
ജഗ്ധീപ് ധന്‍കറിന്റെ രാജി പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസിനില്ല; ജയറാം രമേശിന്റെ ആവശ്യത്തോട് ഹൈക്കമാന്റിന് താല്‍പ്പര്യമില്ലെന്ന് സൂചന

ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്ക് മുമ്പ് രാജിവെച്ച ജഗ്ധീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയില്‍ അസ്വാഭാവികത ആരോപിച്ചെങ്കിലും അദ്ദേഹത്തോട് അനുഭാവം കാണിക്കേണ്ടെന്ന് കോണ്‍ഗ്രസില്‍ ധാരണ. ധന്‍കര്‍ രാജി പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് ജയറാം രമേശ് നടത്തിയ പരമാര്‍ശങ്ങളോട് ഹൈക്കമാന്റിന് യോജിപ്പില്ലെന്ന് സൂചന. ധന്‍കറിന്റെ രാജിയില്‍ അസ്വാഭാവികത ഉണ്ടെന്നും ഇതില്‍ വ്യക്തത വേണമെന്നും ആവശ്യപ്പെട്ട എഐസിസി പ്രസിഡന്റ് മല്ലിഖാര്‍ജുന്‍ ഖാര്‍ഗെ ആര്എസ്എസ്കാരെക്കാള് അവരുടെ ഭാഷയില്‍ സംസാരിച്ച വ്യക്തിയാണ് ധന്‍കറെന്ന് പറഞ്ഞു. രാഹുല്‍ ഗാന്ധി നിലവില്‍ വിഷയം പൂര്‍ണമായും അവഗണിച്ചിരിക്കുകയാണ്.
സുപ്രധാന ഭരണഘടനാ പദവിയില്‍ ഇരുന്ന് കേന്ദ്ര സര്‍ക്കാരിനെ നിരന്തരം സന്തോഷിപ്പിക്കുകയും പ്രതിപക്ഷത്തെ പാടേ അവഗണിക്കുകയും ചെയ്തയാണ് ധന്‍കറെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസില്‍ ഉള്ളത്. സര്‍ക്കാരിനെ പ്രീതിപ്പിച്ചും ബിജെപിക്കും ആര്‍എസ്എസിനും കൂറ് കാണിച്ചും സ്വയം കുഴിയില്‍ വീണ ജഗ്ധീപ് ധന്‍കര്‍ അനുഭാവം അര്‍ഹിക്കുന്നില്ലെന്ന് ഖാര്‍ഗെ തന്റെ അനുയായികളോട് പറഞ്ഞതായി സൂചനയുണ്ട്. ധന്‍കറിന്റെ രാജി അസ്വാഭാവികമാണെന്ന് പറഞ്ഞ കെ.സി വേണുഗോപാല്‍ ധന്‍കറെ പിന്തുണച്ചില്ല എന്നതും ശ്രദ്ധേയമായി.
ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുന്ന ബിജെപി, ഭരണഘടനാപദവിയിലേക്ക് നടത്തുന്ന അമിത നിയന്ത്രണത്തിന്റെ തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ രാജിയെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചെങ്കിലും ഔദ്യോഗിക പ്രതികരണമായി ഇത് ഏറ്റുപിടിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. രാജി പുനഃപരിശോധിക്കണെമെന്ന് ജയറാം രമേശിന്റെ ആവശ്യം തങ്ങള്‍ക്കില്ലെന്ന് പി. ചിദംബരം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു.
പ്രതിപക്ഷത്തെ നിരന്തരം അവഗണിക്കുകയും ഖാര്‍ഗെ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ സംസാരിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്യുകയും ചെയ്ത ധന്‍കറുമായി പ്രതിപക്ഷവും പ്രത്യേകിച്ച് കോണ്‍ഗ്രസും പോരില്‍ ഏര്‍പ്പെട്ടിരുന്നു. നേരത്തേ കൂട്ടസസ്പെന്ഷനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ധന്‍കറിനെ അനുകരിക്കുന്ന വീഡിയോ രാഹുല്‍ ഗാന്ധി ഫോില്‍ പകര്‍ത്തിയത് ധന്‍കറിനെ ചൊടിപ്പിച്ചിരുന്നു. രാഹുലിനെ പരോക്ഷമായും പ്രത്യക്ഷമായും ധന്‍കര്‍ പലതവണ വിമര്‍ശിച്ചിരുന്നു.
