HOME
DETAILS

ആർ.എസ്.എസ് വിദ്യാഭ്യാസ സമ്മേളനത്തിൽ കേരളത്തിലെ അഞ്ച് യൂണിവേഴ്‌സിറ്റി വി.സിമാർ പങ്കെടുക്കുമെന്ന് സംഘാടകർ

  
Web Desk
July 24 2025 | 15:07 PM

five university vice chancellors from kerala participate in rss education conference

കൊച്ചി: ജ്ഞാനസഭ എന്ന പേരിൽ ആർ.എസ്.എസ് എറണാകുളം കാലടിയിൽ നടത്തുന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ കേരളത്തിലെ അഞ്ച് യൂണിവേഴ്‌സിറ്റി വി.സിമാർ പങ്കെടുക്കും. കേരള, കാലിക്കറ്റ്, കണ്ണൂർ, സെൻട്രൽ, കുഫോസ് യൂണിവേഴ്‌സിറ്റികളിൽ വി.സിമാർ പങ്കെടുക്കുമെന്ന് പരിപാടിയുടെ സംഘടകരാണ് അറിയിച്ചത്. ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭഗവത് പങ്കെടുക്കുന്ന പരിപാടിയിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കറും സംബന്ധിക്കുന്നുണ്ട്.

നാലുദിവസത്തെ വിദ്യാഭ്യാസസമ്മേളനം കാലടിയിലാണ് നടക്കുക. ഈ മാസം 25 മുതൽ 28 വരെ നടക്കുന്ന സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിലാണ് മോഹൻ ഭഗവത് പങ്കെടുക്കുക. 27ന് നടക്കുന്ന പരിപാടിയിലാകും ഗവർണർ പങ്കെടുക്കുക. സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ശ്രമം ആർ.എസ്.എസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നെന്ന് വിദ്യാർഥികൾ ഉൾപ്പെടെ ആക്ഷേപിക്കുമ്പോഴാണ് കേരളത്തിൽ ഇത്തരമൊരു പരിപാടിയിൽ വി.സിമാർ പങ്കെടുക്കുന്നത്.

കേരളത്തിലെ വി.സിമാർക്ക് പുറമെ, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ ചെയർമാൻ പ്രൊഫ. ടി.ജി സീതാറാം, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ വൈസ് ചെയർമാൻ പ്രൊഫ. ദീപക് ശ്രീവാസ്തവ, മാതാ അമൃതാനന്ദമയി എന്നിവരും മഹർഷി മഹേഷ് യോഗി ഇൻസ്റ്റിറ്റ്യൂട്ട്, ഗായത്രി പരിവാർ, പതഞ്ജലി, ആർട്ട് ഓഫ് ലിവിംഗ്, സ്വാമി വിവേകാനന്ദ യോഗ ഗവേഷണ കേന്ദ്രം തുടങ്ങിയ വിദ്യാഭ്യാസ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും തലവന്മാരും വിവിധ സർവകലാശാലകളുടെ വി.സിമാരും കേന്ദ്ര സ്ഥാപനങ്ങളുടെ ഡയറക്ടർമാരും വിദ്യാഭ്യാസ മന്ത്രിമാരും സമ്മേളനത്തിലെ വിവിധ സെഷനുകളിൽ സംബന്ധിക്കുമെന്നും സംഘം അറിയിച്ചു.

അതേസമയം, നാളെ ആരംഭിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ഏതാനും വി.സിമാർ അറിയിച്ചതായും വിവരമുണ്ട്. ഇത്തരം സംഘടനകൾ നടത്തുന്ന സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നാണ് അറിയിച്ചത്.

 

In a significant development, Vice Chancellors from five major universities in Kerala are set to participate in an education conference titled ‘Jñānasabha’, organized by the Rashtriya Swayamsevak Sangh (RSS) in Kalady, Ernakulam.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി

Kerala
  •  9 hours ago
No Image

ഗസ്സയിലെ വംശഹത്യ: സിപിഐ(എം) പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി; ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രദ്ധിക്കണമെന്ന് കോടതി

National
  •  10 hours ago
No Image

കണ്ണൂർ ജയിൽ ചാടിയ ഗോവിന്ദച്ചാമി 14 ദിവസത്തെ റിമാൻഡിൽ

Kerala
  •  10 hours ago
No Image

സ്‌കൂള്‍ പഠന സമയമാറ്റം:മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷ

Kerala
  •  10 hours ago
No Image

ഇതിഹാസങ്ങളിൽ നമ്പർ വൺ; 41ാം വയസ്സിൽ ചരിത്രത്തിലേക്ക് എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ്

Cricket
  •  10 hours ago
No Image

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി 

Kerala
  •  10 hours ago
No Image

ആര്‍എസ്എസ് ജ്ഞാനസഭ; ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തള്ളി സിപിഎം; സമ്മേളനത്തില്‍ വിസിമാര്‍ പങ്കെടുക്കുന്നത് അപമാനകരമെന്ന് എംവി ഗോവിന്ദന്‍

Kerala
  •  11 hours ago
No Image

റൊണാൾഡോ പറഞ്ഞ ആ കാര്യം നടക്കണമെങ്കിൽ ഇനിയും ഒരുപാട് കാലം കഴിയണം: അഗ്യൂറോ

Football
  •  11 hours ago
No Image

ശക്തമായ മഴ; പൊന്മുടി അണക്കെട്ട് തുറന്നു, ജാഗ്രതാ നിര്‍ദേശം

Kerala
  •  11 hours ago