ്പെടുകയായിരുന്നു. അരുംകൊലയില്‍ നാടാകെ ഞെട്ടിത്തെറിച്ചു എന്നതാണ് വാസ്തവം. സര്‍വവിഭാഗം ജനങ്ങളും ആ നിഷ്ഠുരതയെ അപലപിച്ചു. അരോഗദൃഢഗാത്രനായ ചെറുപ്പക്കാരന്‍, ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത യുവാവ്. പ്രദേശത്തെ ജനസേവകന്‍, ജനസമ്മതി ആര്‍ജിച്ച പൊതുപ്രവര്‍ത്തകന്‍, സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റിയംഗം. വന്ദ്യവയോധികന്‍ മാധവന്റെ മകളുടെ ഭര്‍ത്താവ്, എല്ലാറ്റിലുമുപരി മകനും ഭാര്യയുമടങ്ങുന്ന  കുടുംബത്തിന്റെ ഏക ആശ്രയം. അതൊക്കെയായിരുന്നു ചന്ദ്രശേഖരന്‍' ചന്ദ്രശേഖരന്റെ മൃതദേഹത്തിനരികെ വി.എസ് കനത്ത ഹൃദയഭാരത്തോടെ നില്‍ക്കുന്നത് കേരളം കണ്ടതാണ്. അദ്ദേഹത്തിന്റെ കൈകളിലേക്ക് ഒരാശ്രയമെന്നോണം ചന്ദ്രശേഖരന്റെ പ്രിയപ്പെട്ടവള്‍ കെ.കെ. രമ ചാഞ്ഞുനിന്നതും പിതൃവാത്സല്യത്തോടെ മകളെയെന്നോണം അദ്ദേഹം അവരെ ചേര്‍ത്തു പിടിച്ചതും ഈ നിഷ്ഠുരതക്കെതിരെ കേരളത്തിന് പ്രതീക്ഷ നല്‍കിയ രംഗമായിരുന്നു. 

മകന്റെ സ്ഥാനത്ത് കണ്ടു സ്നേഹിച്ച ആ യുവാവിന് അന്ത്യചുംബനംപോലെ പുഷ്പചക്രം അര്‍പ്പിച്ചു. അന്ത്യാഭിവാദ്യം നേര്‍ന്നു. പുറത്തിറങ്ങിയ വി.എസിനെ മാധ്യമപ്രവര്‍ത്തകര്‍ പൊതിഞ്ഞു. അവരുടെ ആവശ്യപ്രകാരം പ്രതികരണം. വി.എസ് ഒരു വാചകം മുഴുമിപ്പിച്ചു: 'ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റ് പോരാളിയായിരുന്നു.' ആ വിശേഷണത്തില്‍ അസ്വസ്ഥരായവരുണ്ട്. വിഎസിന് അത് ഒഴിവാക്കാന്‍ ആവില്ലായിരുന്നു. അദ്ദേഹം എന്തു പറയുന്നതിനും നിലപാട് എടുക്കുന്നതിനും അടിസ്ഥാനമായി ഉത്തമബോധ്യമുണ്ട്. ഇവിടെയും അതുതന്നെ.'- അദ്ദേഹത്തിന്റെ ആത്മരേഖയില്‍ പറയുന്നു. 

ടി.പിയെ കാണാന്‍ വി.എസ് വന്നതിനെ കുറിച്ച് കെ.കെ രമ ഒരിക്കല്‍ കുറിച്ചതിങ്ങനെ' 'ടി.പി. രക്തസാക്ഷിയായ നാള്‍ ആ ഭൗതികശരീരം സന്ദര്‍ശിക്കാനും ധീരനായ കമ്യൂണിസ്റ്റാണ് ടി. പിയെന്ന് ഈ ലോകത്തോട് വിളിച്ചുപറയാനും ഒരു നേതൃ തീട്ടൂരങ്ങളെയും അദ്ദേഹം ഭയന്നില്ല. ഒരു നാടാകെ വെറുങ്ങലിച്ചുനിന്നുപോയ അക്കാലത്ത് ഒഞ്ചിയത്തെത്തുകയും പിതൃതുല്യമായ സ്‌നേഹത്തോടെയും ഒരു വിപ്ലവകാരിയുടെ സമചിത്തതയോടെയും ചേര്‍ത്തുപിടിച്ചത് ജീവിതത്തിലെ ദീപ്തസ്മൃതികളിലൊന്നാണ്. അന്ന് പകര്‍ന്ന സമശ്വാസത്തിന്റെ കൂടി ബലത്തിലാണ് ചിതറിപ്പോയ പലതും ഈ നാട് വീണ്ടെടുത്തത്'.

