HOME
DETAILS

യുഎസില്‍ ഭാര്യയും മകനും നോക്കിനില്‍ക്കേ ഇന്ത്യക്കാരന്റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; സംഭവം വാഷിങ് മെഷീനെ ചൊല്ലി

  
September 12 2025 | 08:09 AM

indian man brutally killed in dallas after washing machine dispute

 

വാഷിങ്ടണ്‍: യുഎസിലെ ഡാലസില്‍ വാഷിങ് മെഷീനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യാക്കാരന്റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തിലേക്കു തള്ളി. കര്‍ണാടക സ്വദേശിയായ ചന്ദ്രമൗലി നാഗമല്ലയ്യയാണ്(50) കൊല്ലപ്പെട്ടത്. ഭാര്യയും മകനും നോക്കി നില്‍ക്കെയായിരുന്നു അക്രമി ചന്ദ്രമൗലിയുടെ കഴുത്തറുത്തത്. ഇയാള്‍ പേടിച്ച് നിലവിളിച്ചോടുന്നതും പ്രതി ഓടിച്ചെന്ന് വെട്ടിക്കൊല്ലുന്നതുമായ ഭയാനക ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സംഭവത്തില്‍ 37കാരനായ കോബോസ്മാര്‍ട്ടിനെസിനെ കൊലപാതകക്കുറ്റം ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ക്യൂബന്‍ പൗരനാണെന്നാണ് ആഭ്യന്തര സുരക്ഷാവകുപ്പ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ച ടെക്‌സസിലെ ടെനിസണ്‍ ഗോള്‍ഫ് കോഴ്‌സിന് സമീപമുള്ള ഇന്റര്‍‌സ്റ്റേറ്റ് 30ന് തൊട്ടടുത്ത ഡൗണ്‍ടൗണ്‍ സ്യൂട്ട്‌സ് മോട്ടലിലാണ് ആക്രമണം നടന്നത്. നാഗമല്ലയ്യയും കോബോസും മോട്ടലിലെ തൊഴിലാളികളാണ്.

കോബോസും മറ്റൊരു ജീവനക്കാരിയും മോട്ടലിലെ മുറി വൃത്തിയാക്കുകയായിരുന്നു. ഈ സമയം മുറിയിലേക്കു കടന്നുവന്ന നാഗമല്ലയ്യ, കേടായ വാഷിങ് മെഷീന്‍ ഉപയോഗിക്കരുതെന്ന് കോബോസിനോടു പറയാന്‍ ജീവനക്കാരിയോട് ആവശ്യപ്പെട്ടു. തന്നോട് നേരിട്ട് സംസാരിക്കാതെ സമീപത്തുള്ള ജീവനക്കാരിയോട് തനിക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

 

ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കമായി. മുറിക്ക് പുറത്തുപോയി വടിവാളുമായി വന്ന പ്രതി നാഗമല്ലയ്യയെ പലതവണ കുത്തുകയായിരുന്നു. നാഗമല്ലയ്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കോബോസ് പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഫ്രണ്ട് ഓഫീസിലുണ്ടായിരുന്ന നാഗമല്ലയ്യയുടെ ഭാര്യയും 18കാരന്‍ മകനും അക്രമം തടയാന്‍ ശ്രമിച്ചെങ്കിലും പ്രതി ഇവരെ തള്ളിമാറ്റി. പിന്നാലെ നാഗമല്ലയ്യയെ നിലത്ത് വീഴ്ത്തിയ പ്രതി കഴുത്തറുക്കുകയായിരുന്നു.

കോബോസ് വെട്ടിയെടുത്ത നാഗമല്ലയ്യയുടെ തല പാര്‍ക്കിങ് ഏരിയയിലേക്ക് കൊണ്ടുവന്ന് ചവിട്ടുകയും പിന്നീട് മാലിന്യക്കൂമ്പാരത്തില്‍ തള്ളുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രക്തത്തില്‍ കുളിച്ച പ്രതിയെ പിന്നീട് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

നാഗമല്ലയ്യയെ കൊലപ്പെടുത്താന്‍ വടിവാള്‍ ഉപയോഗിച്ചതായി പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നാഗമല്ലയ്യയുടെ കൊലപാതകത്തില്‍ ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഞെട്ടലും ദുഃഖവും പ്രകടിപ്പിച്ചു. ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെടുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

Summary:In a horrifying incident in Dallas, Texas, an Indian man from Karnataka, Chandramouli Nagamallayya (50), was brutally murdered following a dispute over a washing machine. The attack happened in front of his wife and son, who watched helplessly as he was stabbed and thrown onto a garbage pile. The suspect, Cobos Martinez (37), a Cuban national, has been arrested and charged with first-degree murder. The incident occurred at the Downtown Suites motel near Interstate 30, close to the Tennyson Golf Course, where both the victim and the accused were employed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  5 hours ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  6 hours ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  6 hours ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  7 hours ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  7 hours ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  7 hours ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  8 hours ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  8 hours ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  8 hours ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  8 hours ago