
ഇല്ല, ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ

നീട്ടലും കുറക്കലും, സാധാരണക്കാരനെ കൈയിലെടുക്കുന്ന നീണ്ട പ്രസംഗം മാത്രമല്ല ഏഴുപതിറ്റാണ്ട് കമ്മ്യൂണിസറ്റ് രാഷ്ട്രീയത്തിലുടെ ഒപ്പം നിന്ന ശബ്ദം കൂടിയാണ് വി.എസ്. ഒഴുകിയെത്തുന്ന ജനസാഗരങ്ങൾക്ക് മുന്നിൽ ചെഞ്ചോര ചെങ്കൊടി പുതച്ച് ആരവങ്ങൾക്ക് നടുവിൽ നിശ്ചലമായി കിടക്കുമ്പോഴും നൂറ്റാണ്ടിന്റെ ശബ്ദമായി വി.എസ് മുഴങ്ങുന്നുണ്ട്. കണ്ണേ കരളേ വി.എസേ ആയിരമായിരം അഭിവാദ്യങ്ങൾ എന്ന് മുഷ്ടി ചുരുട്ടി വാനിലുയർത്തുന്ന മുദ്രാവാക്യങ്ങൾ കേരളത്തിൽ മുഴങ്ങുന്നു. കണ്ണേ കരളേ വി.എസേ, ഇല്ല ഇല്ല മരിക്കില്ല ജീവിക്കുന്നു ഞങ്ങളിലൂടെ, ലാൽ സലാം, ലാൽ സലാം.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിൽ ശക്തിയായിരുന്ന വി.എസിന്റെ ജീവിതം സാധാരണക്കാർക്ക് മാത്രമായി ഉഴിഞ്ഞു വച്ചതായിരുന്നു. ആരാണ് വി.എസ്, സമവായങ്ങളില്ലാത്ത സമവാക്യങ്ങളുടെ മറുവാക്കാണ് വി.എസ്. പുന്നപ്ര വയലാറിലെ കനലാണ് തല നരച്ചിട്ടും ചടുല യൗവ്വനമായി സാധാരണക്കാരനൊപ്പം നിന്നത്.
വി.എസ്, വേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദൻ ആരായിരുന്നു? കൂലി വേലക്കാരന്റെ പട്ടിണി പാവങ്ങളുടെ നേതാവ്. പുന്നപ്ര സമര ഭൂമിയിൽ രക്തപുഷ്പങ്ങൾ അർപ്പിച്ച് ഭരണം തുടങ്ങിയ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ആദ്യ പരീക്ഷണം ദേവികുളത്ത് നടന്ന ഉപ തിരഞ്ഞെടുപ്പായിരുന്നു. റോസമ്മ പുന്നൂസ് ഇടതു സ്ഥാനാർഥി. അന്ന് ഇ.എം.എസിന് മറു ചോദ്യ മില്ലായിരുന്നു ഉത്തരവദിത്വം ഏൽപ്പിക്കാൻ അർഹൻ വി.എസ് തന്നെ. പി.കൃഷ്ണപിള്ളയുടെ ശിഷ്യൻ. വിജയിപ്പിക്കാനുള്ള ദൗത്യം കുട്ടനാട്ടിലെ സാധരാണക്കാരുടെ നേതാവായ വി.എസിനെ ഏൽപ്പിച്ചു. വി.എസ് മലകയറി തോട്ടം തൊഴിലാളികൾക്കൊപ്പം രാവും പകലും നിന്ന് റോസമ്മ പുന്നൂസിനെ നിയമസഭയിലെത്തിച്ചു ഈ പുന്നപ്രക്കാരൻ. അതേ അതാണ് വി.എസ്. വി.എസിനെ മുന്നിൽ നിർത്തിയാണ് പാർട്ടി ഇ.എം.എസിന്റെ കാലം മുതൽ ഒന്നാം പിണറായി സർക്കാരിന്റെ കാലം വരെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. കടുത്ത വിഭാഗിയതയും കണ്ണൂർ ലോബിയുടെയും പിടിയിൽ നിന്ന് പാർട്ടിയെയും അണികളെയും ഒരു പരിധി വരെ സംരക്ഷിച്ച് പോന്നതും സാധാരണക്കാരനൊപ്പം ജീവിച്ച വി.എസ് എന്ന രണ്ടക്ഷരത്തിന്റെ കരുത്താർജിച്ച വിപ്ലവ വീര്യമായിരുന്നു.