എതിര് എന്ന് പേരിട്ടിട്ടുള്ള ആത്മകഥയില്‍ പ്രൊഫസര്‍ എം. കുഞ്ഞാമന്‍ വി.എസ്. അച്യുതാനന്ദനെക്കുറിച്ച് പറയുന്നുണ്ട്. കേരളസര്‍വ്വകലാശാലയിലെ അദ്ധ്യാപകജോലി വിട്ട് കുഞ്ഞാമന്‍ തുല്‍ജാപ്പൂരിലുള്ള ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസില്‍ ചേരാന്‍ തീരുമാനിച്ച സമയമായിരുന്നു. കേരളം വിടുന്നതിന് മുന്‍പ്, കുഞ്ഞാമന്‍ അന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി.എസിനെ കാണാന്‍ സെക്രട്ടറിയേറ്റില്‍ പോകുന്നു. അന്ന് വി.എസിനെ കണ്ട കാഴ്ചയെ കുറിച്ച് അദ്ദേഹം വിവരിക്കുന്നതിങ്ങനെ' അവിടെ വി.എസ്. ഇരിക്കുന്നു, നമ്മളെപ്പോലെ ഒരാളായിട്ട്. വി.എസിനെക്കുറിച്ച് പറയുമ്പോള്‍ അധികാരം എന്ന വാക്ക് ഉപയോഗിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതൊരു തരം ' organic, moral force ' ആയിരുന്നു. ധാര്‍മികതയാണതിന്റെ പിന്‍ബലം'. 

ഈ ധാര്‍മികതയാണ് വെട്ടിനുറുക്കപ്പെട്ട് വിറങ്ങലിച്ച് കിടന്ന ചന്ദ്രശേഖരന്‍ എന്ന യുവനേതാവിന്റെ മുന്നില്‍ വി.എസ് കാണിച്ചത്. 
2015 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍നിന്ന് വി.എസ്. ഇറങ്ങിപ്പോവുന്നതും അതേ ധാര്‍മികതയുടെ പുറത്താണ്.  സി.പി.എമ്മിന്റെ ചരിത്രത്തില്‍ അന്നോളം നേരിടാത്ത ഒരു പ്രതികരണമായിരുന്നു അത്. പാര്‍ട്ടിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ ടി.പി. ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ വധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെതിരെയായിരുന്നു വി.എസിന്റെ അന്നത്തെ ആ പോരാട്ടം.

കഠിന ജീവിതപരീക്ഷണങ്ങളുടെ ബാല്യം നല്‍കിയ കരുത്തും ഒരു ദേശത്തിന്റെ ഭാവി നിര്‍ണയിച്ച പോരാട്ടങ്ങള്‍ക്കൊപ്പം നടന്ന കൗമാര യൗവനകാലവും രൂപപ്പെടുത്തിയ ഒരു മനുഷ്യായുസ്സാണ് വി. എസ്. സമൂഹത്തിലെ ജനവിരുദ്ധര്‍ക്കും ചൂഷകശക്തികള്‍ക്കുമെതിരെ ഒത്തുതീര്‍പ്പില്ലാതെ അദ്ദേഹം പോരടിച്ചിട്ടുണ്ട്.  ഒപ്പം പാര്‍ട്ടിക്കകത്തെ ജനവഞ്ചകര്‍ക്കെതിരെയും നയവ്യതിയാനങ്ങള്‍ക്കെതിരെയുമുള്ള ആഭ്യന്തര സമരവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നാലെ തിരഞ്ഞെടുപ്പിന് മുന്നൊരുക്കം; ശശി തരൂർ മുൻനിരയിൽ ?

National
  •  11 hours ago
No Image

വിഎസിന്റെ വിയോഗം; നാളെ സംസ്ഥാനത്തെ ബാങ്കുകൾക്കും അവധി

Kerala
  •  12 hours ago
No Image

ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലം കുവൈത്തോ?, ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ

Kuwait
  •  12 hours ago
No Image

ഡൽഹി-കൊൽക്കത്ത എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം വൈകി; ആറ് മാസത്തിനിടെ എയർ ഇന്ത്യയ്ക്ക് ഒമ്പത് സുരക്ഷാ ലംഘന നോട്ടീസുകൾ

National
  •  12 hours ago
No Image

വമ്പന്‍ തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സും ഇത്തിഹാദും ഫ്‌ളൈ ദുബൈയും; ഒഴിവുള്ള തസ്തികകള്‍ ഇവ

uae
  •  13 hours ago
No Image

ഇന്ത്യ vs ഇംഗ്ലണ്ട്; നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം കളത്തിലറങ്ങുന്നു

Cricket
  •  13 hours ago
No Image

വാടകയ്‌ക്കെടുത്ത കാറില്‍ അനുവദനീയമായ ദൂരത്തിന്റെ ഇരട്ടി സഞ്ചരിച്ചു; പിഴ ചുമത്തി അബൂദബി കോടതി

uae
  •  13 hours ago
No Image

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു: ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് രാജിയെന്ന് റിപ്പോർട്ട്

National
  •  13 hours ago
No Image

അടുത്ത അഞ്ച് വർഷം കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിൽ ആ കാഴ്ച കാണാം: സഞ്ജു

Cricket
  •  14 hours ago
No Image

ദക്ഷിണ കൊറിയയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 18 മരണം, 9 പേരെ കാണാതായി

International
  •  14 hours ago