വെല്ലുവിളികളെ മറികടന്ന് എസ്എന്‍ഡിപി യോഗത്തിന് നിലയും വിലയും ഉണ്ടാക്കി കൊടുത്ത നേതാവ്; വെള്ളാപ്പള്ളിയെ പുകഴ്ത്തി കെ ബാബു എംഎല്‍എ
Ashraf Ahammad
July 20 2025 | 15:07 PM
കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വെള്ളാപ്പള്ളിയെ പ്രശംസിച്ച് മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ബാബുവും എംഎല്‍എയും രംഗത്തെത്തി. പള്ളുരുത്തിയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്‍കിയ സ്വീകരണത്തിലാണ് കെ ബാബുവിന്റെ പരാമര്‍ശം. നേരത്തെ ഹൈബി ഈഡന്‍ എംപിയും, മന്ത്രി വാസവനും ഇതേ വേദിയില്‍ വെള്ളാപ്പള്ളിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.
ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സമുദായ നേതാവാണ് വെള്ളാപ്പള്ളിയെന്നാണ് കെ ബാബു പറഞ്ഞത്. എല്ലാ വെല്ലുവിളികളെയും മറികടന്ന് എസ്എന്‍ഡിപി യോഗത്തിന് ഒരു നിലയും വിലയും ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് വെള്ളാപ്പള്ളി നടേശനെന്നും എംഎല്‍എ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനും, മറ്റ് കോണ്‍ഗ്രസ് നേതാക്കളും വെള്ളാപ്പള്ളിയെ തള്ളി രംഗത്തെത്തിയപ്പോഴാണ് വിപരീത നിലപാടുമായി കെ ബാബുവിന്റെ രംഗപ്രവേശം.
നേരത്തെ പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിലാണ് നിര്‍ഭയനായി അഭിപ്രായം രേഖപ്പെടുത്തുന്ന നേതാവാണ് വെള്ളാപ്പള്ളിയെന്ന് ദേവസ്വം മന്ത്രി വി വാസവന്‍ അഭിപ്രായപ്പെട്ടത്. മൂന്ന് പതിറ്റാണ്ട് കാലം സമുദായത്തിന്റെ ജനറല്‍ സെക്രട്ടറി പദവി വഹിച്ച ഒരു സമുദായ നേതാവുമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം വെള്ളാപ്പള്ളി നടേശന്റെ തുടര്‍ച്ചയായ വര്‍ഗീയ പരാമര്‍ശങ്ങളില്‍ സര്‍ക്കാരിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ രംഗത്തെത്തി. വിഷയത്തില്‍ മുസ്‌ലിം സംഘടന നേതാക്കളുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.
'വെള്ളാപ്പള്ളിയെ പോലെയുള്ളവര്‍ നടത്തുന്ന പരാമര്‍ശങ്ങളില്‍ മുസ്‌ലിം സംഘടനകളും നേതാക്കളും വളരെ ആത്മസംയമനത്തോടെയുള്ള നിലപാടാണ് സ്വീകരിക്കുന്നത്. അതാണ് ഇക്കാര്യത്തില്‍ നല്ലത്. അല്ലാതെ പരസ്പരം പോരടിക്കാനോ, വിദ്വേഷം പരത്താനോ അല്ലല്ലോ നമ്മള്‍ ശ്രമിക്കേണ്ടത്.
ചില കാര്യങ്ങളില്‍ മൗനം പാലിക്കലാണ് നല്ലത്. മൗനം വിദ്വാന് ഭൂഷണം എന്ന് പറയാറില്ലേ. വെള്ളാപ്പള്ളി വിഷയത്തില്‍ അത് പ്രസക്തമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തില്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ട ഭരണകൂടമാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതും. കൊല്ലത്ത് ഇലക്ട്രിക് ലൈന്‍ തട്ടി മരിച്ച കുട്ടിയുടെ കാര്യത്തില്‍ പോലും ഉത്തരവാദിത്വപ്പെട്ടവര്‍ വേണ്ടരീതിയില്‍ പ്രതികരിക്കുന്നില്ലല്ലോ,' സാദിഖലി തങ്ങള്‍ പറഞ്ഞു.
While Vellappally Natesan faces strong criticism over his controversial communal comments, senior Congress leader and MLA K. Babu has publicly expressed support and admiration for him, drawing further political attention.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."