HOME
DETAILS

അച്ഛനും മക്കളും ടിവി കണ്ടു കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടികള്‍ക്ക് ഛര്‍ദ്ദി; അവശരായി കുട്ടികള്‍ മരിച്ചു, കടിച്ചത് ഉഗ്രവിഷമുള്ള പാമ്പ്

  
Web Desk
September 12 2025 | 08:09 AM

snakebite tragedy in madhya pradesh two children dead father critical

ഭോപ്പാല്‍: അച്ഛനോടൊപ്പം ടിവി കാണുന്നതിനിടെ വിഷപ്പാമ്പിന്റെ കടിയേറ്റ് രണ്ട് കുട്ടികള്‍ മരിച്ചു. പാമ്പിന്റെ കടിയേറ്റ കുട്ടികളുടെ അച്ഛന്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ലാന്‍ജി തഹസിലെ കുല്‍പ ഗ്രാമത്തില്‍ താമസിക്കുന്ന ദിനേശ് ദഹാരെയുടെ മക്കളായ കുനാല്‍, ഇഷാന്ത് എന്നിവരാണ് മരിച്ചത്. കടിച്ചിരുന്നത് പാമ്പാണെന്ന് ആദ്യം മനസ്സിലായിരുന്നില്ല.

ദിനേശ് രാത്രി 10 മണിയോടെ കുടുംബവുമൊത്ത് ടിവി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ടിവി കണ്ടുകൊണ്ടിരിക്കെ കുട്ടികള്‍ പെട്ടെന്ന് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. എന്താണ് കാരണം എന്നു വ്യക്തമായില്ല. രണ്ട് കുട്ടികളെയും ബന്ധുക്കള്‍ ഉടനെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയി.

കുട്ടികള്‍ അവശ നിലയിലാകാന്‍ എന്താണ് കാരണമെന്ന് ഡോക്ടര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ, കുട്ടികളെ ഗോണ്ടിയയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇളയ മകനായ ഇഷാന്ത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു.

മൂത്ത മകനായ കുനാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ അവനും മരിക്കുകയായിരുന്നു. അച്ഛന്‍ ദിനേശ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്. മൂവര്‍ക്കും പാമ്പ് കടിയേറ്റതാണെന്ന് ആദ്യ ഘട്ടത്തില്‍ ആരും തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോഴാണ് ഇവരെ പാമ്പ് കടിച്ചതാണെന്ന് മനസ്സിലായതെന്നാണ് പൊലീസ് പറഞ്ഞത്.  തുടര്‍ന്ന് അയല്‍വാസികള്‍ ദിനേശിന്റെ വീട്ടില്‍ പരിശോധന നടത്തി.

 


അവിടെ നിന്ന് വെള്ളിക്കെട്ടന്‍ അഥവാ ശംഖുവരയന്‍ പാമ്പിനെ കണ്ടെത്തി. അതിനെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു. ഉഗ്രവിഷമുള്ള പാമ്പുകളില്‍ ഒന്നാണിത്. പക്ഷേ ഈ പാമ്പിന്റെ കടിയേറ്റാല്‍ വേദന പലപ്പോഴും അറിയാറില്ല. പാമ്പിന്റെ വിഷം ശരീരത്തില്‍ കയറി കുറച്ചുനേരം കഴിഞ്ഞ ശേഷമാണ് സാധാരണയായി രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.

കടിയേറ്റാല്‍ കാഴ്ച മങ്ങല്‍, ഓര്‍മക്കുറവ്, മരവിപ്പ്, ഓക്കാനം, ഛര്‍ദി, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടും. ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കാം. ഉറക്കത്തില്‍ ഇവയുടെ കടിയേറ്റതറിയാതെ മരണങ്ങളുമുണ്ടായിട്ടുണ്ട്. കുട്ടികളുടെ അമ്മ അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിലാണ്. ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും നിസ്സഹായരായി നിന്നു.

 

A tragic incident occurred in Kulp village, Lanji tehsil of Madhya Pradesh, where two children — Kunal and Ishan — died due to an undetected snakebite. They were the sons of Dinesh Dhahare, who is currently in critical condition under medical care. According to police, the family was watching TV together around 10 PM when the children suddenly began vomiting. The cause was unclear at first, and the children were rushed to a local doctor. When symptoms worsened, they were taken to a private hospital in Gondia.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 hours ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  4 hours ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  4 hours ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  5 hours ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  5 hours ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  5 hours ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  6 hours ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  6 hours ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  6 hours ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  6 hours ago