The Congress high command has shown little interest in Jairam Ramesh's call to revisit Jagdeep Dhankhar’s resignation matter, indicating internal disagreement and strategic disinterest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്വതന്ത്രവ്യാപാര കരാര്‍ ഇന്ത്യക്കും ബ്രിട്ടണും ഒരുപോലെ ഗുണം, നിരവധി വസ്തുക്കളുടെ വില കുറയും, തൊഴില്‍സാധ്യതകൂടും; കേരളത്തിനും മെച്ചം | India-UK Trade Deal
International
• a day ago
ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണി; സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്
National
• a day ago
തിരുനെല്ലി ക്ഷേത്രത്തിൽ വാവുബലി ഒരുക്കത്തിനിടെ മോഷണശ്രമം; രണ്ട് യുവതികൾ പിടിയിൽ
Kerala
• a day ago
സാൻഡ്രിംഗ്ഹാം ഹൗസിൽ ചാൾസ് രാജാവിനെ സന്ദർശിച്ച് വൃക്ഷത്തൈ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി
National
• a day ago
ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 27 പേർക്ക് പരുക്ക്
National
• a day ago
കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട; പയ്യന്നൂർ സ്വദേശിയായ യുവതി പിടിയിൽ
Kerala
• a day ago
സംഭല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം
National
• a day ago
കാഞ്ഞങ്ങാട്ട് പ്രാദേശിക അവധി; സ്കൂളുകളും കടകളും അടച്ചിടണം, ഗതാഗത നിയന്ത്രണവും
Kerala
• a day ago
കുവൈത്തിലെ ജലീബ് അൽ-ഷുയൂഖിൽ വൻ റെയ്ഡ്; നിരവധി പ്രവാസികൾ അറസ്റ്റിൽ
Kuwait
• a day ago
ഐപിഎസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ; പോക്സോ വിവാദത്തിൽപെട്ട പത്തനംതിട്ട എസ്പിയ്ക്ക് ഉയർന്ന ചുമതല
Kerala
• a day ago
ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, മതേതര എന്നീ വാക്കുകൾ നീക്കം ചെയ്യാൻ നിലവിൽ പദ്ധതിയില്ല: നിയമമന്ത്രി
National
• a day ago
ശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• a day ago
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാതാപിതാക്കളെ പരിപാലിക്കാൻ 30 ദിവസത്തെ അവധി; കേന്ദ്ര പേഴ്സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ്
National
• a day ago
ആർ.എസ്.എസ് വിദ്യാഭ്യാസ സമ്മേളനത്തിൽ കേരളത്തിലെ അഞ്ച് യൂണിവേഴ്സിറ്റി വി.സിമാർ പങ്കെടുക്കുമെന്ന് സംഘാടകർ
Kerala
• a day ago
ശുചിത്വവും സുരക്ഷയും ഉറപ്പാക്കണം; ടാക്സികളിൽ പരിശോധനാ ആരംഭിച്ച് അബൂദബി
uae
• a day ago
പെറ്റി തുകയിൽ തിരിമറി; 4 വർഷത്തിനിടെ 16 ലക്ഷം തട്ടിയ വനിത പൊലിസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസ്
Kerala
• a day ago
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ കുറ്റങ്ങൾ; യുഎഇ സ്ഥാപനത്തിന് 50 ലക്ഷം ദിർഹം പിഴ ചുമത്തി സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി
uae
• a day ago
ഗൂഗിൾ മാപ്പ് ചതിച്ചാശാനേ...! കോട്ടയത്ത് കാർ തോട്ടിൽ വീണു, ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• a day ago
നടൻ വിനായകനെതിരെ യൂത്ത് കോൺഗ്രസിന്റെ പരാതി; മഹാത്മാഗാന്ധി, ഉമ്മൻചാണ്ടി, വി.എസ്. അച്യുതാനന്ദൻ എന്നിവരെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം
Kerala
• a day ago
സംസ്ഥാനത്ത് തെരുവ് നായയുടെ വിളയാട്ടം; ഇടുക്കിയിൽ കടിയേറ്റവരിൽ 19 കാരൻ മുതല 76 കാരൻ വരെ
Kerala
• a day ago
സോഹാർ ഇൻഡസ്ട്രിയൽ പോർട്ടിലെ ഒക്യു റിഫൈനറിയിൽ തീപിടിത്തം; നിയന്ത്രണവിധേയമെന്ന് സിഡിഎഎ
oman
• a day ago