കനാലായി കരുത്തായി വളരുമ്പോഴും സംഘടന നടപടികൾക്ക് വിധേയമാകേണ്ടി വന്നു പലപ്പോഴും. ആദ്യമായി നടപടി നേരിട്ടത് 1964ലാണ്. അന്ന് ഇന്ത്യ ചൈന യുദ്ധകാലത്ത് വി.എസ് ഉൾപ്പെടെ പാർട്ടി സഖാക്കളെയെല്ലാം ചൈനീസ് ചാരനെന്ന് മുദ്രകുത്തി ജയിലിലടച്ചപ്പോൾ ജയലിനുള്ളിൽ വി.എസ് രക്തദാന പ്രചാരകനായി. അതിർത്തിയിൽ യുദ്ധം ചെയ്യുന്ന ഇൻഡോ ചൈന ജവാന്മാർക്ക് രക്തം ദാനം ചെയ്യണമെന്നായിരുന്നു പ്രചാരണം. അവർക്ക് രക്തംദാനം ചെയ്തു അന്നത്തെ യുവ വിപ്ലവകാരിയായ വി.എസ്. ഇതിന്റെ പേരിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് തരം താഴ്ത്തി. 1998ൽ പാലക്കാട് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ വെട്ടി നിരത്തലിന്റെ പേരിലായിരുന്നു രണ്ടാമത്തെ നടപടി. പാർട്ടി കേന്ദ്ര കമ്മിറ്റി വി.എസിനെ താക്കീത് ചെയ്തു. പാർട്ടിയിലെ വിരുദ്ധപക്ഷക്കാരോട് വി.എസ് കാണിക്കുന്ന ശത്രുദാ മനോഭാവം മാറ്റണമെന്നായിരുന്നു കേന്ദ്ര നേതൃതം താക്കീതിനൊപ്പം ആവശ്യപ്പെട്ടത്.
പിണറായി വിജയനും വി.സം, രണ്ടും തട്ടിൽ നിന്ന് വിഭാഗിയതയുടെ വാളോങ്ങിയതിനായിരുന്നു അടുത്ത നടപടി. ലാവ്‌ലിന്റെ പേരിൽ പരസ്പരം വാക്‌പോര് നടത്തിയതിന് 2007 മേയ് 26ന് വി.എസിനെയും പിണറായി വിജയനെയും പാർട്ടി പോളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവാക്കി. 2007 ഒക്‌ടോബറിൽ പി.ബിയിൽ വി.എസ് തിരിച്ചെത്തിയെങ്കിലും സംഘടനാ തത്വങ്ങളും അച്ചടക്കവും ലംഘിച്ചുവെന്ന് ആരോപിച്ച് 2009 ജൂലൈ 13ന് വി.എസ് വീണ്ടും പി.ബിക്ക് പുറത്തായി. അന്ന് വി.എസ് മുഖ്യമന്ത്രിയായിരുന്നു. എന്നാൽ ജനപിന്തുണയുള്ള വി.എസിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാൽ തിരിച്ചടി നേരിടുമെന്ന വിലയിരുത്തലിനെ തുടർന്ന് മുഖ്യമന്ത്രി കസേരയിൽ പാർട്ടി തൊട്ടില്ല. ഇടതു മുന്നണി സർക്കാർ എ.ഡി.ബിയിൽ നിന്ന് വായ്പ എടുക്കുന്നതിനെതിരേ പറഞ്ഞതിനും പാർട്ടി നടപടി നേരിട്ടു. ടി.പി ചന്ദ്രശേഖരൻ വധത്തിൽ പാർട്ടി നിലാപടുകൾക്കെതിരേ ശബ്ദമുയർത്തിയതിനും പാർട്ടി നടപടി നേരിട്ടു. എന്നാൽ നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് ദിവസം പാർട്ടിയെയും മുന്നണിയെയും പ്രതികൂടടിലാക്കി ടി.പിയുടെ വീട് സന്ദർശിച്ച് ഇതിന് പകരം തീർത്തു. താനെടുത്ത പരസ്യ നിലാപടുകളിൽ പാർട്ടിയിൽ ഒറ്റപ്പെട്ടുവെങ്കിലും ജന മനസുകളിൽ ഉരുക്ക് പോലെ ഇടം നേടാൻ കഴിഞ്ഞു വി.എസിന്.
