
നിലച്ചു, മണ്ണില്‍ പണിയെടുക്കുന്നവന്റെ ശബ്ദം

വി.എസ്, വേലിക്കകത്ത് ശങ്കരന്‍ അച്ചുതാന്ദന്‍ ദാരിദ്ര്യത്തോടും അനീതികളോടും നിരന്തരം പടവെട്ടി മണ്ണില്‍ പണിയെടുക്കുന്നവന്റെ ശബ്ദമായി മാറി മനുഷ്യരോടൊപ്പം നടന്ന വിപ്ലവകാരി. കനല്‍വഴികള്‍ താണ്ടി വിയര്‍പ്പിന്റെ ഗന്ധം ശ്വാസിച്ച് സാധരാണക്കാരന്റെ ഭാഷയില്‍ സംസാരിച്ച് ജന മനസിലേക്ക് ആഴത്തിലിറങ്ങിയ കമ്മ്യൂണിസറ്റ് കാരന്‍. ചെഞ്ചോര നിറമുള്ള ആ വിപ്ലവ ജീവിതത്തിന് ഇന്ന് അവസാനമായി. ആള്‍ക്കൂട്ടങ്ങള്‍ക്ക് നടുവിലായിരുന്നു വി.എസിന്റെ ജീവിതം. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി ആള്‍ക്കൂട്ടങ്ങളില്‍ നിന്നകന്ന് നാലു ചുമരുകള്‍ക്കുള്ളില്‍ വിശ്രമത്തിലായിരുന്നു. എന്നാല്‍ അവസാന ദിവസങ്ങളില്‍ ആശുപത്രി വാസവും കഴിഞ്ഞ് ഇതാ വി.എസ് ആള്‍ക്കൂട്ടങ്ങള്‍ക്ക് നടുവിലേക്കെത്തി. പക്ഷേ തന്റെ ജീവന്റെ സ്വത്തായ ചെങ്കെടി പുതച്ച് നിശ്ചലനായി.
ആലപ്പുഴ നോര്‍ത്ത് പുന്നപ്ര വെന്തലത്തറ വീട്ടില്‍ ശങ്കരനും അക്കമ്മക്കും 1923 ഒക്ടോബര്‍ 20 നാണ് അച്ചുതാനന്ദന്‍ എന്ന പുത്രന്‍ പിറന്നത്. നാലാം വയസില്‍ അമ്മ വസൂരി വന്ന് മരിച്ചു. 11 വയസായപ്പോള്‍ അഛനും. പിന്നീട് സഹോദരിയുടെ തണലിലായിരുന്നു. അനാഥത്വത്തിന്റെ കൈയ്പ് നീര്‍ അനുഭവപ്പെട്ടെങ്കിലും പഠിക്കണമെന്ന മോഹം പുന്നപ്ര സ്‌കൂളുകളിലെത്തിച്ചു. എന്നാല്‍ സവര്‍ണ കുട്ടികള്‍ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചു. അവര്‍ക്ക് മുന്നില്‍ കീഴടങ്ങാതെ ബല്‍റ്റൂരിയടിച്ചോടിച്ചായിരുന്ന വി.എസിന്റെ ആദ്യ പോരാട്ടം തുടങ്ങിയത്. ജാതി വ്യവസ്ഥതയോട് പോരാടുനുറച്ച വി.എസിന് പക്ഷേ ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസില്‍ പഠിപ്പവസാനിപ്പിച്ചു. പിന്നീട് ചേട്ടന്റെ തയ്യല്‍ക്കടയിലേക്ക്. അഅവിടത്തെ ജോലി കൊണ്ടും വിശപ്പടക്കാന്‍ കഴിയാതെ ആയതോടെ സായിപ്പിന്റെ കയര്‍ ഫാക്ടറിയിലെത്തിച്ചു. പക്ഷേ അവിടെയും പോരാട്ട വീര്യം ഉള്ളിലുള്ള വി.എസ് അവിടെയും കലഹിച്ചു. കുറഞ്ഞ കൂലിയും നടുവൊടിക്കുന്ന ജോലിയും മോശമായ തൊഴില്‍ സാഹചര്യങ്ങള്‍. മറ്റെന്തും സഹിക്കാം കൂലി കൂട്ടി ചോദിക്കാന്‍ അവന്‍ തൊഴിലാളികളോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. നെഞ്ചു നിവര്‍ത്തി തലയുയര്‍ത്തി അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ അവരെ പ്രേരിപ്പിച്ചു. ഒരു വര്‍ഷത്തിനിടെ ആ പതിനാറുകാരന്‍ തൊഴിലാളികളുടെ കണ്ണിലുണ്ണിയും മുതലാളിമാരുടെ കണ്ണിലെ കരടുമായി. അവിടെ നിന്നു തുടങ്ങി വി.എസിന്റെ കനല്‍വഴികളിലൂടെയുള്ള യാത്ര.
