HOME
DETAILS

ഫറോക്ക് പുതിയ പാലത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് കൊണ്ടോട്ടി സ്വദേശി മരിച്ചു.

  
Web Desk
July 25 2025 | 06:07 AM

A kondotty native died after a KSRTC bus hit a car on the new feroke bridge

ഫറോക്ക്:ദേശീയപാതയിലെ ഫറോക്ക് പുതിയ പാലത്തില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് രണ്ട് കാറുകളിലിടിച്ച് കൊണ്ടോട്ടി സ്വദേശി മരിച്ചു.കൊണ്ടോട്ടി തുറക്കല്‍ മുഹമ്മദ് ബഷീര്‍(60) ആണ് മരിച്ചത്.അമിത വേഗത്തില്‍ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് കാറുകളില്‍ ഇടിക്കുകയായിരുന്നു.പരുക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. പുതിയ പാലം വഴിയുള്ള വാഹനഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.

വാഹനങ്ങള്‍ ഫറോക്ക് പഴയപാലം വഴി തിരിച്ചുവിടുകയാണ്.ഭാര്യക്കൊപ്പം കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബഷീര്‍ സഞ്ചരിച്ച കാറിലും മറ്റൊരു കാറിലുമാണ് ബസിടിച്ചത്.ഇടിയില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു.ഓടിക്കൂടിയവരാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.തലക്ക് ഗുരുതരമായി പരിക്കേറ്റ്  ബഷീറിനെയും ഭാര്യയേയും സ്വാകര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബഷീര്‍ മരിച്ചു.ഇവരടക്കം എട്ട് പേര്‍ അപകടത്തില്‍ പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂച്ചക്കുട്ടികളെ അതിക്രൂരമായി ആക്രമിച്ച വീഡിയോ വൈറലായി; പുറകെ കൗമാരക്കാരൻ പിടിയിൽ

bahrain
  •  2 hours ago
No Image

കരുവാരക്കുണ്ട് ജനവാസ മേഖലയിൽ കാട്ടാനകളുടെ ആക്രമണം

Kerala
  •  2 hours ago
No Image

ഗോവിന്ദച്ചാമിയെ വിയ്യൂർ ഹൈസെക്യൂരിറ്റി ജയിലിലേക്ക് മാറ്റി; കനത്ത സുരക്ഷയിൽ കൊടുംകുറ്റവാളി

Kerala
  •  3 hours ago
No Image

മോശമെന്ന് പറഞ്ഞാ മഹാ മോശം; ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് യാത്രക്കാരുടെ പരാതി പ്രവാഹം, ഐആർസിടിസി നടപടിയെടുത്തു

National
  •  4 hours ago
No Image

എ.ഡി. 9-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പ്രീഹ് വിഹാർ ശിവക്ഷേത്രവും തായ്‌ലൻഡ്-കംബോഡിയ സംഘർഷവും

International
  •  4 hours ago
No Image

അവർ മൂന്ന് പേരുമാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാർ: ഡിവില്ലിയേഴ്സ്

Cricket
  •  5 hours ago
No Image

ഇതിഹാസം വീണെങ്കിലും ഒന്നാമത് തന്നെ; ഡേവിഡിന്റെ സിക്സർ മഴയിൽ പിറന്നത് വമ്പൻ നേട്ടം

Cricket
  •  5 hours ago
No Image

മിഥുൻ ഷോക്കേറ്റ് മരിച്ച തേവലക്കര സ്‌കൂൾ സർക്കാർ ഏറ്റെടുത്തു; സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂൾ മാനേജ്‍മെന്റിനെ പിരിച്ചുവിട്ടു

Kerala
  •  5 hours ago
No Image

ലോകകപ്പ് ജേതാവിനെ റാഞ്ചി ഇന്റർ മയാമി; മെസിയും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്

Football
  •  6 hours ago
No Image

താമരശ്ശേരി ചുരത്തിൽ നിന്നും ചാടിയ യുവാവിനെ കണ്ടെത്തി; കോളേജിന് പുറകിൽ നിന്ന് ആദ്യം കണ്ടത് നാട്ടുകാർ

Kerala
  •  6 hours ago