HOME
DETAILS

ഓടിക്കൊണ്ടിരുന്ന ഓട്ടോയിലേക്ക് കുതിര ഇടിച്ചുകയറി അപകടം; യാത്രക്കാർക്കും ഡ്രൈവർക്കും പരുക്ക്

  
July 24 2025 | 03:07 AM

Horse Crashes into Moving Auto Causing Accident Passengers and Driver Injured

 

മധ്യപ്രദേശ്: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിലേക്ക് കുതിര ഇടിച്ച് കയറി അപകടം. മധ്യപ്രദേശിലെ ജബൽപൂരിനടുത്ത് നാഗരത് ചൗക്കിലാണ് അപകടമുണ്ടായത്. നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന കുതിരകൾ തമ്മിൽ ഏറ്റുമുട്ടിയതാണ് സംഭവത്തിന് തുടക്കം. പരസ്പരം പോരടിക്കുന്നതിനിടെ കുതറി ഓടിയ കുതിരകളിൽ ഒന്ന്, യാത്രക്കാരുമായി കടന്നു പോവുകയായിരുന്ന ഇ-റിക്ഷയിലേക്ക് ചാടുകയായിരുന്നു, മറ്റൊന്ന് സമീപത്തെ ഷോറൂമിലേക്ക് ഇരച്ചുകയറി വസ്തുവകകൾക്ക് നാശനഷ്ടവും വരുത്തി. അപകടത്തിൽ ഓട്ടോറിക്ഷയിലെ രണ്ട് യാത്രക്കാർക്കും ഡ്രൈവർക്കും പരുക്കേറ്റു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി പരുക്കേറ്റവരെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത്  ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി കുതിരയ്ക്കും പരുക്കേറ്റതായാണ് റിപ്പോർട്ട്. 

പക്ഷേ, കയറിയ ആവേശത്തിൽ എത്തിയ കുതിരയ്ക്ക് ഇറങ്ങാൻ അത്ര എളുപ്പമായിരുന്നില്ല. മണിക്കൂറുകളോളം ഓട്ടോയിൽ കുടുങ്ങിക്കിടന്ന കുതിരയെ പുറത്തെടുക്കാൻ നാട്ടുകാർക്ക് പതിനെട്ടടവും പയറ്റേണ്ടി വന്നു. പരിശ്രമത്തിനൊടുവിൽ  നാട്ടുകാർ കുതിരയെ വാഹനത്തിൽ നിന്ന് രക്ഷപ്പെടുത്തി.

2025-07-2409:07:90.suprabhaatham-news.png
 
 

കഴിഞ്ഞ രണ്ട്-മൂന്ന് ദിവസങ്ങളായി നാഗരത് ചൗക്കിൽ ഈ കുതിരകൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നത് കണ്ടതായി പ്രദേശവാസികൾ പറയുന്നു. നഗരസഭയെ വിവരം അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കുതിരകളുടെ ഉടമകൾക്കെതിരെ കർശന നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.  അതേസമയം ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിയ കുതിരയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 

 

An auto-rickshaw carrying passengers was involved in an accident when a horse collided with it, resulting in injuries to both the passengers and the driver



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  4 days ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  4 days ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  4 days ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  4 days ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  4 days ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  4 days ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  4 days ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  4 days ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  5 days ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  5 days ago