HOME
DETAILS

പെൺസുഹൃത്തിനെ കാണാൻ എത്തിയ യുവാവിന്റെ മൃതദേഹം പാലക്കാട് ഹോട്ടലിന് സമീപം

  
July 25 2025 | 05:07 AM

Young Man Found Dead Near Palakkad Hotel After Visiting Girlfriend

പാലക്കാട്: സ്റ്റേഡിയം സ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിനോട് ചേർന്ന പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഉയരത്തിൽ നിന്ന് വീണതിനെ തുടർന്നുള്ള തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആന്തരിക രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട് കരൂർ താന്തോനിമലൈ സ്വദേശി മണികണ്ഠൻ (28) ആണ് ജൂലൈ 9-ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

പെൺസുഹൃത്തിനെ കാണാനാണ് മണികണ്ഠൻ പാലക്കാട്ടേക്ക് എത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഹോട്ടലിനോട് ചേർന്നുള്ള പറമ്പിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള ഹോട്ടലിൽ മുറിയെടുത്തിരുന്ന ഒരു യുവാവും പെൺസുഹൃത്തും താമസിച്ചിരുന്നു. മണികണ്ഠൻ ഇവരുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നതായി ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. അമിതമായി മദ്യപിച്ചിരുന്ന മണികണ്ഠനെ ഹോട്ടൽ ജീവനക്കാർ പുറത്താക്കിയിരുന്നു.

രാത്രി ആരുമറിയാതെ ഹോട്ടൽ മുറിയിലേക്ക് തിരികെ എത്താൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വീണാണ് മരണം സംഭവിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ശരീരത്തിൽ വീഴ്ചയുടെ ആഘാതം കൂടാതെ മറ്റ് മൽപിടിത്തത്തിന്റെ ലക്ഷണങ്ങൾ കാണപ്പെട്ടിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിലയിരുത്തൽ സൂചിപ്പിക്കുന്നു.

പൊലിസ് അന്വേഷണം

മണികണ്ഠന്റെ ശരീരത്തിൽ പെയിന്റിന്റെ അംശങ്ങൾ കണ്ടെത്തിയതിനാൽ, ചുവരിൽ പിടിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ വീണതാകാമെന്നാണ് പൊലിസിന്റെ സംശയം. കന്യാകുമാരി സ്വദേശിനിയായ പെൺസുഹൃത്തും മലപ്പുറം സ്വദേശിയായ മറ്റൊരു സുഹൃത്തും രണ്ട് ദിവസമായി ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. മണികണ്ഠൻ ഇവരുടെ മുറിയുടെ കതകിൽ നിരന്തരം തട്ടി ശല്യപ്പെടുത്തിയതിനെ തുടർന്നാണ് ഹോട്ടൽ ജീവനക്കാർ ഇയാളെ പുറത്താക്കിയത്.

പൊലിസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മരണം രാത്രിയിൽ തന്നെ സംഭവിച്ചതാകാമെന്നാണ് പൊലിസിന്റെ നിഗമനം. തൃശൂർ മെഡിക്കൽ കോളജിൽ വെച്ചാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം പാലക്കാട് സൗത്ത് പോലീസ് തുടരുകയാണ്. മണികണ്ഠന്റെ മരണത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി പൊലിസ് ഹോട്ടൽ ജീവനക്കാരുടെയും മറ്റ് സാക്ഷികളുടെയും മൊഴികൾ വിശദമായി പരിശോധിച്ചുവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  3 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  3 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  3 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  3 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  3 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  3 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  3 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  3 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  3 days ago