സർ സി.പിയുടെ അമേരിക്കൻ മോഡലിനെതിരേ ചോരാവീഴ്ത്തി പോരാടിയ വിപ്ലവ മണ്ണിൽ നിന്ന് ഉദിച്ചുയർന്ന അവരുടെ നേരവകാശിയായ വി.എസ് എന്ന സൂര്യനെ ജന മനസുകളിൽ നിന്ന് അടർത്തി മാറ്റാൻ വിഭാഗിയതയ്ക്ക് നേതൃത്വം നൽകിയവർക്കോ എതിർ രാഷ്ട്രീയ പാർട്ടിക്കാർക്കോ കഴിഞ്ഞില്ല. ശരിയെന്ന നിലപാടുകൾക്കൊപ്പം ഏതറ്റംവരെയും പോരാടാൻ വി.എസിന് കഴിഞ്ഞു. അത് കോടതികളിലായാലും തെരുവുളിലായാലും. പല കേസുകളിലും നിയമ പോരാട്ടത്തിന്റെ അങ്ങേയറ്റം വരെ വി.എസ് പോയി. പ്രതി സ്ഥാനത്ത് നിന്നവരെ ശത്രുവായി കണ്ടില്ല, പോരാട്ടം നിലാപടുകൾക്കൊപ്പമായിരുന്നു. മണ്ണിനും മനുഷ്യനുമായി വേണ്ടി പോരാടിയ വി.എസ് ജനനായകനായി വളർന്നു. സി.പി.എം വെല്ലു വിളികൾ ഉയർത്തിയിരുന്ന എൻപതുകളുടെ കാലഘട്ടത്തിൽ ഒരു പതിറ്റാണ്ടിലധികം പാർട്ടി സെക്രട്ടറിയുടെ കസേരയിലിരുന്ന് പാർട്ടിയെ വളർത്തി. അടിയന്തിരാവസ്ഥയും പാർട്ടിയുടെ എല്ലാമായിരുന്ന എ.കെ.ജിയുടെ വിയോഗവും തളർത്തിയ പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തുകയും ബഹുജന പിന്തുണ ശക്തി പ്പെടുത്തുക എന്ന വെല്ലുവിളി പാർട്ടി സെക്രട്ടറി സ്ഥാനത്ത് ഇരുന്നു കൊണ്ട് നേരിട്ടു. ലീഗുമായി സഹകരിക്കണമെന്ന പാർട്ടിയിലെ മലബാർ ലോബിയുടെ ശക്തമായ ആവശ്യത്തെ ബദൽ രേഖയിലൂടെ നിർവീര്യമാക്കി. പാർട്ടിയുടെ ശക്തനായ നേതാവ് എം.വി രാഘവൻ കലഹിച്ച് പാർട്ടി കപ്പലിൽ നിന്ന് പുറത്ത് ചാടിയേേപ്പാൾ കാറ്റിലും കോളിലും ഉലയാതെ പാർട്ടിയെ കാത്ത കപ്പിത്താനായിരുന്നു വി.എസ്. ഒരു വർഗീയ ശക്തികളോടും കൂട്ടു കൂടില്ലെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങി 1987ൽ ഇടതുമുന്നണിയെ സംസ്ഥാന ഭരണത്തിലെത്തിച്ചു. ഇ.കെ നായനാർ മുഖ്യമന്ത്രിയായി. വി.എസ് എന്ന പാർട്ടി സെക്രട്ടറി ഭരണത്തിന്റെ ചുക്കാൻ പിടിച്ചു.
കാബിനറ്റ് നോട്ടുകൾക്ക് എ.കെ.ജി കെസന്ററിൽ നിന്ന് തീരുമാനമുണ്ടാക്കി. ജന വിരുദ്ധ നയങ്ങൾക്ക് വി.എസിന്റെ ചുമപ്പ് മഷി പുരണ്ടു. ജനപ്രിയ നിർദേശങ്ങൾ എ.കെ.ജി സെന്ററിൽ നിന്ന് സെക്രട്ടറിയേറ്റിലേക്കെത്തി. നായനാർക്ക് ശേഷം വി.എസ് എന്ന ഭരണ തുടർച്ച ഇടതുമുന്നണി ചർച്ച ചെയ്ത നാളുകളായിരുന്നു അന്ന്.
