
ലുലു എക്സ്ചേഞ്ച്/ലുലു മണി അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളി; ധാരണാപത്രമൊപ്പിട്ടു

ദുബൈ: മലയാളി സംരംഭകൻ അദീബ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലുലു എക്സ്ചേഞ്ച്/ലുലു മണി അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയാകും. ദുബൈ പുൾമാൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എ.എഫ്.എ) കൊമേർസ്യൽ ആൻഡ് മാർക്കറ്റിങ്ങ് ഡയരക്ടർ ലിയാൻഡ്രോ പീറ്റേഴ്‌സൺ, ലുലു മണി അസി.വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാനിൽ എന്നിവർ ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.
ധാരണയനുസരിച്ച് യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത്, സിംഗപ്പൂർ, മലേഷ്യ, ഹോങ്കോങ്, ഫിലിപ്പീൻസ്, ഇന്ത്യ തുടങ്ങി പത്ത് രാജ്യങ്ങളിലെ അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ മത്സരങ്ങൾ ഉൾപ്പെടെയുള്ള അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ലുലു എക്സ്ചേഞ്ച്, ലുലു മണി മാർക്കറ്റിങ്ങ് പങ്കാളിയായിരിക്കും. 2026ലെ യു.എസ്- കാനഡ-മെക്സിക്കോ ലോക കപ്പ് ഫുട്ബോൾ കഴിയുന്നത് വരെ ഈ കരാറിന് പ്രാബല്യമുണ്ടാകും. അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോണി, അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ്ങ് ഡയരക്ടർ അദീബ് അഹമ്മദ്, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയിൽ ലുലു ഫോറെക്സും ലുലു ഫിൻസെർവുമാണ് എ.എഫ്.എയെ പ്രതിനിധീകരിക്കുക. മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ലുലു മണിയാണ് അസോസിയേഷന്റെ പങ്കാളി. അടുത്ത 12 മാസത്തിനുള്ളിൽ ലുലു ഫിൻ ഗ്രൂപ്പിന്റെ ഉപയോക്താക്കൾക്ക് ഡിജിറ്റലായും, 380ലേറെ കസ്റ്റമർ എൻഗേജ്‌മെൻ്റ് സെൻ്ററുകൾ വഴിയും അർജന്റീന ഫുട്ബോൾ ടീമുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. മത്സര ടിക്കറ്റുകൾ, ഔദ്യോഗിക എ.എഫ്.എ ഉൽപന്നങ്ങൾ, കളിക്കാരെ നേരിട്ട് കാണാനുള്ള അവസരങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. ലുലു എക്സ്ചേഞ്ചുമായി സഹകരിച്ച് ഇന്ത്യയിൽ അർജന്‍റീന ടീമിന്‍റെ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്തു വരികയാണെന്ന് ലുലു ഹോൾഡിങ്സ് സ്ഥാപകനും മാനേജിങ് ഡയരക്ടറുമായ അദീബ് അഹമ്മദ് പറഞ്ഞു. ലുലു ഫോറക്സ്, ലുലു ഫിൻസെർവ് എന്നീ രണ്ട് ബ്രാന്‍റുകളാണ് കേരളത്തിലുള്ളത്. ഈ ബ്രാന്‍റുകളുമായി അർജന്‍റീന ടീമിനെ ഏത് രീതിയിൽ സഹകരിപ്പിക്കാമെന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.
നിലവിൽ 10 രാജ്യങ്ങളിലായി ലുലു എക്സ്ചേഞ്ചിന് 347 ബ്രാഞ്ചുകളുണ്ട്. കരാർ പ്രകാരം ഈ വർഷം പകുതിയോടെ പ്രമോഷനുകൾ ആരംഭിക്കും. ലോകത്തെങ്ങുമുള്ള അർജന്റീന ഫുട്ബോൾ ടീമിന്റെ വളർച്ചയിൽ ഈ പുതിയ പങ്കാളിത്തം നിർണായകമാണെന്ന് എ.എഫ്.എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ പറഞ്ഞു. മധ്യപൂർവദേശത്തും ഇന്ത്യയിലും അർജന്റീന ദേശീയ ടീമിന് ലഭിച്ച ശക്തമായ പിന്തുണ അഭിമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
lulu Exchange/Lulu Money, owned by Malayali entrepreneur Adeeb Ahmed, will become the local fintech partner of the Argentine Football Association. The MoU was signed by Leandro Peterson, Commercial and Marketing Director of the Argentine Football Association (AFA), and Mohammed Shanil, Assistant Vice President of Lulu Money, at a ceremony held at the Pullman Hotel in Dubai.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്
Kerala
• a day ago
തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം
Kerala
• a day ago
'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി
National
• a day ago
സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക്
National
• a day ago
ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി
International
• a day ago
ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി
uae
• a day ago
'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
National
• a day ago
സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
Saudi-arabia
• a day ago
നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി; പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍
International
• a day ago
ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ഗ്രാം!
uae
• a day ago
ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം
uae
• a day ago
ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്
International
• a day ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ
Kerala
• a day ago
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ
uae
• a day ago
ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ
uae
• 2 days ago
ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം
qatar
• 2 days ago
ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം
uae
• 2 days ago
'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി
International
• 2 days ago
'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്
Kerala
• 2 days ago
' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
National
• 2 days ago
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം
National
• a day ago
ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Kerala
• 2 days ago
അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ
uae
• 2 days ago