HOME
DETAILS

ഹജ്ജ് അപേക്ഷ; സഹായിയായ ഭാര്യയ്ക്ക് അനുവദിച്ച വയസിളവ് പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത്

  
July 21 2025 | 01:07 AM

letter has been sent to the Union Minority Affairs Minister requesting the reinstatement of the age relaxation

കോഴിക്കോട്: 65 വയസ് കഴിഞ്ഞവർക്കുള്ള ഹജ്ജ് യാത്രയിൽ സഹായിയായ ഭാര്യയ്ക്ക് അനുവദിച്ച വയസിളവ് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷവകുപ്പ് മന്ത്രിയ്ക്ക് കത്ത്. 2026 ലെ കേന്ദ്ര ഹജ്ജ് നയപ്രകാരം  65 വയസിന് മുകളിൽ റിസർവ്ഡ് കാറ്റഗറിയിൽ അപേക്ഷിക്കുന്നവർക്ക് 18നും 60നും ഇടക്ക് പ്രായമുള്ള അടുത്ത ബന്ധു സഹായിയായി വേണമെന്നാണുള്ളത്. എന്നാൽ 2025 ലെ ഹജ്ജ് അപേക്ഷയിൽ ഭാര്യ സഹായി ആണെങ്കിൽ 65 വയസ് വരെ ഇളവ് അനുവദിച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കണമെന്ന് ഓൾ ഇന്ത്യ ഹാജീസ് ഹെൽപ്പിങ്ങ് ഹാൻ്റ്സ് പ്രസിഡന്റ് റഷീദ് അലി ശിഹാബ് തങ്ങൾ കേന്ദ്ര മന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കി.

ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽ അപേക്ഷിക്കുന്ന 65 ന് മുകളിൽ പ്രായമുള്ളവർക്ക് 45 നും 60 നും ഇടക്ക് പ്രായമുള്ള ഒരു സഹായി ആവശ്യമാണ്. എന്നാൽ  ഈ സഹായി അടുത്ത ബന്ധു ആയിരിക്കണമെന്ന് നിർബന്ധമില്ലെങ്കിലും  അപേക്ഷയിൽ ബന്ധം ചേർക്കേണ്ട അവസ്ഥയാണിപ്പോഴുള്ളത്. ഈ സാങ്കേതിക തകരാർ പരിഹരിക്കണം. ഇളവ് 65 വയസിന് മുകളിലുള്ള വിഭാഗത്തിൽ ജനറൽ കാറ്റഗറിയിൽ അപേക്ഷിക്കുന്നവർക്കും ബാധകമാക്കണം. ഹജ്ജ് അപേക്ഷയിൽ പാസ്‌പോർട്ട് സ്‌കാൻ ചെയ്യുമ്പോഴുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിക്കണം. അപേക്ഷ സമർപ്പണത്തിന് കുറഞ്ഞ കാലയളവ് മാത്രമേ ഉള്ളൂ എന്നതിനാൽ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും മന്ത്രിയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കി.

A letter has been sent to the Union Minority Affairs Minister requesting the reinstatement of the age relaxation granted to wives accompanying husbands above 65 years of age on the Hajj pilgrimage.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  a day ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  a day ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  a day ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  a day ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  a day ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  a day ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  a day ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  a day ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  a day ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  a day ago