1991ൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ പാർട്ടി കപ്പിത്താനായിരുന്ന വി.എസിന്റെ കണക്ക് കൂട്ടലുകൾ തെറ്റി. രാജീവ് ഗാന്ധിയുടെ മരണം ഇടിത്തീ പോലെ പാർട്ടിയെയും ഇടതു മുന്നണിയെയും വിഴുങ്ങി. ഭരണതുടർച്ച സ്വപ്‌നം പൊലിഞ്ഞു. അഹതാപ തരംഗത്തിൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായി. പിന്നാലെ ഇ.കെ നായനാർ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എത്തി. വി.എസ് പ്രതിപക്ഷ നേതാവും. പിന്നെ സമര പോരാട്ടങ്ങളുടെ നാളുകളായിരുന്നു. പാർട്ടി ഭരണം തിരിച്ചു പിടിക്കാനുള്ള ജന പിന്തുണ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉറപ്പാക്കി. അടുത്ത മുഖ്യമന്ത്രി വി.എസ് തന്നെ. 1996ൽ വി.എസിനെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടു. പാർട്ടി ജയിച്ചു, പക്ഷേ മുഖ്യമന്ത്രിയാകേണ്ട വി.എസ് മാരാരിക്കുളത്ത് തോറ്റു. സുശീല ഗോപാലനെ പാർട്ടി മുഖ്യമന്ത്രിയായി തീരുമാനിച്ചുവെങ്കിലും വോട്ടിങ്ങിലൂടെ മുഖ്യമന്ത്രി കസേര നായനാർ പിടിച്ചെടുത്തു. അവിടെ തുടങ്ങി വിഭാഗിയത. 1998ലെ പാലക്കാട് സമ്മേളനത്തിൽ വി.എസ് പകരം വീട്ടി. മരാരിക്കുളത്ത് തന്നെ തോൽപിച്ച സി.ഐ.ടി.യു പക്ഷത്തെ ഒന്നായി വെട്ടി നിരത്തി. പാലക്കാട് സമ്മേളനത്തിൽ വിഭാഗിയത ചാമ്പലായി എന്ന് അവിടെ പ്രഖ്യാപിച്ചു വി.എസ്. വീണ്ടും പാർട്ടിയിൽ അപ്രമാധിത്യം നേടി.ചടയൻ ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായി. മുന്നെണിയെ നയിക്കാൻ വി.എസും എത്തി. ചടയൻ ഗോവിന്ദൻ മരിച്ചപ്പോൾ പാർട്ടിയെ യുവ രക്തമായ പിണറായി വിജയന്റെ കൈകളിൽ ഏൽപ്പിച്ചു വി.എസ്. നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ രാജി വപ്പിപ്പ് പാർട്ടി കസേരയിലിരുത്തി വി.എസ്. 2001ലെ തിരഞ്ഞെടുപ്പിൽ തന്നെ വീഴ്ത്തിയ മാരാരിക്കുളം വിട്ട് മലമ്പുഴയിലേക്ക് ചുവടുമാറി വി.എസ്. എന്നാൽ വി.എസ് ജയിച്ചു പാർട്ടി തോറ്റു. വി.എസ് വീണ്ടും പ്രതിപക്ഷ നേതാവായി. ഈ കാലത്താണ് വമ്പിച്ച ജന പിന്തുണ നേരിടുന്നത്. ആന്റണി, ഉമ്മൻചാണ്ടി സർക്കാരുകൾക്കെതിരേ നിയമസഭയിലും പുറത്തും പോരാട്ടം ശക്തമാക്കി. കൈയേറ്റം കാണാൻ മതിൽക്കെട്ടാൻ ചോലയുടെ മുകളറ്റം വരെ കയറി. ജനങ്ങൾക്കൊപ്പം നിന്നു. കള്ളമാരെയും പീഡകരെയും ജനമധ്യത്തിൽ തുറന്നു കാട്ടി. ചൂഷണങ്ങൾക്കെതിരേ നിയമപരവും രാഷ്ട്രീയവുമായി പൊരുതി. പീഡകരെ കൈയാമം വച്ച് നടത്തിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ 2001ൽ കണ്ണൂരിൽ തുടങ്ങി 2005ൽ മലപ്പുറത്ത് എത്തിയ വിഭാഗിയത വി.എസിനെ വീഴ്ത്തി. വി.എസിനൊപ്പം നിന്ന എല്ലാവരെയും മലപ്പുറം സമ്മേളനത്തിൽ എതിർ ചേരിയിലുള്ളവർ വീഴ്ത്തി. പാർട്ടിക്കുള്ളിൽ ദുർബലനായി വി.എസ്.പരാജയം ഭക്ഷിച്ചു ജീവിക്കുന്നവനാണെന്ന് എം.എൻ വിജയനെഴുതി. എന്നാൽ വി.എസിനൊപ്പം ജനങ്ങൾ നിന്നു. 2006ലെ തിരഞ്ഞെടുപ്പിൽ വി.എസിന്റെ ജന പിന്തുണയോടെ ഇടതു മുന്നണി വീണ്ടും ഭരണം പിടിച്ചു. വി.എസ് മുഖ്യമന്ത്രിയായി. എന്നാൽ മുഖ്യമന്ത്രിയായിരുന്ന അഞ്ചു വർഷവും അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായുള്ള പോരാട്ട വർഷങ്ങളും കൂടിയായിരുന്നു. എന്നാൽ ജന പിന്തുണ നേടി വി.എസ് മുഖ്യമന്ത്രി കസേരിയിൽ ഇരുന്നു. 68 സീറ്റുളുമായി അടുത്ത വർഷം ഭരണത്തിന്റെ അടുക്കൽ വരെ എത്തിച്ചു വി.എസ്. വി.എസ് വീണ്ടും മുഖ്യമന്ത്രിയാകാതിരിക്കാൻ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ വലിച്ച പാലമാണ് ഭരണത്തുടർച്ച നഷ്ടമായതെന്ന് വി.എസ് പക്ഷക്കാർ പറഞ്ഞു നടന്നു. 88ാം വയസിൽ മൂന്നാം തവണ പ്രതിപക്ഷ നേതാവായ വി.എസ് ആ അഞ്ചു വർഷവും നിയമസഭയിലും പുറത്തും ശക്തനായ പ്രതിപക്ഷ നേതാവായി. ജന പിന്തുണ വർധിപ്പിച്ചു.
