HOME
DETAILS

വീണ വിജയന് കേരള ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി : എക്‌സാലോജിക് കേസിൽ സി.ബി.ഐ അന്വേഷണം വേണം; ബി.ജേ.പി നേതാവിന്റെ ഹരജിയിൽ വീണയടക്കം 13 പേർക്ക് നോട്ടിസ്

  
Web Desk
July 24 2025 | 04:07 AM

Setback for Veena Vijayan in Kerala High Court CBI Probe Sought in Exalogic Case Notice Issued to Veena and 12 Others on BJP Leaders Petition

 

കൊച്ചി: സി.എം.ആർ.എൽ-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കോർപ്പറേറ്റ് തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണ വിജയനടക്കം 13 പേർക്ക് കേരള ഹൈക്കോടതി നോട്ടിസ് അയച്ചു. ബി.ജെ.പി നേതാവ് ഷോൺ ജോർജ് സമർപ്പിച്ച ഹരജിയിന്മേൽ ജസ്റ്റിസ് സി.എസ്. ഡയസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നടപടി.  എസ്.എഫ്.ഐ.ഒ അന്വേഷണം പരിമിതമായിരുന്നുവെന്നും ഫണ്ടുകളുടെ യഥാർത്ഥ ഉറവിടവും ഉദ്ദേശ്യവും വെളിപ്പെടുത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഷോൺ ജോർജ് സമർപ്പിച്ച ഹരജിയിൽ പറയുന്നു.
അഴിമതി, കള്ളപ്പണ വെളുപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ സി.ബി.ഐ, ഇ.ഡി ഏജൻസികൾക്ക് നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. കേസ് നാല് ആഴ്ചയ്ക്ക് ശേഷം വീണ്ടും വാദം കേൾക്കാനായി മാറ്റിവച്ചു. 

എസ്.എഫ്.ഐ.ഒ അന്വേഷണം കമ്പനി നിയമപ്രകാരം മാത്രം നടത്തിയതിനാൽ, കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ), അഴിമതി നിരോധന നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവ പ്രകാരം സി.ബി.ഐ, ഇ.ഡി തുടങ്ങിയ ഏജൻസികൾ വിശദമായ അന്വേഷണം നടത്തണമെന്നാണ് ഷോൺ ജോർജിന്റെ ഹരജിയിലെ പ്രധാന ആവശ്യം. നോട്ടിസ് ലഭിച്ച 13 കക്ഷികളിൽ വീണ വിജയന് പുറമേ സി.എം.ആർ.എല്ലിന്റെ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത, ഉദ്യോഗസ്ഥരായ പി. സുരേഷ് കുമാർ, കെ.എസ്. സുരേഷ് കുമാർ, ശരൺ എസ്. കർത്ത, കെ.എ. സഗേഷ് കുമാർ, മുരളീകൃഷ്ണൻ എ.കെ., കമ്പനികളായ നിപുൻ ഇന്റർനാഷണൽ, സസ്ജ ഇന്ത്യ, എക്‌സാലോജിക് സൊല്യൂഷൻസ്, വീണ തൈക്കണ്ടി പ്രൈവറ്റ് ലിമിറ്റഡ്, അനിൽ ആനന്ദ് പണിക്കർ എന്നിവർ ഉൾപ്പെടുന്നു.

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ), എക്‌സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട് വ്യാജ സാമ്പത്തിക ഇടപാടുകളും കള്ളപ്പണ വെളുപ്പിക്കലും നടത്തിയെന്നാണ് ആരോപണം. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ) അന്വേഷണ റിപ്പോർട്ടിൽ, വീണ വിജയന്റെ എക്‌സാലോജിക് സൊല്യൂഷൻസിന് യാതൊരു സേവനവും നൽകാതെ 2.7 കോടി രൂപ സമ്പാദിച്ചതായും കണ്ടെത്തി. ഈ തുക നിപുൻ ഇന്റർനാഷണൽ, സസ്ജ ഇന്ത്യ തുടങ്ങിയ ഷെൽ കമ്പനികൾ വഴിയാണ് കൈമാറിയതെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്.എഫ്.ഐ.ഒ റിപ്പോർട്ട് കമ്പനി നിയമത്തിലെ സെക്ഷൻ 447 (വഞ്ചന), സെക്ഷൻ 448 (തെറ്റായ പ്രസ്താവന), സെക്ഷൻ 129 (സാമ്പത്തിക പ്രസ്താവന), സെക്ഷൻ 134 (ബോർഡിന്റെ റിപ്പോർട്ട്) എന്നിവയുടെ ലംഘനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വ്യാജ ഇടപാടുകൾ മറയ്ക്കാൻ സി.എം.ആർ.എൽ കമ്പനി ചെലവുകളായി തെറ്റായി രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ ആരോപിക്കുന്നു.

മുതിർന്ന അഭിഭാഷകൻ ഷിനു ജെ. പിള്ളയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘവും അഭിഭാഷകരായ മരിയ രാജൻ, എസ്. സുജ, ആൻ മരിയ ജോൺ, ഫെലിക്‌സ് സാംസൺ വർഗീസ് എന്നിവരും ഷോൺ ജോർജിന് വേണ്ടി കോടതിയിൽ ഹാജരായി.

 

The Kerala High Court has issued a setback to Veena Vijayan, ordering a CBI probe into the Exalogic case. Notices were sent to Veena and 12 others following a petition by a BJP leader



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  3 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  3 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  3 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  3 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  3 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  3 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  3 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  3 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  3 days ago