HOME
DETAILS

ഓടി കുതിര ചാടി കുതിര; ഓടുന്ന ഓട്ടോയിൽ കുടുങ്ങി കുതിര

  
July 23 2025 | 17:07 PM

Horse Jumps Into Moving Auto Rickshaw in Jabalpur After Street Fight

ജബൽപൂർ (മധ്യപ്രദേശ്): "ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാൽ നിൽക്കും കുതിര..."- ഈ കടങ്കഥയ്ക്ക് ജബൽപൂരിൽ ഒരു പുതിയ തിരക്കഥ! ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ അബദ്ധത്തിൽ അകപ്പെട്ട ഒരു കുതിരയാണ് ഇപ്പോൾ നഗരത്തിലെ താരം. പക്ഷേ, കയറിയ ആവേശത്തിൽ എത്തിയ കുതിരയ്ക്ക് ഇറങ്ങാൻ അത്ര എളുപ്പമായിരുന്നില്ല. മണിക്കൂറുകളോളം ഓട്ടോയിൽ കുടുങ്ങിക്കിടന്ന കുതിരയെ പുറത്തെടുക്കാൻ നാട്ടുകാർക്ക് പതിനെട്ടടവും പയറ്റേണ്ടി വന്നു.

സംഭവം നടന്നത് ജബൽപൂരിലെ നാഗർത്ത് ചൗക്കിന് സമീപം. രണ്ട് തെരുവ് കുതിരകൾ തമ്മിൽ വഴക്കുണ്ടായതാണ് കഥയുടെ തുടക്കം. പരസ്പരം ഏറ്റുമുട്ടിയ കുതിരകൾ ആദ്യം ഒരു ഷോറൂം തകർത്തു. തുടർന്ന്, ഒരു കുതിര ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് ആവേശത്തിൽ ചാടിക്കയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.

പക്ഷേ, ഈ ‘ചാട്ടം’ അത്ര ലളിതമായിരുന്നില്ല. ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. അവരെ ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ശേഷം, കുതിരയെ പുറത്തെടുക്കാനുള്ള ശ്രമമായി നാട്ടുകാരുടെ ഊഴം. മണിക്കൂറുകളോളം പരിശ്രമിച്ചിട്ടും കുതിര ‘അനങ്ങാൻ’ തയ്യാറായില്ല. ഒടുവിൽ വലിയ പാടുപെട്ടാണ് കക്ഷിയെ ഓട്ടോയിൽ നിന്ന് ‘മോചിപ്പിച്ചത്’.

നഗരത്തിൽ അലഞ്ഞുതിരിയുന്ന തെരുവ് മൃഗങ്ങളുടെ ശല്യം ജനജീവിതത്തെ ദുസ്സഹമാക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. തെരുവ് കുതിരകൾ വലിയ ഭീഷണിയായി മാറുന്നതായും ഇവയെ പിടികൂടി പ്രശ്നത്തിന് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രസകരമായ കമന്റുകൾക്കൊപ്പം ഗൗരവമായ അഭിപ്രായങ്ങളും വീഡിയോയ്ക്ക് താഴെ നിരവധി. "ഒരു കുതിരയുടെ ഓട്ടോ സവാരി" എന്ന് തമാശയായി ചിലർ കമന്റ് ചെയ്തപ്പോൾ, തെരുവ് മൃഗങ്ങളുടെ ശല്യത്തെക്കുറിച്ച് ഗൗരവമായ ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

In a bizarre incident in Jabalpur, a street horse jumped into a moving auto-rickshaw after a fight with another horse, injuring two passengers. Locals demand stricter stray animal control.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അട്ടിമറി ഗൂഢാലോചന കേസിൽ മുൻ ബ്രസീൽ പ്രസിഡന്റ് ബോൾസാനാരോ കുറ്റക്കാരൻ; ആശ്ചര്യപ്പെടുത്തുന്ന വിധിയെന്ന് ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ടു; കടുവ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി; 15 ലക്ഷം നഷ്ടപരിഹാരത്തിന് ഭാര്യയുടെ ക്രൂരത; ഒടുവില്‍ അറസ്റ്റ്

National
  •  2 days ago
No Image

കൊല്ലപ്പെട്ട വലതുപക്ഷ പ്രചാരകന്‍ ചാര്‍ളി കിര്‍ക്കിന് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിക്കും: ഡൊണാള്‍ഡ് ട്രംപ്

International
  •  2 days ago
No Image

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡോറില്‍ ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്

Kerala
  •  2 days ago
No Image

ജോയൽ, കൊലക്കേസിൽ ഒന്നാം പ്രതി: അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം

Kerala
  •  2 days ago
No Image

യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ

qatar
  •  2 days ago
No Image

വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി

Kerala
  •  2 days ago
No Image

ഫ്രാന്‍സില്‍ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ട സംഭവം; വംശീയ ആക്രമണത്തില്‍ അപലപിച്ച് ഭരണകൂടം; വിദേശ ഇടപെടലുണ്ടായെന്ന് സംശയം

International
  •  2 days ago
No Image

ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്

International
  •  2 days ago
No Image

'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്‌രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്

National
  •  2 days ago