HOME
DETAILS

 'വിഫ' ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി മാറുന്നു; അഞ്ചുദിവസം കൂടി ശക്തമായ മഴ; നാളെ എട്ട് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

  
Web Desk
July 23 2025 | 10:07 AM

change in rain alert kerala heavy rain for five days

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂലൈ  23,25,26,27 തീയതികളില്‍  അതിശക്തമായ മഴയ്ക്കും; ജൂലൈ 23 മുതല്‍  27 വരെ  ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മഴയ്ക്ക് പുറമെ മണക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

പടിഞ്ഞാറന്‍  പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട 'വിഫ' ചുഴലിക്കാറ്റ്  ചക്രവാത ചുഴിയായി ദുര്‍ബലമായി അടുത്ത  24  മണിക്കൂറിനുള്ളില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് പ്രവേശിക്കാന്‍ സാധ്യത. തുടര്‍ന്നുള്ള 24  മണിക്കൂറില്‍ ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി  ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അതിനാലാണ് കേരളത്തില്‍ മഴ സാധ്യത സജീവമാകുന്നത്. 

അലര്‍ട്ടുകള്‍

നിലവില്‍ ഇന്ന് (ജൂലൈ 23) രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. വയനാട് മുതല്‍ പത്തനംതിട്ട വരെ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്. 

നാളെ (ജൂലൈ 24) ഒരിടത്തും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

വരും ദിവസങ്ങളിലെ യെല്ലോ അലര്‍ട്ടുകള്‍

24/07/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
25/07/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
26/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസറഗോഡ്
27/07/2025: ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

ഉയർന്ന തിരമാല ജാഗ്രത നിർദേശം
 
കണ്ണൂർ-കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ 24/07/2025 ഉച്ചയ്ക്ക് 02.30 മുതൽ 25/07/2025 രാത്രി 08.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

India Meteorological Department (IMD) has issued a weather alert for the state, predicting widespread rainfall over the next five days. Heavy to very heavy rainfall is likely on July 23, 25, 26, and 27.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെറ്റി തുകയിൽ തിരിമറി; 4 വർഷത്തിനിടെ 16 ലക്ഷം തട്ടിയ വനിത പൊലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ്

Kerala
  •  12 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ കുറ്റങ്ങൾ; യുഎഇ സ്ഥാപനത്തിന് 50 ലക്ഷം ദിർഹം പിഴ ചുമത്തി സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി

uae
  •  12 hours ago
No Image

ഗൂഗിൾ മാപ്പ് ചതിച്ചാശാനേ...! കോട്ടയത്ത് കാർ തോട്ടിൽ വീണു, ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  12 hours ago
No Image

അഞ്ചാം ടെസ്റ്റിൽ പന്തിന്റെ പകരക്കാരൻ മുൻ ചെന്നൈ താരം; വമ്പൻ നീക്കവുമായി ഇന്ത്യ

Cricket
  •  12 hours ago
No Image

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചു; ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ വില കുറയും

International
  •  12 hours ago
No Image

ഈന്തപ്പഴങ്ങളുടെ രുചി വൈവിധ്യങ്ങളുമായി വീണ്ടും ഒരു അൽ ദൈദ് ഡേറ്റ്സ് ഫെസ്റ്റിവൽ

uae
  •  12 hours ago
No Image

വയോധികനായ പിതാവിന് നേരെ മകൻ്റെയും മരുമകളുടെയും ക്രൂര മർദ്ദനം; പൈപ്പ് കൊണ്ടും വടി കൊണ്ടും അടിച്ചുവീഴ്ത്തി

Kerala
  •  12 hours ago
No Image

പോസ്റ്റ്‌മോർട്ടത്തിനിടെ മോഷണം; 15 വയസ്സുകാരിയുടെ ആഭരണങ്ങൾ പോസ്റ്റ്‌മോർട്ടത്തിനിടെ മോഷണം പോയതായി മാതാപിതാക്കൾ

National
  •  13 hours ago
No Image

18ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; ചരിത്രത്തിന്റെ കൊടുമുടിയിൽ ഇന്ത്യൻ നായകൻ

Cricket
  •  13 hours ago
No Image

ഏഷ്യ കപ്പ് ടി20 2025: ദുബൈ ആധിഥേയത്വം വഹിക്കുമെന്ന് റിപ്പോർട്ട്

uae
  •  13 hours ago