ദുരിത ജീവിതം മാത്രമറിയാവുന്ന തൊഴിലാളി വര്‍ഗത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ കരുത്തും പ്രതീക്ഷയുമായി വേലിക്കകത്ത് ശങ്കരന്‍ അച്ചുതാന്ദന്‍ വളര്‍ന്നു. പിന്നീട് കുട്ടനാട്ടിലെ ചേറില്‍ പണിയെടുക്കുന്നവരിലേക്കിറങ്ങി. പതിറ്റാണ്ടുകളായി ജന്മിമാര്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നിന്നിരുന്ന തൊഴിലാളികള്‍ കൂലി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് സമരം തുടങ്ങി. ഇന്‍ക്വിലാബിന്റെ ഇടിമുഴക്കം കുട്ടനാടിന്റെ വയലേലകളില്‍ കൊടുങ്കാറ്റായി. അച്ചുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് തെമ്മാടിയെ വെട്ടിനുറുക്കി കൊല്ലാന്‍ ജന്മിമാര്‍ ഉത്തരവിട്ടു. കൊടിയ മര്‍ദ്ദനങ്ങള്‍, ചെറുത്ത് നില്‍പുകള്‍ പ്രതിഷേധങ്ങള്‍ പിന്നെ ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരം. ഒളിവ് ജീവിതം, അറസ്റ്റ്, ദീവസങ്ങള്‍ നീണ്ട പൊലിസ് മര്‍ദ്ദനം. അങ്ങനെ വി.എസ് കനലായും കരുത്തായും മാറി.
പുന്നപ്ര വയലാര്‍ സമര കാലത്ത് പൊലിസ മര്‍ദിച്ചവശനാക്കിയപ്പോള്‍ മരിച്ചെന്ന് കരുതി കാട്ടിലേക്ക് വലിച്ചെറിഞ്ഞിടത്ത് നിന്ന് വി.എസ് എന്ന ചെറുപ്പക്കാരന്‍ തിരിച്ച് വന്നു. അവിടെ നിന്ന് തുടങ്ങി അഴിമതിക്കും കൈയേറ്റത്തിനും തൊഴിലാളി ദ്രോഹത്തിനുമെതിരേ ശബ്ദവുമായി. വേലിക്കകത്ത് ശങ്കരന്‍ അച്ചുതാന്ദന്‍ വി.എസ് എന്ന രണ്ടക്ഷരത്തില്‍ ചുരുക്കിയ ഒരു നൂറ്റാണ്ട് സമര പോരാട്ടത്തിന്റെ കാലം കൂടിയായി. നയവ്യതിയാനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം,വെട്ടിപ്പിടിക്കലുകള്‍, വെട്ടിനിരത്തലുകള്‍ കടുത്ത വിഭാഗീയ പോരാട്ടങ്ങള്‍ അങ്ങനെയങ്ങനെ കേരള രാഷ്ട്രീയം വി.എസ് തനിക്കൊപ്പമാക്കി. പിന്നീട് കണ്ടത് വി.എസ് എന്ന രണ്ടക്ഷരം ലക്ഷോപലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമാകുന്നതായിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാരണവരായി. സീറ്റ് നിഷേധിച്ചവരോടും, പരിഹസിച്ചവരോടും ഒറ്റപ്പെടുത്തിയവരോടുമൊക്കെ അദ്ദേഹം വെടിയുണ്ടയുടെയും തൂക്കുമരത്തിന്റെയും വാരിക്കുന്തത്തിന്റെയും രക്തമിറ്റുന്ന കഥകള്‍ പറഞ്ഞു മൂലക്കിരുത്തി. പാര്‍ട്ടിയില്‍ വിഭാഗിയത കൊടി കുത്തി വാഴുമ്പോഴും പോളിറ്റ് ബ്യൂറോയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടും ഒഴിവാക്കാന്‍ വയ്യാത്ത ശക്തിയായി വി.എസ് മാറി. വി.എസിനെ ഒഴിവാക്കിയുള്ള പാര്‍ട്ടി എന്ന മോഹം നടക്കാതെ പോയത് വി.എസിന്റെ ജനകീയതയാണ്. വിശ്രമ ജീവിതത്തിലായിട്ടും സി.പി.എം സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കി വച്ചതും ആ ജനകീയതയാണ്.
