HOME
DETAILS

ഐപിഎസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ; പോക്സോ വിവാദത്തിൽപെട്ട പത്തനംതിട്ട എസ്പിയ്ക്ക് ഉയർന്ന ചുമതല

  
Web Desk
July 24 2025 | 15:07 PM

ips officers transfer kerala

തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. ജില്ലാ പൊലിസ് മേധാവിമാർ ഉൾപ്പെടെ മാറ്റിയാണ് വൻ അഴിച്ചുപണി നടത്തിയിരിക്കുന്നത്. ആകെ 11 പേരെയാണ് സ്ഥലം മാറ്റിയത്. കൊല്ലം റൂറൽ മേധാവിയായിരുന്ന സാബു മാത്യുവിനെ ഇടുക്കിയിലേക്ക് മാറ്റി. ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിനെ കൊല്ലത്തേക്കും മാറ്റി നിയമിച്ചു.അരുൾ ആര്‍.ബി കൃഷ്ണയെ പൊലിസ് ബറ്റാലിയൻ ഡിഐജിയായി മാറ്റി നിയമിച്ചു. പത്തനംതിട്ട ജില്ലാ മേധാവി വി.ജി. വിനോദ് കുമാറിനെ പൊലിസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചു. പുതിയ പത്തനംതിട്ട എസ്പിയായി ആർ.ആനന്ദ് എത്തും. 

പോക്സോ കേസ് വിവാദത്തിൽപെട്ട പത്തനംതിട്ട എസ്‌പി വി.ജി. വിനോദ് കുമാറിനെ സുപ്രധാന ചുമതലയും നൽകിയത് വിവാദമായേക്കും. ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിൽ പ്രതിയായ പത്തനംതിട്ട പോക്സോ കേസിൽ വിനോദിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ഡിഐജി അജിത ബീഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനിടെയാണ് പൊലിസ് ആസ്ഥാനത്ത് എഐജിയായി ഉയർന്ന പോസ്റ്റിലേക്ക് സർക്കാർ നിയമിച്ചത്.

ഇഡി ഉദ്യോഗസ്ഥനെ അഴിമതി കേസിൽ കുരുക്കിയ എസ്. ശശിധരനെ വിജിലൻസിൽ നിന്നും പൊലിസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.

In a significant administrative move, 11 IPS officers in Kerala, including several District Police Chiefs, have been transferred as part of a major reshuffle.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അതികം ഇന്ത്യൻ വിദ്യാർത്ഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർത്ഥികളുടെ 80% വിസ അപേക്ഷകളും തള്ളി

National
  •  3 days ago
No Image

സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

ഇസ്‌റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി 

qatar
  •  3 days ago
No Image

പോയി പോയി! മസ്കിൻ്റെ എല്ലാം പോയി; ഓറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ഇനി ലോക സമ്പന്നൻ

International
  •  3 days ago
No Image

ഷാർക്ക് ഇന്റർസെക്ഷനിൽ നാല് ദിവസത്തെ താൽക്കാലിക ഗതാഗത നിയന്ത്രണം; അഷ്​ഗൽ

qatar
  •  3 days ago
No Image

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിനിക്കും മലപ്പുറം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  3 days ago
No Image

കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ

latest
  •  3 days ago
No Image

മുംബൈ നേവി നഗറിൽ വൻ സുരക്ഷാ വീഴ്ച; മോഷ്ടിച്ച റൈഫിളും വെടിക്കോപ്പുകളുമായി തെലങ്കാനയിൽ നിന്നുള്ള സഹോദരന്മാർ പിടിയിൽ

crime
  •  3 days ago
No Image

യുഎഇ പ്രസിഡന്റ്‌ ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു

uae
  •  3 days ago