HOME
DETAILS

റെഡ് സല്യൂട്ട്: വിഎസിന്റെ അന്ത്യയാത്ര ആലപ്പുഴയിലേക്ക്, പാതയോരങ്ങളില്‍ ജനസാഗരം

  
Web Desk
July 22 2025 | 15:07 PM

Red Salute VS Achuthanandans Final Journey to Alappuzha Draws Massive Crowds

തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവനേതാവ് വി.എസ്. അച്യുതാനന്ദന് തലസ്ഥാനത്ത് നിന്ന് ആലപ്പുഴയിലെ വിപ്ലവ മണ്ണിലേക്ക് തിരിച്ചുവരവില്ലാത്ത യാത്ര. സെക്രട്ടേറിയേറ്റ് പരിസരത്ത് മുദ്രാവാക്യങ്ങളോടെ ജനലക്ഷങ്ങൾ ഒത്തുചേർന്നാണ് തങ്ങളുടെ പ്രിയനേതാവിനെ യാത്രയാക്കിയത്. റോഡിന്റെ ഇരുവശങ്ങളിലും നിരവധി പേർ വിഎസിന്റെ അന്ത്യദർശനത്തിനായി കാത്തുനിന്നു.

വിഎസിന്റെ ഭൗതികശരീരം ആലപ്പുഴയിലെ വേലിക്കകത്തെ വീട്ടിലേക്കാണ് വിലാപയാത്രയായി കൊണ്ടുപോകുന്നത്. വീട്ടിൽ പൊതുദർശനത്തിന് ശേഷം, നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ വീണ്ടും പൊതുദർശനം നടക്കും. വൈകിട്ടോടെ വലിയ ചുടുകാട്ടിൽ സംസ്കാരം നടത്തും. സമരഭൂമിയിൽ വിഎസ് അന്ത്യവിശ്രമം കൊള്ളും.

 ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട വിഎസിന് പിന്നീട് ആരോഗ്യനില മെച്ചപ്പെടുത്താനായില്ല. വെന്റിലേറ്റർ സഹായത്തോടെ ചികിത്സ തുടർന്നെങ്കിലും, 101-ാം വയസ്സിൽ അദ്ദേഹം വിടവാങ്ങി.

കേരളത്തിന്റെ ഏറ്റവും ജനകീയ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്ന വിഎസ്, സിപിഐഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിർണായക പദവികളിൽ പ്രവർത്തിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്ന് സിപിഐഎം രൂപീകരിക്കുന്നതിൽ മുൻനിരയിൽ നിന്ന അവസാന നേതാവായിരുന്നു അദ്ദേഹം. തിരുവിതാംകൂറിലെയും ഐക്യകേരളത്തിലെയും തൊഴിലാളി വർഗ പോരാട്ടങ്ങളുടെ ഒരു യുഗം വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നു.

Red Salute to veteran leader V.S. Achuthanandan as his final journey from Thiruvananthapuram to his hometown in Alappuzha begins. Thousands lined the roadsides to pay their last respects, chanting slogans and bidding farewell. His mortal remains will be kept for public homage before the cremation at Alappuzha's Valiyachudukad on Tuesday evening.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്

Cricket
  •  a minute ago
No Image

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്

Kerala
  •  20 minutes ago
No Image

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും

Kerala
  •  36 minutes ago
No Image

തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ

National
  •  an hour ago
No Image

ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും

bahrain
  •  2 hours ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ

Kerala
  •  2 hours ago
No Image

ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates

qatar
  •  2 hours ago
No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  9 hours ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  10 hours ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  10 hours ago