സഖാവ് കൃഷ്ണപിള്ള കൈപിടിച്ചുയര്‍ത്തി
കോണ്‍ഗ്രസുകാരാനായാണ് വി.എസിന്റെ തുടക്കം. 1939 ലാണ് സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്വതന്ത്ര്യസമരത്തിന്റെ ഭാഗമായ വി.എസ് പതിനേഴാം വയസില്‍ സഖാവ് കൃഷ്ണപിള്ളയെ കണ്ടെത്തും വരെ വി.എസ് ഒരു കോണ്‍ഗ്രസുകാരനായിരുന്നു. വീറും വാശിയും ഉള്ള ചെറുപ്പക്കാരനെ കൃഷ്ണപിള്ള പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചു. 1940ല്‍ പതിനേഴാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. കൃഷ്ണപിള്ളയുടെ കണ്ടെത്തല്‍ തെറ്റിയില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് വി.എസ് വളര്‍ന്നു. 1952ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954ല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അംഗമായി. 1956ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1959ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സി.പി.എം രൂപീകൃതമായി. അന്ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ വിട്ടിറങ്ങിയ 32 നേതാക്കളാണ് സി.പി.എം എന്ന പാര്‍ട്ടിയുണ്ടാക്കിയത്. അതിലൊരാള്‍ വി.എസ് ആയിരുന്നു. 1964ല്‍ സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായി. 1970 വരെ അത് തുടര്‍ന്നു. 1980 മുതല്‍ 1991 വരെ മൂന്നു തവണ സംസ്ഥാന സെക്രട്ടറിയായി. 1986 മുതല്‍ 2009 വരെ 23 വര്‍ഷം പോളിറ്റ് ബ്യൂറോയില്‍ അംഗം. 1965 മുതല്‍ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏഴു തവണ വിജയിച്ചു. 2006-2011ല്‍ മുഖ്യമന്ത്രിയായി. അപ്പോള്‍ വി.എസിന്റെ പ്രായം 83. ഏറ്റവും കൂടിയ പ്രായത്തില്‍ കേരളത്തിലെ മുഖ്യമന്ത്രിയാകുന്ന ആളായി അദ്ദേഹം മാറി. 1992, 2001, 2011 എന്നീ നിയമസഭകളില്‍ പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതല്‍ 2001 വരെ ഇടതുമുന്നണിയുടെ കണ്‍വീനറായും 2016 ഓഗസ്റ്റ് 9 മുതല്‍ 2021 ജനുവരി 31 വരെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. ഏഴു വര്‍ഷം ദേശാഭിമാനിയുടെ പത്രാധിപരായി. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക പ്രസിദ്ധീകരണമായിരുന്ന ചിന്തയുടെ പത്രാധിപരായിരുന്നു ദീര്‍ഘകാലം.
