HOME
DETAILS

'മെഡിക്കല്‍ എത്തിക്‌സിന്റേയും അന്താരാഷ്യരാഷ്ട്ര നിയമങ്ങളുടേയും ഗുഗുതര ലംഘനം' ഗസ്സയിലെ കൊടുംക്രൂരതക്കെതിരെ ഇസ്‌റാഈല്‍ മെഡിക്കല്‍ അസോസിയേഷനും

  
Web Desk
July 24 2025 | 04:07 AM

Israeli Medical Association Criticizes Gaza Actions Amid International Pressure

തെല്‍അവീവ്: ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൊടുംക്രൂരതക്കെതിരെ ഐ.എം.എ(ഇസ്‌റാഈല്‍ മെഡിക്കല്‍ അസോസിയേഷന്‍) രംഗത്ത്. ആശുപത്രികള്‍ തകര്‍ക്കുന്നതും മരുന്നും ജീവന്‍രക്ഷാ ഉപകരണങ്ങളും നിഷേധിക്കുന്നതും ഭക്ഷണം തേടി എത്തുന്നവരെ വെടിവെച്ചുകൊല്ലുന്നതും മെഡിക്കല്‍ എത്തിക്സിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് ഇസ്‌റാഈലിലെ ഡോക്ടര്‍മാരുടെ സംഘടന ചൂണ്ടിക്കാട്ടി. 
ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഇസ്‌റാഈല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ഇയാല്‍ സമീര്‍, പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് എന്നിവര്‍ക്ക് സംഘടന കത്തെഴുതിയിട്ടുണ്ട്. ഗസ്സയിലെ സാധാരണക്കാര്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങളും അടിസ്ഥാന മാനുഷിക സാഹചര്യങ്ങളും ഉറപ്പാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. 

മനുഷ്യത്വം മരവിക്കുന്ന ഗസ്സയിലെ കൊടുംക്രൂരതകള്‍ 22 മാസം പിന്നിടവെയാണ് കടുത്ത വിമര്‍ശനവുമായി ഐ.എം.എ രംഗത്തെത്തിയിരിക്കുന്നത്.  അന്താരാഷ്ട്ര തലത്തില്‍ ഉയരുന്ന സമ്മര്‍ദം കണക്കിലെടുത്താണ് ഐ.എം.എയുടെ ഇടപെടല്‍. ഐ.എം.എയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബി.എം.എ) അടുത്തിടെ തീരുമാനിച്ചതും നീക്കത്തിന് കാരണമായി.  

ഗസ്സയിലെ സാധാരണ ജനങ്ങള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങളും അടിസ്ഥാന മാനുഷിക സാഹചര്യങ്ങളും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ ഊന്നിപ്പറയുന്നു,' ഐ.എം.എ ചെയര്‍മാന്‍ പ്രൊഫസര്‍ സിയോണ്‍ ഹാഗേ തന്റെ കത്തില്‍ എഴുതി. 'മെഡിക്കല്‍ ധാര്‍മ്മികതയും ധാര്‍മ്മികതയും അന്താരാഷ്ട്ര മാനുഷിക നിയമവും ഇത് ആവശ്യപ്പെടുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ ദിവസം മാനുഷിക സഹായത്തിനായി കാത്തിരിക്കുന്നതിനിടെ 73 പേര്‍ കൊല്ലപ്പെട്ടുവെന്ന ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിനെ കുറിച്ചും  അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചു. ''ഇത് കൃത്യമാണെങ്കില്‍, ഇത് മെഡിക്കല്‍ എത്തിക്സിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണ്'' -ഹാഗേ പറഞ്ഞു.

ഗസ്സയിലെ സമീപകാല സംഭവങ്ങളെക്കുറിച്ച് വേള്‍ഡ് മെഡിക്കല്‍ അസോസിയേഷനില്‍ നിന്ന് ഐ.എം.എ നിരന്തരം ചോദ്യങ്ങള്‍ നേരിടുകയാണെന്ന് ഹീബ്രു വാര്‍ത്താ ഏജന്‍സിയായ വൈനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഹാഗേ ചൂണ്ടിക്കാട്ടി. 
 ''ഗസ്സയിലെ നാശത്തിന്റെയും ആളപായത്തിന്റെയും ചിത്രങ്ങള്‍ ഇസ്‌റാഈലി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനേക്കാള്‍ വളരെയധികം യൂറോപ്പിലുള്ളവര്‍ കാണുന്നുണ്ട്. ഞങ്ങള്‍ക്ക് ഒന്നും അറിയില്ല. ഞങ്ങള്‍ക്ക് ഒരു ഡാറ്റയും ഇല്ല. ഉത്തരവാദിത്തത്തോടെയും കൃത്യമായും പ്രതികരിക്കാന്‍ ഞങ്ങള്‍ക്ക് വ്യക്തത വേണം' -അദ്ദേഹം ആവശ്യപ്പെട്ടു.

ഗസ്സയുടെ ആരോഗ്യസംവിധാനത്തിന് നേരെയുള്ള ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്‌റാഈല്‍ മെഡിക്കല്‍ അസോസിയേഷനുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

അതേസമയം,  ഭക്ഷണവും വെള്ളവും വെളിച്ചവും തടഞ്ഞ് ഒരു ജനതയെ കൊന്നൊടുക്കുന്നക്രൂരത തുടരുകയാണ്  ഇസ്‌റാഈല്‍. 1പട്ടിണി മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 111 ലേറെ ആയെന്നാണ് കണക്ക്. ഇതില്‍ 25 പേരും കഴിഞ്ഞ 48 മണിക്കൂറിലാണ് മരിച്ചത്. നാലു കുട്ടികളും ഇതിലുള്‍പ്പെടും. ഇന്നലെ മാത്രം പത്തിലേറെ പേരാണ് ഗസ്സയില്‍ പട്ടിണിയെ തുടര്‍ന്ന് മരിച്ചതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗസ്സയെ ഇസ്‌റാഈല്‍ പട്ടിണിക്കിടുകയാണെന്നും ആഗോള സമൂഹത്തിന്റെ ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് 115 സന്നദ്ധ സംഘടനകള്‍ രംഗത്തെത്തി. സംയുക്ത പ്രസ്താവനയില്‍ ആണ് സംഘടനകള്‍ ഇസ്‌റാഈലിനെതിരേ രംഗത്തുവന്നത്. ഗസ്സയില്‍ കടുത്ത പട്ടിണിയാണെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഏജന്‍സികള്‍ പറഞ്ഞു.

ഗസ്സയുടെ അതിര്‍ത്തികള്‍ ഇസ്‌റാഈലിന്റെ നിയന്ത്രണത്തിലായതിനാല്‍ ഗസ്സയിലേക്കുള്ള സഹായ ട്രക്കുകള്‍ കടത്തിവിടുന്നില്ല. അന്താരാഷ്ട്ര സഹായ ഏജന്‍സികളുടെ 950 ട്രക്കുകളാണ് ഗസ്സ അതിര്‍ത്തിയില്‍ പ്രവേശനാനുമതി കാത്തു കിടക്കുന്നത്.

 

The Israeli Medical Association (IMA) has strongly criticized Israel's actions in Gaza, citing severe violations of medical ethics and international law. The IMA highlighted the destruction of hospitals, denial of medicine and life-saving equipment, and the shooting of civilians seeking food.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  a day ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  a day ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  a day ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  a day ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  a day ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  a day ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  a day ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  a day ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  a day ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  a day ago