HOME
DETAILS

ക്ഷേത്ര പരിസരത്ത് ഇസ്‌ലാമിക സാഹിത്യം വിതരണം ചെയ്ത സംഭവം: മുസ്‌ലിം യുവാക്കൾക്കെതിരായ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി; മത സാഹിത്യ പ്രചാരണം മതപരിവർത്തനമല്ലെന്ന് കോടതി

  
Web Desk
July 24 2025 | 05:07 AM

Karnataka High Court Quashes Case Against Muslim Youths for Distributing Islamic Literature Near Temple Rules Religious Literature Distribution Not Equivalent to Conversion Attempt

 

ബെംഗളൂരു: ജാംഖണ്ഡിയിലെ രാമതീർത്ഥ് ക്ഷേത്രത്തിനു സമീപം ഇസ്‌ലാമിക സാഹിത്യം വിതരണം ചെയ്തതിന് മുസ്‌ലിം യുവാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. മുസ്തഫ, അലിസാബ്, സുലൈമാൻ എന്നിവർക്കെതിരെ 2022-ലെ കർണാടക മതസ്വാതന്ത്ര്യ അവകാശ സംരക്ഷണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ജസ്റ്റിസ് വെങ്കിടേഷ് നായിക് ടി. റദ്ദാക്കുകയായിരുന്നു. ഇസ്‌ലാമിന്റെ സന്ദേശം പ്രചരിപ്പിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും, ആരെയും മതപരിവർത്തനത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. നിയമപരമായി അസാധുവായ ഈ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് ദുഷിപ്പാണ്. ആരോപണങ്ങൾ നിയമത്തിലെ കുറ്റകൃത്യത്തിന്റെ അവശ്യ ഘടകങ്ങൾ നിറവേറ്റുന്നില്ല, കോടതി വിധിച്ചു. മത സാഹിത്യങ്ങൾ പ്രചരിപ്പിക്കുന്നത് ഒരു മതത്തിന്റെ അവകാശമാണെന്നും, അത് മതപരിവർത്തനത്തിനുള്ള ശ്രമമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

2025 മെയ് 4-ന് ജാംഖണ്ഡിയിലെ രാമതീർത്ഥ് ക്ഷേത്രപരിസരത്ത്  ഇസ്‌ലാമിക സാഹിത്യം വിതരണം ചെയ്യുകയും വിശ്വാസികളുമായി സംവദിക്കുകയും ചെയ്തതിനാണ് മുസ്തഫ, അലിസാബ്, സുലൈമാൻ എന്നിവർക്കെതിരെ പരാതി ഉയർന്നത്. പരാതിക്കാരനായ രമേശ് മല്ലപ്പ നവി, യുവാക്കൾ ഹിന്ദുമതത്തെ അവഹേളിച്ചതായും, "അള്ളാഹു അല്ലാതെ മറ്റു ദൈവങ്ങൾ കാഫിറുകളാണ്" എന്ന് പറഞ്ഞതായും ആരോപിച്ചിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ മുഖവിലയ്ക്കെടുത്താലും, 2022-ലെ മതസ്വാതന്ത്ര്യ നിയമത്തിലെ സെക്ഷൻ 3-ന്റെ ലംഘനം തെളിയിക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ ഇല്ലെന്ന് കോടതി വ്യക്തമാക്കി.

ഹരജിക്കാർ ആരെയും മതപരിവർത്തനത്തിന് ശ്രമിച്ചതായോ, മറ്റൊരു മതത്തിലേക്ക് മാറ്റിയതായോ യാതൊരു തെളിവുമില്ല," ജസ്റ്റിസ് വെങ്കിടേഷ് നായിക് ടി. വിധിയിൽ ചൂണ്ടിക്കാട്ടി. മതപരിവർത്തനം വഞ്ചന, ബലപ്രയോഗം, അനാവശ്യ സ്വാധീനം, അല്ലെങ്കിൽ വിവാഹ വാഗ്ദാനം തുടങ്ങിയ മാർഗങ്ങളിലൂടെ നടത്തുമ്പോൾ മാത്രമാണ് നിയമം ലംഘിക്കപ്പെടുന്നതെന്ന് കോടതി വ്യക്തമാക്കി. ഈ കേസിൽ, പരാതി ഒരു മൂന്നാം കക്ഷിയാണ് നൽകിയതെന്നും, നിയമപ്രകാരം മതം മാറിയ വ്യക്തിയോ അവരുടെ കുടുംബാംഗങ്ങളോ മാത്രമേ പരാതി നൽകാൻ അർഹരുള്ളൂവെന്നും കോടതി നിരീക്ഷിച്ചു. ഹരജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ഇഫ്തേഖർ ഷാപുരിയും അൻവരലി നദാഫും ഹാജരായി. സംസ്ഥാനത്തെ പ്രതിനിധീകരിച്ചത് അഭിഭാഷകൻ അഭിഷേക് മാലിപാട്ടീലാണ്

 

The Karnataka High Court has quashed a case against Muslim youths accused of distributing Islamic literature near a temple, ruling that sharing religious literature is a right and does not constitute an attempt at religious conversion



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  a day ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  a day ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  a day ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  a day ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  a day ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  a day ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  a day ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  a day ago
No Image

വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു

Kerala
  •  a day ago
No Image

ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം

uae
  •  a day ago