ആ 32 പേരും മണ്‍മറഞ്ഞു
1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് വിട്ടിറങ്ങി സി.പി.എം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരുന്ന വി.എസും യാത്രയായി. ബദ്ധശത്രുവായ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ശ്രമിച്ച എസ്.എ ഡാങ്കെയെ പുറത്താക്കണമെന്ന ആവശ്യം 1964 ഏപ്രില്‍ 11ന് ചേര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ദേശീയ കൗണ്‍സിലിലെ 65 അംഗങ്ങളില്‍ എ.കെ.ജി, സുന്ദരയ്യ, ജ്യോതി ബസു, എന്‍.ശങ്കരയ്യയുമടക്കം 32 പേര്‍ ഇറങ്ങിപ്പോന്നു. ഇതില്‍ ഏഴുമലയാളികളുമുണ്ടായിരുന്നു. എ.കെ. ഗോപാലന്‍, ഇ.എം.എസ് നമ്പൂതിരിപ്പാട്, എ.വി. കുഞ്ഞമ്പു, സി.എച്ച് കണാരന്‍, ഇ.കെ. നായനാര്‍, വി.എസ്. അച്യുതാനന്ദന്‍, ഇ.കെ ഇമ്പിച്ചിബാവ എന്നിവരായിരുന്നു കേരളത്തില്‍ നിന്നുള്ളവര്‍. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജിയുടെ വിന്‍ഡേസ് പ്ലേസിലെ വസതിയില്‍ യോഗം ചേര്‍ന്ന് സി.പി.എം എന്ന പാര്‍ട്ടിയുണ്ടാക്കി. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴുവരെ കൊല്‍ക്കത്തയില്‍ നടന്ന ഈ പാര്‍ട്ടി കോണ്‍ഗ്രസില്‍ പി. സുന്ദരയ്യയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പി.സുന്ദരയ്യ, എ.കെ. ഗോപാലന്‍, ഇ.എം.എസ് നമ്പൂതിരിപ്പാട്, പി.രാമമൂര്‍ത്തി, പ്രമോദ് ദാസ് ഗുപ്ത, എം.ബസവപുന്നയ്യ, ഹര്‍കിഷന്‍ സിങ് സുര്‍ജീത്, ജ്യോതി ബസു, രണദിവെ എന്നിവരടങ്ങുന്ന ഒമ്പതംഗ പൊളിറ്റ്ബ്യൂറോയും രൂപീകരിച്ചു. ഇനി ആ 32 പേരില്‍ ആരുമില്ല.
വി.എസ് എന്ന ജനകീയന്‍
സംസ്ഥാന രാഷ്ട്രീയത്തിന്റെ തന്നെ കൊടിയടയാളമായി മാറിയ വി.എസ് എന്നും ജനങ്ങള്‍ക്കൊപ്പമായിരുന്നു. നീട്ടിയും കുറുക്കിയും പരിഹാസം വാരി വിതറിയുമുള്ള പ്രസംഗം ജനങ്ങളെ വി.എസിലേക്ക് അടുപ്പിച്ചു. പാര്‍ട്ടി വി.എസിലൂടെ വളര്‍ന്നു. രാഷ്ട്രീയ എതിരാളികളൂടെ വിമര്‍ശനങ്ങള്‍ക്ക് അതേ പോലെ മറുപടി കൊടുത്തു. പാര്‍ട്ടിക്കെതിരേ പടവാളെടുത്ത മാധ്യമങ്ങള്‍ക്ക് അവരുടെ വേദിയിലെത്തി മറുപടി നല്‍കി. പ്രായംകൂടും തോറും വി.എസിന്റെ സ്വരം പാര്‍ട്ടിയെ വളര്‍ത്തുകയും ജനകീയമാക്കുകയും ചെയ്തു. ജനകീയനായ കമ്മ്യൂണിസറ്റാണ് വി.എസ്. നാലുതലമുറകളെ ആവേശപൂര്‍വ്വം നയിച്ച നേതാവ്. അഴിമതി ഭൂമികയ്യേറ്റം തൊഴില്‍ പ്രശ്‌നം പരിസ്ഥിതി സ്ത്രീപീഢനങ്ങള്‍ തുടങ്ങി ജനങ്ങളെയും പ്രകൃതിയെയും ബാധിക്കുന്ന സകലമാന പ്രശ്‌നങ്ങളിലും ഇടപെട്ട് പുതിയ പോര്‍മുഖം തുറന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതകളെ ഒരു മുഖ്യധാരാ രാഷ്ട്രീയ മുദ്രാവാക്യമാക്കി മാറ്റി. വയലിടങ്ങളില്‍ മണിമാളിക പൊങ്ങാന്‍ അനുവദിക്കാതെ സമരം ചെയ്തു. അന്ന് വെട്ടി നിരത്തല്‍ സമരമെന്ന് അധിക്ഷേപിച്ചവരെ കൊണ്ട് നെല്‍ വയല്‍ സമരമെന്ന് പറയിപ്പിച്ചു. പാര്‍ട്ടിക്കകത്തെ വിഭാഗീയതയില്‍ ഒരുഭാഗത്ത് എന്നും വി.