
അടുത്ത ഉപ രാഷ്ട്രപതി ശശി തരൂര്‍?; പരിഗണിക്കുന്നവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് എം.പിയുമെന്ന് സൂചന

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍(74)ന്റെ രാജിക്ക് പിന്നാലെ അടുത്തതാരെന്ന ഊഹാപോഹം പൊടിപൊടിക്കുകയാണ്. അക്കൂട്ടത്തില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ പേരാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. നിലവില്‍ കോണ്‍ഗ്രസുമായി വലിയ സ്വരച്ചേര്‍ച്ചയിലല്ലാത്ത തരൂര്‍ പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ എന്‍.ഡി.എ ചര്‍ച്ച ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. തരൂരിന് പുറമേ കേരള മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ള തുടങ്ങിയവരും പരിഗണനയിലുണ്ടെന്നാണ് സൂചന.
തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ധന്‍കരുടെ രാജി. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച രാജിക്കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും രാജ്യത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക മുന്നേറ്റത്തിനും വികസനത്തിലും സാക്ഷിയാകാന്‍ സാധിച്ചതില്‍ സംതൃപ്തിയുണ്ടെന്നും ധന്‍കര്‍ പറഞ്ഞു. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ക്ക് രാജിക്കത്തില്‍ അദ്ദേഹം നന്ദി അറിയിച്ചു.
2022 ഓഗസ്റ്റ് ആറിന് ഉപരാഷ്ട്രപതിയായി അധികാരമേറ്റ ധന്‍ഖറിന് രണ്ട് വര്‍ഷം ഇനിയും ബാക്കിയുണ്ട്. ഇന്നലെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമിട്ട് രാജ്യസഭ നിയന്ത്രിച്ച ശേഷമായിരുന്നു രാജിപ്രഖ്യാപനം. രാജി രാഷ്ട്രപതി ദ്രൗപദി മുര്‍മു സ്വീകരിച്ചാല്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവന്ഷ് നാരായണിന്റെ അധ്യക്ഷതയില്‍ രാജ്യസഭ വര്‍ഷകാല സമ്മേളനം പുര്‍ത്തിയാക്കുമെന്നാണ് സൂചന. ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാര്‍ വോട്ടു ചെയ്താണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക.
1951 മെയ് 18ന് രാജസ്ഥാനിലെ കിതാന ഗ്രാമത്തില്‍ ജനിച്ച ധന്‍കര്‍ കോളജ് വിദ്യാഭ്യാസത്തിനുശേഷം 1979ല്‍ എല്‍.എല്‍.ബി പാസായി. തുടര്‍ന്ന് അഭിഭാഷകനായി. ഹൈക്കോടതി അഭിഭാഷകനായ ധന്‍കര്‍ സുപ്രിം കോടതിയിലും നിരവധി കേസുകളില്‍ ഹാജരായി. 2019 ജൂലൈ 30ന് പശ്ചിമ ബംഗാള്‍ ഗവര്‍ണറായി. അതോടെ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണറും തമ്മിലെ ശീതസമരത്തിനു തുടക്കമായി. 2022ല്‍ ആണ് ഉപരാഷ്ട്രപതിയായി നിയമിതനായത്. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ ജനതാദളിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച ധന്‍കര്‍ 2003ല്‍ ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
എം.എല്‍.എയായും എം.പിയായും പ്രവര്‍ത്തിച്ച് അനുഭവസമ്പത്തു നേടിയ അദ്ദേഹം 1990ല്‍ ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രിയുമായി. ഉപരാഷ്ട്രപതിയായ ശേഷം സുപ്രിം കോടതിയുടെ വിവിധ ഉത്തരവുകള്ക്കെതിരേയുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായി. ജഡ്ജിമാരെ നിയമിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള മോദി സര്‍ക്കാറിന്റെ ശ്രമത്തിനെതിരേ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ ധന്‍കര്‍ വിമര്‍ശനമുയര്‍ത്തി. നിയമസഭ പാസാക്കിയ ബില്ലുകള്‍ വച്ചുതാമസിപ്പിച്ച തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍ രവിക്കെതിരേ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചപ്പോഴും ധന്‍കര്‍ എതിര് ശബ്ദമുയര്‍ത്തി. പാര്‍ലമെന്റിനു മേല്‍ സുപ്രിം കോടതിക്ക് അധികാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ ആറിന് അദ്ദേഹം കേരളത്തിലെത്തിയിരുന്നു. സുതേഷ് ധന്‍കറാണ് ഭാര്യ. മകള്‍: കാംന.