വി.എസ് എന്ന കൂന്തമുന അഴിമതിക്കും ചൂഷണങ്ങൾക്കുമെതിരേ പോരാടി. ബാർകോഴയിലും സോളാറിലും ആളിക്കത്തി. കെടാത്ത തീയും ചാകാത്ത പുഴുവിനെയും കുറിച്ച് വി.എസ് അഴിമതിക്കാരെ ഓർമിപ്പിച്ചു. വെള്ളാപ്പള്ളി നടേശനെ മുന്നിൽ നിർത്തി ബി.ജെ.പി കേരളത്തിൽ ആദ്യമായി കേരളത്തിൽ നടത്തിയ പരീക്ഷണം വി.എസ് എന്ന മതിലിൽ തട്ടി തകർന്നു. മതേതര കേരളത്തെ വി.എസ് വാക്ക് കൊണ്ടും നിലപാട് കൊണ്ടും കോട്ട കെട്ടി കാത്തു. 2016ൽ വി.എസ് പാർട്ടിയെ ഭരണത്തിലെത്തിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായി. മലമ്പുഴയിൽ നിന്ന് ജയിച്ചെത്തിയ വി.എസിനെ കാബിനറ്റ് പദവിയോടെ പാർട്ടി ഭരണപരിഷ്‌കാര കമ്മിഷൻ തലപ്പത്തിരുത്തി. പതിയെ പതിയെ പ്രായം വി.എസിനെ കീഴടക്കി. പിന്നെ മകന്റെ മുറിയുടെ നാലു ചുവരുൾക്കുള്ളിലൊതുങ്ങി. പിണറായി വിജയന്റെ ഭരണത്തിലെ എല്ലാ കാര്യങ്ങളും അറിയുകയും കമ്മ്യൂണിസറ്റ് പാർട്ടിയുടെ കർക്കശ്യ മതിലുകൾ പൊളിച്ചെഴുതിയ വി.എസിന് മറുപടി പറയാനാകാതെ നിശബ്ദനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്
Kerala
• a day ago
തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം
Kerala
• a day ago
'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി
National
• a day ago
സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക്
National
• a day ago
ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി
International
• a day ago
ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി
uae
• a day ago
'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
National
• a day ago
സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
Saudi-arabia
• a day ago
നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി; പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍
International
• a day ago
ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ഗ്രാം!
uae
• a day ago
ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം
uae
• a day ago
ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്
International
• a day ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ
Kerala
• a day ago
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ
uae
• a day ago
ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ
uae
• a day ago
ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം
qatar
• a day ago
ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം
uae
• a day ago
'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി
International
• a day ago
'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്
Kerala
• a day ago
' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
National
• a day ago
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം
National
• a day ago
ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Kerala
• a day ago
അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ
uae
• a day ago