എസ് ഉണ്ടായിരുന്നു. ആദ്യം നായനാരും പിന്നീട് പിണറായി വിജയനും എതിരാളികള്‍. പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്ന കാലം വി.എസിന്റെ ജനകീയ നേതാവിലേക്കുള്ള പ്രവേശനത്തിന്റെ സമയമായിരുന്നു. പാമോലിന്‍, ലാവ്‌ലിന്‍, ഐസ്‌ക്രീം പാര്‍ലര്‍, ഇടമലയാര്‍ എന്നീ വിവാദ കേസുകളില്‍ ഒറ്റയ്ക്ക് പോരാടി. എന്‍ഡോസള്‍ഫാന്‍, പ്ലാച്ചിമട കൊക്കോക്കോള വിരുദ്ധ സമരം എന്നിങ്ങനെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തു. മതികെട്ടാന്‍മല നടന്നുകയറി. സൂര്യനെല്ലിയിലെ പാവം പെണ്‍കുട്ടിയ്ക്ക് താങ്ങും തണലുമായി ആ മനുഷ്യന്‍ നിന്നു. മൂന്നാറിലെ തോട്ടം തൊഴിലാളികളെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു. അങ്ങനെ, സമരമെന്നാല്‍, കേരളത്തിന് വിഎസായി.ആ നാവിന്റെ ചൂട് ദേശീയ രാഷ്ട്രീയം ചര്‍ച്ച ചെയ്തു. എല്ലാക്കാലവും നിലപാടുകള്‍ തുറന്നുപറയാന്‍ വി.എസ് കാണിച്ച ധൈര്യവും ആര്‍ജ്ജവവുമാണ് അദ്ദേഹത്തിന് ഒരുപോലെ ആരാധകരേയും വിമര്‍ശകരേയും നേടി കൊടുത്തത്.
വി.എസിനായി അണികള്‍ തെരുവില്‍
2016 മാര്‍ച്ചില്‍ നിയമസഭ തിരഞ്ഞെടുപ്പിന് സി.പി.എം സ്ഥാനാര്‍ഥികളായി. ഭരണ പ്രതീക്ഷ ഉണ്ടായിരുന്ന തിരഞ്ഞെടുപ്പില്‍ വി.എസിന്‍െ മുഖ്യമന്ത്രി സ്ഥാനം വെട്ടാന്‍ പ്രകാശ് കാരാട്ട് നേതൃത്വം നല്‍കുന്ന പാര്‍ട്ടി വി.എസിനെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സ്ഥാനാര്‍ഥി തീരുമാനം പുറത്തു വന്നതിനു പിന്നാലെ വി.എസ് അണികളുടെ രോഷം ആളിക്കത്തി. അന്നത്തെ പാര്‍ട്ടി ആസ്ഥാനമായിരുന്ന എ.കെ.ജി സെന്ററിലേക്ക് പ്രതിഷേധമെത്തി. തെരുവുകള്‍ സമര കേന്ദ്രങ്ങളായി. ഇതിനു മുന്നില്‍ പാര്‍ട്ടി തോറ്റു. വി.എസിനെ മലമ്പുഴ സ്ഥാനാര്‍ഥിയാക്കി. ജയിച്ചപ്പോള്‍ വിഭാഗിയതയ്ക്കിടയിലും വി.എസിനെ ജനീയത കൊണ്ട് മുഖ്യമന്ത്രി ആക്കേണ്ടി വന്നു. എന്നാല്‍ ആഭ്യന്തരം കൊടുത്തില്ല. അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ഇടപെട്ട് കോടിയേരിക്ക് നല്‍കി. എന്നാല്‍ വിജിലന്‍സ് വിട്ടു കൊടുക്കാന്‍ വി.എസ് തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാവങ്ങളുടെ പടനായകൻ വിട പറഞ്ഞിരിക്കുന്നു; വി.എസിന് അനുശോചനമറിയിച്ച് സ്പീക്കർ എ.എൻ ഷംസീർ
Kerala
• 13 hours ago
'കണ്ണേ കരളേ വി.എസേ' കേരള രാഷ്ട്രീയത്തെ ഉഴുതുമറിച്ച വി.എസ് എന്ന വിപ്ലവ നക്ഷത്രം
Kerala
• 13 hours ago
ദുബൈ മെട്രോ ബ്ലൂ ലൈൻ, ഇത്തിഹാദ് റെയിൽ നിർമ്മാണ പ്രവർത്തനങ്ങൾ; യുഎഇയിൽ റോഡുകൾ അടച്ചിടും
uae
• 13 hours ago
വിഎസ്സിന് ആലപ്പുഴയില്‍ അന്ത്യവിശ്രമം: സംസ്‌കാരം ബുധനാഴ്ച,ഇന്ന് രാത്രി മുതൽ തിരുവനന്തപുരത്ത് പൊതുദർശനം
Kerala
• 14 hours ago
മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അന്തരിച്ചു
Kerala
• 14 hours ago