Jagdeep Dhankhar has resigned as Vice President citing health reasons. With two years left in office, speculation is rife about his successor. Congress MP Shashi Tharoor, along with Arif Mohammed Khan and P.S. Sreedharan Pillai, are reportedly being considered. The NDA is likely to finalize a candidate before the Monsoon Session concludes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ധന്‍കറിന്റെ രാജിക്ക് പിന്നില്‍ ലക്ഷ്യം ബിഹാറോ? നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കാന്‍ ബിജെപി ഒരുങ്ങുന്നതായി സൂചന
National
• 6 hours ago
ഗസ്സയിലെ ഇസ്റാഈല്‍ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് 28 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന; സ്വാഗതം ചെയ്ത് സഊദി
Saudi-arabia
• 6 hours ago
വിഎസിനെ അപമാനിച്ച് ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകന്; പരാതി നല്കി ഡിവൈഎഫ്ഐ
Kerala
• 7 hours ago
'ഉപ്പത്തണലില്ലാതെ അവള് വളര്‍ന്ന 19 വര്‍ഷങ്ങള്‍...'മുംബൈ സ്ഫോടനക്കേസില്‍ 2006ല്‍ തടവിലാക്കപ്പെട്ട് ഇപ്പോള്‍ കുറ്റ വിമുക്തനാക്കിയ അന്‍സാരിയുടെ കുടുംബം പറയുന്നു
National
• 7 hours ago
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ 40കാരന് ദാരുണാന്ത്യം
Kerala
• 8 hours ago
ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനം അവസാനിച്ചു; വിഎസിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക്
Kerala
• 8 hours ago
അതുല്യ ആത്മഹത്യ ചെയ്യില്ല, കൊലപാതകമെന്ന് കുടുംബം; ഷാര്‍ജ പൊലിസില്‍ പരാതി നല്കി
uae
• 9 hours ago
വിഎസിന്റെ മരണത്തില്‍ അധിക്ഷേപ പോസ്റ്റ്; അധ്യാപകന് അറസ്റ്റില്‍
Kerala
• 9 hours ago
കാലം സാക്ഷി! മെസിക്കൊപ്പം ലോക കിരീടം ഉയർത്തിയവൻ രണ്ട് ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു
Football
• 10 hours ago
ദുബൈയില്‍ ട്രാമില്‍ കയറിയ അതിഥിയെ കണ്ട് ഞെട്ടി യാത്രക്കാര്‍; ഫോട്ടോയും വീഡിയോകളുമെടുത്ത് ആളുകള്‍
uae
• 10 hours ago
പരിസ്ഥിതിക്ക് കലഹിച്ച പടനായകൻ
Kerala
• 11 hours ago
24 മണിക്കൂറിനിടെ ഗ്രാമിന് കൂടിയത് 5 ദിര്‍ഹം; ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
uae
• 11 hours ago
വി.എസിനെ കാണാന്‍ ദര്‍ബാര്‍ ഹാളിലും പതിനായിരങ്ങള്‍
Kerala
• 11 hours ago
അബൂദബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
uae
• 11 hours ago
കഴിഞ്ഞ 15 വർഷമായി എന്റെ മനസിലുള്ള വലിയ ആഗ്രഹമാണത്: സഞ്ജു സാംസൺ
Cricket
• 12 hours ago
യുഎഇയില്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഡ്രൈവര്‍ക്ക് പിഴ ചുമത്തുന്നതിനുള്ള കാരണമിത്
uae
• 12 hours ago
വിഎസ് തോൽക്കുമ്പോൾ പാർട്ടി ജയിക്കും
Kerala
• 12 hours ago
വ്യാജ രേഖകള്‍ ചമച്ച് പബ്ലിക് ഫണ്ടില്‍ നിന്ന് 10 ലക്ഷം കുവൈത്തി ദീനാര്‍ തട്ടിയെടുത്തു; മൂന്ന് പേര്‍ക്ക് 7 വര്‍ഷം തടവുശിക്ഷ
Kuwait
• 12 hours ago
രാജസ്ഥാൻ അവനെ പോലൊരു മികച്ച താരത്തെ കണ്ടെത്തിയത് അങ്ങനെയാണ്: സംഗക്കാര
Cricket
• 11 hours ago
യുഎസ് സൈനിക താവളത്തിനെതിരായ ഇറാന് ആക്രമണത്തെ ഖത്തര്‍ പ്രതിരോധിച്ചത് ഇങ്ങനെ; വീഡിയോ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം
qatar
• 11 hours ago
ബിത്ര ദ്വീപ് ഏറ്റെടുക്കൽ നീക്കത്തിനെതിരെ അമിനിയിൽ ശക്തമായ പ്രതിഷേധം
National
• 11 hours ago