
യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ

ദോഹ: അമേരിക്കയുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന യുഎസ് മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് ഖത്തർ. പ്രമുഖ മാധ്യമമായ ആക്സിയോസ് ഉന്നയിച്ച അവകാശവാദങ്ങൾ പൂർണമായും തെറ്റാണെന്ന് വിശേഷിപ്പിച്ച ഖത്തർ, ഇത് ഇരുരാജ്യങ്ങൾക്കുമിടയിൽ വിള്ളൽ വീഴ്ത്താനുള്ള ശ്രമം ആണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
ഖത്തറിന്റെ അന്താരാഷ്ട്ര മാധ്യമ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകളെ തള്ളിക്കളഞ്ഞു.
"മേഖലയിലെ അസ്ഥിരതയിൽ നിന്ന് ലാഭം കൊയ്യാനും സമാധാനത്തെ എതിർക്കാനും ശ്രമിക്കുന്നവരാണ് ഈ വ്യാജ പ്രചാരണത്തിന് പിന്നിൽ," പ്രസ്താവനയിൽ ആരോപിച്ചു. ഖത്തർ-യുഎസ് സുരക്ഷാ, പ്രതിരോധ സഹകരണം എക്കാലത്തേക്കാളും ശക്തമാണ് എന്നും അത് വളർന്നുകൊണ്ടിരിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. "ഇരു രാജ്യങ്ങളും വർഷങ്ങളായി പരസ്പരം പിന്തുണച്ചിട്ടുണ്ട്. ആഗോള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കും," പ്രസ്താവനയിൽ പറയുന്നു.
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആക്സിയോസ് അടക്കമുള്ള മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചത്. ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 3.50ന് ദോഹയിലെ ഹമാസ് നേതാക്കൾ തങ്ങിയ കെട്ടിടത്തിന് ഇസ്‌റാഈൽ ആക്രമണമുണ്ടായത്. 12 തവണയാണ് ഇസ്റാഈൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ അഞ്ച് ഹമാസ് പ്രതിനിധികളും ഖത്തർ സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. അതേസമയം, ഇസ്റാഈൽ ലക്ഷ്യമിട്ട ഹമാസിന്റെ മുൻനിര നേതാക്കൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തിൽ നിരവധി സുരക്ഷ ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
Qatar has dismissed Axios reports suggesting a review of its security partnership with the US, calling them "completely false." The nation emphasizes its robust and growing defense cooperation with the US, aimed at promoting global peace and stability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാർട്ടിയിൽ "പിരിവ്" എന്ന പേരിൽ ലഭിക്കുന്നത് ഒരു ലക്ഷം രൂപ വരെ: കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ ഇന്ന് കോടിപതി; സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്ത്
Kerala
• 15 hours ago
ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു
National
• 15 hours ago
റിയാദിൽ റെസിഡൻഷ്യൽ ഭൂമി വാങ്ങുന്നവർക്ക് ഇനി പുതിയ പ്ലാറ്റ്‌ഫോം
Saudi-arabia
• 15 hours ago
വിജിൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്; കോഴിക്കോട് സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി
Kerala
• 15 hours ago
മെസിയും റൊണാൾഡോയുമല്ല! ഫുട്ബോൾ കാണാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: ഗിൽ
Cricket
• 15 hours ago
വഴിക്കടവിൽ നിന്ന് ബാംഗ്ലൂരിലേക്ക് ബസ് സർവീസ്; ഡ്രൈവർ മദ്യപിച്ച് ബോധരഹിതനായതോടെ യാത്രക്കാർ പെരുവഴിയിൽ കഴിഞ്ഞത് അഞ്ച് മണിക്കൂറോളം
Kerala
• 16 hours ago
ജീവപര്യന്തം തടവ്, ഒരു കോടിരൂപ പിഴ...; രാജസ്ഥാന്‍ മതപരിവര്‍ത്തന നിരോധന നിയമത്തില്‍ കഠിന ശിക്ഷകള്‍; കടുത്ത വകുപ്പുകളും വിവാദവ്യവസ്ഥകളും
National
• 16 hours ago
ഐഫോൺ 17 എവിടെ നിന്ന് വാങ്ങുന്നതാണ് ലാഭം; ഇന്ത്യ, യുഎസ്, യുകെ, യുഎഇ എന്നിവിടങ്ങളിലെ വില വ്യത്യാസം അറിയാം
Tech
• 16 hours ago
പാകിസ്താനെതിരെ സെഞ്ച്വറിയടിക്കാൻ അർഷദീപ് സിങ്; മുന്നിലുള്ളത് ഒറ്റ ഇന്ത്യക്കാരനുമില്ലാത്ത നേട്ടം
Cricket
• 16 hours ago
യു.എന്‍ രക്ഷാസമിതിയില്‍ ഖത്തറിന് പൂര്‍ണ പിന്തുണ; ഇസ്‌റാഈലിന്റെ പേരെടുത്ത് പറയാതെ ആക്രമണത്തെ അപലപിച്ച് അംഗരാജ്യങ്ങള്‍
International
• 16 hours ago
ദുബൈയിൽ ഐഫോൺ 17 പ്രീ ഓർഡർ ഇന്ന് ആരംഭിച്ചു; 3,500 ദിർഹം വരെ ലാഭിക്കാവുന്ന ഓഫറുകൾ പ്രഖ്യാപിച്ച് റീട്ടെയിലർമാർ
uae
• 16 hours ago
ക്രിക്കറ്റിൽ എന്നെ വളരെയധികം പ്രചോദിപ്പിച്ചത് ആ താരമാണ്: ഗിൽ
Cricket
• 17 hours ago
കുന്നംകുളത്ത് സ്വകാര്യ ബസ്സിൽ പുക ഉയർന്നു; ഭയന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരുക്ക്
Kerala
• 17 hours ago
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതരെ സഹായിക്കാൻ 2500 ടൺ മാനുഷിക സഹായവുമായി യുഎഇ
uae
• 17 hours ago
സൈക്കിളില്‍ നിന്നു വീണ കുട്ടിയുടെ കൈയിലെ ചതവ് ചികിത്സിക്കാതെ പ്ലാസ്റ്ററിട്ടു, മുറിവ് പഴുത്ത് വ്രണവുമായി; പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണം
Kerala
• 19 hours ago
ഹജ്ജ് 2026; ഏറ്റവും കുറവ് വിമാന സർവിസുകൾ കരിപ്പൂർ അടക്കം നാല് വിമാനത്താവളങ്ങളിൽ
Kerala
• 19 hours ago
സി.പി രാധാകൃഷ്ണന്‍ ഇന്ന് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും
Kerala
• 19 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്പെന്ഷന്: സ്പീക്കറെ അറിയിക്കുമെന്നും സഭയില്‍ ഇനി പ്രത്യേക ബ്ലോക്കെന്നും വരണോയെന്നത് രാഹുല്‍ തീരുമാനിക്കുമെന്നും
Kerala
• 19 hours ago
ബിഹാറിന് പിന്നാലെ കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വരുന്നു: ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചന
Kerala
• 17 hours ago
കൊച്ചിയില്‍ പൊലിസിനെ കുഴക്കിയ മോഷണം; പിന്നില്‍ കൊള്ള സംഘമല്ല, 21 വയസുള്ള യുവാവ്, പൊലിസ് പിടിയില്‍
Kerala
• 18 hours ago
ഇസ്റാഈൽ വംശഹത്യ: ഇന്ന് പള്ളികളിൽ പ്രാർഥന നടത്തണമെന്ന് സമസ്ത
Kerala
• 18 hours ago