പൗരന്മാരുടെ ഭവന നിർമ്മാണ തർക്കങ്ങൾ: പുതിയ നിയമവുമായി ഷെയ്ഖ് മുഹമ്മദ്; 2026 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ
uae
• 14 hours ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വിഎസിനെ കാണാന്‍ മുഖ്യമന്ത്രി ആശുപത്രിയില്‍
Kerala
• 14 hours ago
സര്‍വേ ഫലങ്ങള്‍ അമ്പരിപ്പിക്കുന്നത്; 58 ശതമാനം വിദ്യാര്‍ഥികളും പഠനത്തിനായി ഉപയോഗിക്കുന്നത് എഐ
Kerala
• 15 hours ago
ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലനം വിമാനം ധാക്കയിലെ സ്‌കൂളിലേക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് പരുക്ക്
International
• 15 hours ago
വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്കെതിരെ പൊലിസിൽ പരാതി നൽകി എസ്‍എൻഡിപി സംരക്ഷണ സമിതി
Kerala
• 15 hours ago
കോട്ടയത്ത് കരിക്കിടാന്‍ തെങ്ങില്‍ കയറിയ യുവാവിനെ തെങ്ങിന്റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം ഫയര്‍ഫോഴ്സ് എത്തി താഴേക്കിറക്കി
Kerala
• 15 hours ago
പ്രഭാത സവാരിക്കിടെ തലകറക്കം; തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
National
• 15 hours ago
കുവൈത്ത് തൊഴിൽ വിപണി: ഇന്ത്യൻ പുരുഷ തൊഴിലാളികളുടെ എണ്ണം കുറയുന്നു
uae
• 16 hours ago
കൊച്ചി - മുംബൈ എയർഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി; ഒഴിവായത് വൻ ദുരന്തം
National
• 17 hours ago
സ്‌കൂള്‍ സമയത്തില്‍ മാറ്റമില്ലെന്ന് മന്ത്രി ശിവന്‍കുട്ടി; സമസ്ത ഉള്‍പ്പെടെയുള്ളവരെ യോഗത്തില്‍ ബോധ്യപ്പെടുത്തും
Kerala
• 18 hours ago
കാർത്തികപ്പള്ളി സ്‌കൂളിന്റെ മേൽക്കൂര തകർന്ന സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; കയ്യേറ്റം ചെയ്ത് സിപിഎം പ്രവർത്തകർ, മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം
Kerala
• 19 hours ago
ഗസ്സയിലേക്കുള്ള യുഎഇയുടെ ഏറ്റവും വലിയ മാനുഷിക സഹായം; ഖലീഫ ഹ്യുമാനിറ്റേറിയൻ എയർ ഷിപ്പ് യാത്ര തുടങ്ങി
uae
• 19 hours ago
'നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചപ്പോൾ അയാൾ അഭിനന്ദിച്ചു, ഞങ്ങളുടെ രക്തത്തിന്റെ പേരിൽ പണം പിരിക്കുന്നു, ഒരു ഇടപെടലും നടത്തിയിട്ടില്ല' - സാമുവൽ ജെറോമിനെ തള്ളി തലാലിന്റെ സഹോദരൻ
Kerala
• 19 hours ago
പത്തനംതിട്ടയില്‍ അമ്മയും, അച്ഛനും, മകനും ആത്മഹത്യക്ക് ശ്രമിച്ചു; അമ്മ മരിച്ചു; മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍
Kerala
• 17 hours ago
മുംബൈ ട്രെയിൻ സ്ഫോടന പരമ്പര: 12 പ്രതികളെയും വെറുതെ വിട്ടു, വധശിക്ഷയും ജീവപര്യന്തവും റദ്ദാക്കി
National
• 17 hours ago
അതുല്യയുടെ ദുരൂഹ മരണം: സതീഷിനെ ഷാർജയിലെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
Kerala
• 18 hours ago