HOME
DETAILS

പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി കേരളം മാറുന്നു; ചെറുക്കേണ്ടവര്‍ വിദ്വേഷത്തിന് വാഴ്ത്തുപാട്ടുകള്‍ പാടുന്നു; വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് കൂറിലോസ്

  
July 20 2025 | 17:07 PM

Geevarghese Coorilos strongly criticized Vellappally Natesans communal comments

കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് കൂറിലോസ്. പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി കേരളം മാറുകയാണെന്നും, ചെറുക്കേണ്ടവര്‍ പോലും വിദ്വേഷത്തിന് വാഴ്ത്തുപാട്ടുകള്‍ പാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അധികാരത്തിന് വേണ്ടി ആദര്‍ശങ്ങള്‍ പണയപ്പെടുത്തിയാല്‍ ദൂരവ്യാപക ദുരന്തമായിരിക്കും ഫലമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

പഠനത്തിനും, ജോലിക്കുമായി കേരളം വിട്ട് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന യുവതയെ ഓര്‍ത്ത് ആകാംഷ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സന്തോഷവും ആശ്വാസവുമാണ് തോന്നുന്നത്.  കുറഞ്ഞ പക്ഷം ജാതി മത വിദ്വേഷം പരത്തുന്ന വര്‍ഗീയതയില്‍ നിന്ന് അവര്‍ക്കു രക്ഷപെടാമല്ലോ. പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്തലായമായി മാറുന്ന നമ്മുടെ നാട് വിടാന്‍ ആരാണ് ആഗ്രഹിക്കാത്തത്? ചെറുക്കേണ്ടവര്‍ പോലും  വിദ്വേഷസംസ്‌കാരത്തിന് വാഴ്ത്തു പാട്ടുകള്‍ പാടുമ്പോള്‍ എന്ത് പറയാന്‍?  അധികാരത്തിനു വേണ്ടി ആദര്‍ശങ്ങള്‍ പണയപ്പെടുത്തിയാല്‍ ദൂര വ്യാപക ദുരന്തമായിരിക്കും ഫലം. ..നമ്മള്‍ എന്ന് മനുഷ്യരാകും,' ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. 

മലപ്പുറം ജില്ലക്കും, മുസ് ലിം സമുദായത്തിനുമെതിരെ വര്‍ഗീയ വിഷം വമിക്കുന്ന പരാമര്‍ശങ്ങളാണ് എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയത്. ഇതിനെതിരെ വിവിധ ഇടങ്ങളില്‍ പ്രതിഷേധം കനക്കുന്നതിനിടെ മന്ത്രി വി വാസവനും, കെ ബാബു എംഎല്‍എയും, ഹൈബി ഈഡന്‍ എംപിയും വെള്ളാപ്പള്ളിയെ പുകഴ്ത്തി രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. 

കോട്ടയത്ത് എസ്എന്‍ഡിപി യോഗത്തിന്റെ നേതൃ യോഗത്തില്‍ സംസാരിക്കവെയാണ് വര്‍ഗീയ വിഷം തുപ്പി യോഗം ജനറല്‍ സെക്രട്ടറി രംഗത്തെത്തിയത്. 'കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകും. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ മുസ്ലിം സമുദായത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നു. ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാം,' എന്നാണ് അദ്ദേഹം പറഞ്ഞത്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പെടെയുള്ള മതനേതാക്കള്‍ സര്‍ക്കാര്‍ ഭരണത്തില്‍ ഇടപെടുന്നുവെന്നും, മലപ്പുറത്തോട് ചോദിച്ചാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. 

പിന്നാലെ കൊച്ചിയില്‍ വെച്ച് നടന്ന പരിപാടിയിലാണ് മന്ത്രി വി വാസവനും, ഹൈബി ഈഡന്‍ എംപിയും, കെ ബാബു എംഎല്‍എയും വെള്ളാപ്പള്ളിയെ പുകഴ്ത്തി സംസാരിച്ചത്. 

Geevarghese Coorilos strongly criticized Vellappally Natesan's communal comments, warning that Kerala is regressing dangerously. He condemned the glorification of hatred and cautioned that abandoning ideals for political power could have disastrous consequences.

 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ

Kerala
  •  17 hours ago
No Image

ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്‌സൺമാർക്ക് 

Kerala
  •  18 hours ago
No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  18 hours ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  18 hours ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  18 hours ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  18 hours ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  19 hours ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  a day ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  a day ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  a day ago